2 ദിവസം കൊണ്ട് അരിമ്പാറയ്ക്ക് വേരോടെ പരിഹാരം

Posted By:
Subscribe to Boldsky

അരിമ്പാറയും പാലുണ്ണിയും എന്നും എപ്പോഴും ചര്‍മ്മ പ്രശ്‌നങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ്. ഹ്യുമന്‍ പാപ്പിലോമ വൈറസുകളാണ് ഇതിന് കാരണം. അരിമ്പാറയും പാലുണ്ണിയും കളയാന്‍ പല വിധത്തിലുള്ള വഴികള്‍ നമ്മളില്‍ പലരും തേടാറുണ്ട്. എന്നാല്‍ പലതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ് മറ്റൊരു കാര്യം. തുടയിടുക്കിലെ ചൊറിച്ചില്‍ ശല്യപ്പെടുത്തുന്നുവോ?

പ്രായമായവരില്‍ കഴുത്തിന് പുറകിലും പലരിലും കൈക്കുള്ളിലും മുഖത്തും വരെ അരിമ്പാറ ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ആപ്പിള്‍ സിഡാര്‍ വിനീഗറിലൂടെ എങ്ങനെ ഈ പ്രശ്‌നങ്ങളെ പരിഹരിയ്ക്കാം എന്ന് നോക്കാം. മുടി നന്നായി വളരണോ, വെള്ളം തന്നെ ശരണം

സ്‌റ്റെപ് 1

സ്‌റ്റെപ് 1

സാധാരണ സോപ്പുപയോഗിച്ച് അരിമ്പാറയുടെ ചുറ്റും നല്ലതു പോലെ വൃത്തിയാക്കുക. ഇതിനു ശേഷം മാത്രമായിരിക്കണം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചുള്ള ചികിത്സ ആരംഭിയ്‌ക്കേണ്ടത്.

സ്‌റ്റെപ് 2

സ്‌റ്റെപ് 2

അരിമ്പാറ ഉള്ള ഭാഗം അല്‍പസമയം വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കണം. അതിനു ശേഷം ഒരു ബ്രഷ് എടുത്ത് 15 മിനിട്ടോളം അരിമ്പാറ കഴുകണം.

സ്റ്റെപ് 3

സ്റ്റെപ് 3

അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പഞ്ഞിയില്‍ മുക്കി ആ പഞ്ഞി അരിമ്പാറയ്ക്ക് മുകളില്‍ വെയ്ക്കാം. ഇതിനു മുകളില്‍ ഒരു ചെറിയ പ്ലാസ്റ്റര്‍ കൊണ്ട് കെട്ടി വെയ്ക്കാം.

സ്റ്റെപ് 4

സ്റ്റെപ് 4

15 മിനിട്ടിനു ശേഷം ഇത് വീണ്ടും പ്ലാസ്റ്റര്‍ എടുത്ത് മാറ്റി കഴുകാം. ദിവസവും മൂന്ന് തവണ വീതം ഇത്തരത്തില്‍ ചെയ്യുക. നാല് ദിവസം തുടര്‍ച്ചയായി ചെയ്യുമ്പോള്‍ അത് കൊഴിഞ്ഞ് പോകുന്നു. പാലുണ്ണിയാണെങ്കിലും ഇത് തന്നെ ആവര്‍ത്തിയ്ക്കാം.

അരിമ്പാറ പോയതിനു ശേഷം

അരിമ്പാറ പോയതിനു ശേഷം

അരിമ്പാറയും പാലുണ്ണിയും പലപ്പോഴും ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും പടരും. എന്നാല്‍ ഇതിനെ വേരോടെ ഇല്ലാതാക്കാന്‍ അരിമ്പാറം ഉണങ്ങിക്കഴിഞ്ഞതിനു ശേഷവും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ രണ്ട് മൂന്ന് ദിവസം കൂടി ഉപയോഗിക്കാം. ഇത് അരിമ്പാറ പിന്നീടൊരിക്കലും ഉണ്ടാവാത്ത രീതിയില്‍ ഇല്ലാതാവുന്നു.

ഇവയെല്ലാം ഒഴിവാക്കാം

ഇവയെല്ലാം ഒഴിവാക്കാം

അരിമ്പാറ പൂര്‍ണമായും ഇല്ലാതാക്കിയ ശേഷം അതിനായി ഉപയോഗിച്ച വസ്തുക്കളെല്ലാം തന്നെ പൂര്‍ണമായും ഇല്ലാതാക്കേണ്ടതാണ്.

English summary

Remove skin tag and Warts From The Skin Very Easily

Remove skin tag and Warts From The Skin Very Easily, read to know more.
Subscribe Newsletter