For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏജ്‌സ്‌പോട്ടിന് പരിഹാരം ഇനി അടുക്കളയില്‍

ഏജ് സ്‌പോട്ട് ഇല്ലാതാക്കാന്‍ ചില വീട്ടുമാര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ അടുക്കളയില്‍ ഉണ്ട്.

|

ചര്‍മ്മത്തിലെ പാടുകള്‍ പലപ്പോഴും പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ചര്‍മ്മത്തില്‍ സൂര്യപ്രകാശം കൂടുതല്‍ പതിയ്ക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി ഉണ്ടാവുന്നത്. ഏജ് സ്‌പോട്ട് എന്നാണ് ഇതിനെ പറയുന്നത്. വിനീഗറും സോപ്പും; അരിമ്പാറയെ പൂര്‍ണമായും മാറ്റാം

മുഖത്തും മറ്റും പല തരത്തിലുള്ള പാടുകള്‍ വരുന്നത് സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നത്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിയ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

നാരങ്ങ നീര്

നാരങ്ങ നീര്

സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്നിലാണ് നാരങ്ങ നീര്. അല്‍പം നാരങ്ങ നീര് മുഖത്തെ പാടുകളില്‍ പുരട്ടാം. പിന്നീട് ഒരു പഞ്ഞി കൊണ്ട് മുഖം തുടച്ചെടുക്കാം. ദിവസവും രണ്ട് തവണ ഇത്തരത്തില്‍ ചെയ്യാം. ഇത് ഏജ് സ്‌പോട്ട് ഇല്ലാതാക്കാം.

 തൈര്

തൈര്

മികച്ചൊരു മോയ്‌സ്ചുറൈസര്‍ ആണ് തൈര്. ഇത് ബ്രൗണ്‍ സ്‌പോട്ടുകളില്‍ പുരട്ടി 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയാണ് മറ്റൊന്ന്. കറ്റാര്‍വാഴ മുറിച്ച് മുഖത്തുരസിയാല്‍ മതി. ഒരു മണിക്കൂറിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഒരു മാസം ഇങ്ങനെ ചെയ്താല്‍ മുഖത്തെ എല്ലാ തരത്തിലുള്ള കറുത്ത പാടുകളും മാറും.

പപ്പായ

പപ്പായ

പപ്പായയാണ് മറ്റൊരു സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗം. നല്ലതു പോലെ പഴുത്ത പപ്പായ പേസ്റ്റാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം ചെറു ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാം.

ഉള്ളി

ഉള്ളി

മുടി വളരാനും മുഖം വെളുക്കാനും ഉത്തമമായ മാര്‍ഗ്ഗമാണ് ഉള്ളി. പാടുള്ള ഭാഗത്ത് ഉള്ളി മുറിച്ച് ഉരസുക. ദിവസത്തില്‍ മൂന്നോ നാലോ തവണ ഇത്തരത്തില്‍ ചെയ്യാം.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് ആണ് മറ്റൊന്ന്. ഓട്‌സ് അരച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.

 ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ആരോഗ്യത്തിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് ഇത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും ബീറ്റ്‌റൂട്ട് മുന്നിലാണ്. ബീറ്റ്‌റൂട്ട് നെടുകേ മുറിച്ച് മുഖത്തുരസുക. ഇത് മുഖത്തെ ഏജ്‌സ്‌പോട്ടുകള്‍ ഇല്ലാതാക്കുന്നു.

English summary

Natural Remedies For Age Spots You Can Find In Your Kitchen

Natural Remedies For Age Spots You Can Find In Your Kitchen read on..
Story first published: Saturday, March 18, 2017, 15:14 [IST]
X
Desktop Bottom Promotion