മുഖത്തെ ചുളിവും പാടും അകറ്റും മഞ്ഞള്‍ ഫേസ് പായ്ക്ക

Posted By:
Subscribe to Boldsky

സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന ഘടകങ്ങള്‍ പലതുണ്ട്. നല്ല ചര്‍മത്തിന് ഇതില്‍ ഏറെ പ്രധാന്യമുണ്ട്.

സൗന്ദര്യസംരക്ഷണത്തിന് തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുമെന്നു പറഞ്ഞ് വിപണിയില്‍ നിന്നും ലഭിയ്ക്കുന്നവ പലപ്പോഴും ഏറെ ദോഷങ്ങള്‍ വരുത്തുന്നവയാകും.

മുഖത്തെ പാടുകളും ഡാര്‍ക് സര്‍കിളുകളും ചുളിവുകളുമെല്ലാം സൗന്ദര്യം കെടുത്തുന്ന ഘടകങ്ങളാണ്. ഈ പ്രശ്‌നങ്ങളില്ലെങ്കില്‍ തന്നെ സൗന്ദര്യത്തിന് മാറ്റേറും.

സൗന്ദര്യസംരക്ഷണത്തില്‍ മുതുമുത്തശ്ശിമാര്‍ മുതല്‍ പുതിയ തലമുറയിലെ ആളുകള്‍ വരെ വിശ്വസിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. ആന്റി ബാക്ടീരിയല്‍, ഫംഗല്‍ ഗുണങ്ങളുള്ള ഇത് പലതരത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നുമാണ്.

മുഖത്തെ ചുളിവുകള്‍ മാറാനും ഡാര്‍ക് സര്‍കിള്‍ മാറാനും പാടുകള്‍ മാറാനുമെല്ലാം മഞ്ഞള്‍ ഉപയോഗിയ്ക്കാം. ഇതിനായി പ്രത്യേ രീതിയിലെ ഒരു ഫേസ് പായ്ക്ക തയ്യാറാക്കുക.

മഞ്ഞളിനു പുറമെ തേന്‍, വെളിച്ചെണ്ണ, തൈര് തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ ചേര്‍്ക്കുന്നുണ്ട്. ഇതില്‍ ഓരോന്നിനും ഇതിന്റേതായ ഗുണങ്ങളുമുണ്ട്.

കൂട്ടുകളില്‍ പ്രധാനമാണ് തൈര്. നല്ലൊരു ഭക്ഷണവസ്തുവാണിത്. പ്രോട്ടീന്റെയും വൈറ്റമിന്‍ സിയുടേയും നല്ലൊരു ഉറവിടം. എല്ലിനും പല്ലിനും വയറിനുമെല്ലാം ഏറെ ആരോഗ്യകരമായ ഇത് ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്. ചര്‍മത്തിന്റെ വരണ്ട സ്വാഭാവം മാറ്റുക, മുഖത്തെ ചുളിവുകള്‍ അകറ്റുക, പാടുകളും വടുക്കുളും മാറ്റുക, മുഖക്കുരു വരുന്നതു തടയുക, കണ്ണിനടിയിലെ ഡാര്‍ക് സര്‍ക്കിള്‍ മാറ്റുക, ചര്‍മത്തിലെ അലര്‍ജികള്‍ തടയുക, സണ്‍ബേണ്‍,സണ്‍ ടാന്‍ പോലുള്ളവയില്‍ നിന്നും സംരക്ഷണം നല്‍കുക തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ തൈരിനുണ്ട്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ഇതിലെ സിങ്ക് പ്രായക്കൂടുതല്‍ തടയുന്നു. കാല്‍സ്യം വരണ്ട ചര്‍മത്തിന് ആരോഗ്യകരമാണ്.

ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണ. ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുകയും മുഖത്തിനും ചര്‍മ്മത്തിനും തിളക്കം നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വരണ്ട ചര്‍മ്മത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത്തരത്തില്‍ വെളിച്ചെണ്ണ മാര്‍ഗ്ഗത്തിലൂടെ സൗന്ദര്യത്തിന്റെ പ്രതിസന്ധികളെ ഇല്ലാതാക്കാം.

തേന്‍

തേന്‍

തേന്‍ നല്ലൊരു മോയിസ്ചറൈസറാണ്. ഇതിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി സ്വഭാവം മുഖക്കുരു കാരണമുണ്ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാന്‍ നല്ലതാണ്. മുഖത്തെ പാടുകളും വടുക്കളുമെല്ലാം മാറ്റി മുഖത്തിന് മൃദുത്വം നല്‍കും.

മഞ്ഞളും

മഞ്ഞളും

മഞ്ഞളും ഇത്തരത്തിലുള്ള ഒരു പ്രകൃതിദത്ത സൗന്ദര്യസംരക്ഷണ ഉപാധിയാണ്. ഇതിനും ബാക്ടീരിയ, ഫംഗസ്, യീസ്റ്റ് എന്നിവയെ തടഞ്ഞു നിര്‍ത്താന്‍ സാധിയ്ക്കും. ഇതുകൊണ്ടുതന്നെ ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുമാണ്. ചര്‍മത്തിന് നിറം നല്‍കാനും മുഖക്കുരു അകറ്റാനുമെല്ലാം മഞ്ഞള്‍ ഏറെ നല്ലതാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് പ്രധാനപ്പെട്ട ഗുണങ്ങള്‍ നല്‍കുന്നത്.

തൈരും

തൈരും

തൈരും ചര്‍മസംരക്ഷണത്തിന് ഏറെ ഗുണകരമാണ്. തൈരിലെ പോഷകങ്ങളും പ്രോട്ടീനുമെല്ലാം ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്‍കും. നല്ലൊരു ബ്ലീച്ചിംഗ് വസ്തു കൂടിയാണ് തൈര്.

ഇതിനായി

ഇതിനായി

മഞ്ഞള്‍പ്പൊടി 1-3 ടീസ്പൂണ്‍, തൈര് 1 ടേബിള്‍ സ്പൂണ്‍, തേന്‍, 1 ടീസ്പൂണ്‍, വെളിച്ചെണ്ണ 1 ടീസ്പൂണ്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

പുരട്ടി

പുരട്ടി

എല്ലാ മിശ്രിതങ്ങളും നല്ലപോലെ കലര്‍ത്തുക.പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ പിന്നീട് മുഖം കഴുകുക.

രണ്ടു മൂന്നു ദിവസം

രണ്ടു മൂന്നു ദിവസം

മുഖത്ത് ഈ പായ്ക്ക് പുരട്ടുണം. ഇത് 15 മിനിറ്റിനു ശേഷം ഇളംചൂടുവെള്ളം കൊണ്ടു കഴുകുക. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ചെയ്യാം.

മുഖക്കുരു

മുഖക്കുരു

ചര്‍മത്തിലെ പാടുകളും വടുക്കളുമെല്ലാം അകലാന്‍ മാത്രമല്ല മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ മിശ്രിതം. ഇതു പുരട്ടുന്നത് മുഖക്കുരു പാടുകള്‍ മായാനും മുഖക്കുരു വരുന്നതു തടയാനും നല്ലതാണ്.

മുഖക്കുരു

മുഖക്കുരു

ചര്‍മത്തിലെ പാടുകളും വടുക്കളുമെല്ലാം അകലാന്‍ മാത്രമല്ല മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ മിശ്രിതം. ഇതു പുരട്ടുന്നത് മുഖക്കുരു പാടുകള്‍ മായാനും മുഖക്കുരു വരുന്നതു തടയാനും നല്ലതാണ്.

പാടുകളും വടുക്കളുമെല്ലാം

പാടുകളും വടുക്കളുമെല്ലാം

ചര്‍മത്തിലെ പാടുകളും വടുക്കളുമെല്ലാം അകലാന്‍ മാത്രമല്ല മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ മിശ്രിതം. ഇതു പുരട്ടുന്നത് മുഖക്കുരു പാടുകള്‍ മായാനും മുഖക്കുരു വരുന്നതു തടയാനും നല്ലതാണ്.

Read more about: skincare beauty
English summary

Turmeric Face Pack To Remove Wrinkles And Scars

Turmeric Face Pack To Remove Wrinkles And Scars