വിനീഗറും സോപ്പും; അരിമ്പാറയെ പൂര്‍ണമായും മാറ്റാം

Posted By:
Subscribe to Boldsky

അരിമ്പാറ ഉണ്ടാക്കുന്ന പ്രശ്‌നം അത് ചില്ലറയല്ല. പലപ്പോഴും അരിമ്പാറ നമ്മുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വിലക്ക് തീര്‍ക്കുന്ന ഒന്നാണ്. ഇതിനെ ഇല്ലാതാക്കാനായി ചര്‍മ്മരോഗ വിദഗ്ധനെ സമീപിയ്ക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ അരിമ്പാറ ഇനി നമ്മുടെ ചില നാട്ടുമരുന്നുകളിലൂടെ തന്നെ ഇല്ലാതാക്കാം. കുളിയ്ക്കുന്ന വെള്ളത്തില്‍ 2 തുള്ളി നാരങ്ങ നീര്‌

അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ശ്രദ്ധിച്ചില്ലെങ്കില്‍ വളരെ ഗുരുതരമായി വരെ മാറാവുന്ന ഒന്നാണ് അരിമ്പാറ. അതുകൊണ്ട് തന്നെ അരിമ്പാറ ഉണ്ടാക്കുന്ന പ്രശ്‌നം എങ്ങനെ നമുക്ക് സിംപിളായി പരിഹരിയ്ക്കാം എന്ന് നോക്കാം. വായ്‌നാറ്റം, പല്ലിലൊളിക്കും കാരണവും നിമിഷപരിഹാരവും

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

അരിമ്പാറ കളയാന്‍ ആകെ ആവശ്യമുള്ള സാധനങ്ങള്‍ ഇവയാണ്. ആപ്പിള്‍ സിഡാര്‍ വിനീഗര്‍, സോപ്പ്, പഞ്ഞി, ചൂടുവെള്ളം എന്നിവ. ഇവയെല്ലാം ഉപയോഗിച്ച് അരിമ്പാറയെ എങ്ങനെ ഫലപ്രദമായി നേരിടാം എന്ന് നോക്കാം.

 സ്റ്റെപ് 1

സ്റ്റെപ് 1

ആദ്യം അരിമ്പാറ ഉള്ള സ്ഥലം നല്ലതു പോലെ സോപ്പിട്ട് വൃത്തിയാക്കുക. ശേഷം അവിടെ തുടച്ച് വൃത്തിയാക്കാം. ഉണങ്ങിയ ശേഷം അല്‍പം പഞ്ഞി ചൂടുവെള്ളത്തില്‍ മുക്കി 15 മിനിട്ട് അരിമ്പാറയ്ക്ക് മുകളില്‍ വെയ്ക്കാം.

 സ്റ്റെപ് 2

സ്റ്റെപ് 2

ഇതിനു ശേഷം പഞ്ഞി ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ മുക്കി അതുപോലെ തന്നെ 15 മിനിട്ട് വെയ്ക്കാം. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യുക. ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും.

 രണ്ടാഴ്ചയ്ക്ക് ശേഷം

രണ്ടാഴ്ചയ്ക്ക് ശേഷം

രണ്ടാഴ്ചയ്ക്ക് ശേഷം അരിമ്പാറ പൂര്‍ണമായും സുഖപ്പെടുന്നു. അരിമ്പാറ കൊഴിഞ്ഞ് പോകുമെങ്കിലും യാതൊരു തരത്തിലുള്ള പാടുകളോ കുത്തുകളോ അവശേഷിക്കുകയില്ല എന്നതാണ് സത്യം.

പാര്‍ശ്വഫലങ്ങളില്ല

പാര്‍ശ്വഫലങ്ങളില്ല

പാര്‍ശ്വഫലങ്ങളില്ല എന്നത് തന്നെയാണ് ഇതിന്റെ ഗുണം. ചിലര്‍ക്ക് ഇത്തരം ചികിത്സകള്‍ ശരീരം പൊള്ളിപ്പോവാനും മറ്റും കാരണമാകുന്നു. എന്നാല്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിനുണ്ടാവില്ല എന്നതാണ് കാര്യം.

 കാരണം വൈറസ്

കാരണം വൈറസ്

ഹ്യുമന്‍ പാപ്പിലോമ വൈറസുകളാണ് ഇതിന് കാരണം. പകരുന്ന ഒന്നായതിനാല്‍ അടുത്തിടപഴകുന്നവര്‍ ശ്രദ്ധിക്കണം എന്നത് തന്നെയാണ്. എന്നാല്‍ ഈ പ്രക്രിയയിലൂടെ വൈറസിനെ ഇല്ലാതാക്കുകയും അരിമ്പാറയെ എന്നന്നേക്കുമായി നുള്ളിക്കളയുകയും ചെയ്യുന്നു.

English summary

Remove Warts from Your Skin with this Natural Recipe

Nowadays, many people face with dermatological problems, no matter if they’re men or women. These problems are some of the worst because they can be unsightly and represent a great problem for the people who have them.
Story first published: Friday, March 17, 2017, 11:30 [IST]
Subscribe Newsletter