വേദനയില്ലാതെ 2 മിനിട്ടില്‍ അനാവശ്യരോമം പോവും

Posted By:
Subscribe to Boldsky

അനാവശ്യ രോമങ്ങള്‍ സ്ത്രീകളെ പ്രശ്‌നത്തിലാക്കുന്നത് ചില്ലറയല്ല. മേല്‍ച്ചുണ്ടിലേയും മുഖത്തുണ്ടാവുന്നതുമായ രോമവളര്‍ച്ച ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പല സ്ത്രീകളുടേയും ആത്മവിശ്വാസം കുറയ്ക്കാന്‍ പലപ്പോഴും ഈ രോമങ്ങള്‍ കാരണമാകുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ വാക്‌സിംഗ് പോലുള്ള വേദനാജനകമായ പരിഹാരങ്ങള്‍ക്ക് പലരും മുതിരും. മീശയില്ല, താടിയില്ല, മുടി കൊഴിയുന്നു പരിഹാരം ഇതാ

എന്നാല്‍ ഇനി വേദനയില്ലാതെ വെറും രണ്ട് മിനിട്ടിനുള്ളില്‍ മുഖത്തേയും കക്ഷത്തിലേയും രോമത്തെ ഇല്ലാതാക്കാന്‍ എളുപ്പവഴി. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

 മഞ്ഞളും കടലമാവും

മഞ്ഞളും കടലമാവും

മഞ്ഞള്‍ സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് എപ്പോഴും. മഞ്ഞള്‍ കടലമാവിനൊപ്പം ചേരുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുക എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു ടീസ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും അല്‍പം പാലില്‍ ചേര്‍ത്ത് കുഴയ്ക്കാം. ഇത് പേസ്റ്റ് രൂപത്തില്‍ അയ ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

നല്ലതു പോലെ പേസ്റ്റ് രൂപത്തിലായ മിശ്രിതം മേല്‍ച്ചുണ്ടില്‍ തേച്ച് പിടിപ്പിക്കാം. ഇത് ഒരാഴ്ച തുടര്‍ന്നാല്‍ മേല്‍ച്ചുണ്ടിലെ രോമം പതുക്കെ പതുക്കെ കൊഴിഞ്ഞ് പോവാന്‍ തുടങ്ങും.

 നാരങ്ങയും പഞ്ചസാരയും

നാരങ്ങയും പഞ്ചസാരയും

മറ്റൊരു പ്രകൃതി ദത്ത പരിഹാരമാണ് നാരങ്ങയും പഞ്ചസാരയും. സൗന്ദര്യസംരക്ഷണത്തിന് നാരങ്ങ നീര് ഒരു അവിഭാജ്യ ഘടകമാണ്. എങ്ങനെ ഈ മിശ്രിതം മുഖരോമത്തിനെ ഇല്ലാതാക്കും എന്ന് നോക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു സ്പൂണ്‍ പഞ്ചസാരയും പകുതി നാരങ്ങയുടെ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. പഞ്ചസാര നല്ലതു പോലെ ഉരുകി കഴിഞ്ഞതിനു ശേഷം മാത്രമേ മുഖത്ത് തേയ്ക്കാന്‍ പാടുള്ളൂ. ഇത് തുടര്‍ച്ചയായി ചെയ്താല്‍ മുഖത്തെ രോമം എന്നന്നേക്കുമായി കൊഴിഞ്ഞ് പോവും.

പാലും മഞ്ഞളും

പാലും മഞ്ഞളും

മഞ്ഞള്‍ തന്നെയാണ് രോമം കൊഴിയ്ക്കുന്ന കാര്യത്തില്‍ മുന്നില്‍. പാലും മഞ്ഞളും ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഇത് ഉത്തമമാണ്.

 ഉപയോഗിക്കുന്നതെങ്ങനെ?

ഉപയോഗിക്കുന്നതെങ്ങനെ?

മഞ്ഞളില്‍ അല്‍പം പാല്‍ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. കക്ഷത്തിലെ അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കാനും പാലും മഞ്ഞളും ചേര്‍ന്ന മിശ്രിതം സഹായിക്കുന്നു.

English summary

Removing Underarm and upper lip Hairs In Just two Minutes

Removing Underarm and upperlip Hairs In Just two Minutes, read on...
Story first published: Saturday, April 1, 2017, 13:36 [IST]