പുരുഷനായാലും ഇതൊക്കെ ശ്രദ്ധിക്കണം

Posted By:
Subscribe to Boldsky

പുരുഷനായാലും സ്ത്രീയായാലും സൗന്ദര്യസംരക്ഷണത്തില്‍ ചില സമയത്തെങ്കിലും അല്‍പം ശ്രദ്ധ നല്‍കണം. എന്നാല്‍ പലപ്പോഴും ആണുങ്ങളാകട്ടെ സൗന്ദര്യസംരക്ഷണത്തെപ്പറ്റി ചിന്തിക്കാറില്ല. എന്നാല്‍ ചര്‍മ്മസംരക്ഷണത്തില്‍ ഇനി മുതല്‍ അല്‍പം ശ്രദ്ധ നല്‍കിക്കോളൂ.

വേവിച്ച ആപ്പിള്‍ മുടിയില്‍ പുരട്ടിയാലുള്ള അത്ഭുതം

കാരണം ചര്‍മ്മം തിളങ്ങാനും നിറം വര്‍ദ്ധിപ്പിക്കാനും ചെറിയ ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അവ എന്തൊക്കെയെന്ന് നോക്കാം.

 മൃദുലവും ഈര്‍പ്പവും നല്‍കുന്നു

മൃദുലവും ഈര്‍പ്പവും നല്‍കുന്നു

പുരുഷന്റെ ചര്‍മ്മത്തിന് സ്ത്രീകളുടേതിനേക്കാള്‍ അല്‍പം കട്ടി കൂടുതലായിരിക്കും. മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തെ കൂടുതല്‍ മൃദുലവും ഈര്‍പ്പമുള്ളതുമാക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തെ പുറത്തെ പൊടിപലങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

 ചര്‍മ്മത്തിന്റെ സ്വഭാവം

ചര്‍മ്മത്തിന്റെ സ്വഭാവം

ചര്‍മ്മത്തിന്റെ സ്വഭാവമറിഞ്ഞു വേണം മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കേണ്ടത്. അല്ലാത്ത പക്ഷം അത് നമുക്ക് പ്രതികൂല ഫലമായിരിക്കും നല്‍കുക.

മോയ്‌സ്ചുറൈസര്‍ ക്രീം

മോയ്‌സ്ചുറൈസര്‍ ക്രീം

എപ്പോഴും എപ്പോഴും മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കരുത്. കാരണം ഉപയോഗിച്ച ശേഷം ഉടനേ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കരുത്.

 സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

മിക്ക മോയ്‌സ്ചുറൈസിംഗ് ക്രീമുകളിലും സണ്‍സ്‌ക്രീന്‍ അടങ്ങിയിട്ടുണ്ടാവും. ഇത് നമ്മുടെ ചര്‍മ്മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. ചുരുങ്ങിയത് 30 ശതമാനമെങ്കിലും സണ്‍ പ്രൊട്ടക്ഷന്‍ അടങ്ങിയ ക്രീം വേണം തിരഞ്ഞെടുക്കാന്‍.

 മോയ്‌സ്ചുറൈസര്‍ രാത്രിയില്‍

മോയ്‌സ്ചുറൈസര്‍ രാത്രിയില്‍

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് രാത്രിയിലാവുന്നതാണ് ഏറ്റവും നല്ലത്. കാരണം രാത്രിയാണ് നമ്മുടെ ശരീരം ഏറ്റവും കൂടുതല്‍ വെള്ളത്തെ പുറന്തള്ളുന്നത്. അതുകൊണ്ടു തന്നെ മോയ്‌സ്ചുറൈസറിന്റെ പ്രവര്‍ത്തനം രാത്രിയില്‍ ശരിയായ രീതിയില്‍ നടക്കും.

ഷേവ് ചെയ്തതിനു ശേഷം

ഷേവ് ചെയ്തതിനു ശേഷം

ഷേവ് ചെയ്തതിനു ശേഷം നമ്മള്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് ചര്‍മ്മ സുഷിരങ്ങളിലൂടെ അകത്ത് ചെന്ന് പ്രവര്‍ത്തിക്കും. ഇത് മുഖം കൂടുതല്‍ തിളക്കമുള്ളതാവാന്‍ സഹായിക്കും.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാല്‍ അവരുടെ മുഖം എപ്പോഴും എണ്ണമയം നിറഞ്ഞതായിരിക്കും എന്നാല്‍ വരണ്ട ചര്‍മ്മക്കാര്‍ തീര്‍ച്ചയായും മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കണം. ഇത് ഇത്തരക്കാരുടെചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കും.

English summary

Seven Things Every Man Should Know About Using Moisturiser

Seven Things Every Man Should Know About Using Moisturisers.
Story first published: Thursday, June 15, 2017, 18:44 [IST]
Subscribe Newsletter