ഒരൊറ്റ പാടു പോലുമില്ലാതെ മുഖം സംരക്ഷിക്കാം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തില്‍ പല തരത്തിലുള്ള വെല്ലുവിളികള്‍ നമ്മള്‍ നേരിടേണ്ടതായി വരുന്നു. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് മുഖത്തെ പാടുകളും മറ്റും. മുഖത്തുണ്ടാവുന്ന പാടുകളും മറ്റും പല വിധത്തിലാണ് സൗന്ദര്യത്തെ ബാധിക്കുക. സൗന്ദര്യ സംരക്ഷണത്തിന് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ബ്യൂട്ടി പാര്‍ലറിലേക്കോടുന്നവര്‍ ഒട്ടും കുറവല്ല.

കറിവേപ്പില മതി മുഖത്തിന് നിറം നല്‍കാന്‍

എന്നാല്‍ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവികതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന് സൗന്ദര്യസംരക്ഷണത്തില്‍ ഇന്ന് വെല്ലുവിളിയാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മുഖത്തെ പാടുമാറ്റാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 ക്ലെന്‍സിംഗ്

ക്ലെന്‍സിംഗ്

മുഖം വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചൂടുവെള്ളത്തില്‍ മുഖം കഴുകിയ ശേഷം ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖത്ത് പുരട്ടുക. അല്‍പസമയത്തിനു ശേഷം ടവ്വല്‍ നനച്ച് മുഖം തുടച്ചെടുക്കാം. ശേഷം അല്‍പം ബദാം ഓയില്‍ പുരട്ടാം.

 സ്‌ക്രബ്ബ്

സ്‌ക്രബ്ബ്

സ്‌ക്രബ്ബ് ചെയ്യുകയാണ് അടുത്ത നടപടി. സ്‌ക്രബ്ബ് ഉപയോഗിച്ച് അനാവശ്യ ടിഷ്യൂകള്‍ എല്ലാം നീക്കണം. നമ്മുടെ ചര്‍മ്മം ഏതാണെന്നറിഞ്ഞു വേണം സ്‌ക്രബ്ബ് ഉപയോഗിക്കേണ്ടത്.

 മസ്സാജ്

മസ്സാജ്

മസ്സാജ് ചെയ്യുകയാണ് മറ്റൊന്ന്. ഫേഷ്യല്‍ ചെയ്യുന്നതിനു മുന്നോടിയായാണ് പലരും മസ്സാജ് ചെയ്യുന്നത്. എന്നാല്‍ അല്ലാത്തപ്പോഴും മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ആവി പിടിക്കാം

ആവി പിടിക്കാം

ആവി പിടിക്കുന്നതാണ് അടുത്ത സ്റ്റെപ്. ഇത് ചര്‍മ്മത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് അഴുക്കിനെ നീക്കം ചെയ്യും. അഞ്ച് മിനിട്ടെങ്കിലും ചുരുങ്ങിയത് ആവി പിടിക്കണം.

ഫെയ്‌സ് പാക്ക്

ഫെയ്‌സ് പാക്ക്

പിന്നീടാണ് ഫെയ്‌സ് പാക്ക് ഉപയോഗിക്കേണ്ടത്. ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് വേണം ഫേസ്പാക്ക് തയ്യാറാക്കാന്‍. പ്രകൃതിദത്ത ഫേസ് പാക്ക് തയ്യാറാക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കാം.

 ടോണര്‍ പുരട്ടാം

ടോണര്‍ പുരട്ടാം

മുഖത്തെ സുഷിരങ്ങള്‍ വൃത്തിയാക്കിയാല്‍ അത് അടക്കുന്നതിനുള്ള സംവിധാനമാണ് ടോണര്‍. റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് നല്ലൊരു ടോണര്‍ ആണ്.

 മോയ്‌സ്ചുറൈസിംഗ്

മോയ്‌സ്ചുറൈസിംഗ്

മോയ്‌സ്ചുറൈസിംഗ് ആണ് മറ്റൊന്ന്. കോക്കനട്ട് ഓയില്‍, കറ്റാര്‍ വാഴ ജെല്‍ തുടങ്ങിയവയെല്ലാം മോയ്‌സ്ചുറൈസര്‍ ആയി ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ പാടുകള്‍ക്ക് പരിഹാരം നല്‍കും.

English summary

Simple Ways To Make Skin Glow

Here are a couple of tested natural ways for glowing skin read on.
Story first published: Monday, August 28, 2017, 9:55 [IST]
Subscribe Newsletter