പാടുകള്‍ മാറ്റി നിറം നല്‍കും മാജിക് പൗഡര്‍

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിലെ പ്രധാന വെല്ലുവിളിയാണ് മുഖത്തുണ്ടാകുന്ന പാടുകളും കുത്തുകളും മറ്റ് അപ്രതീക്ഷിത പ്രശ്‌നങ്ങളും. എന്നാല്‍ മുഖത്തെ ചര്‍മ്മത്തിന് പരിഹാരം എന്ന നിലയ്ക്ക് പലരും ആശ്രയിക്കുന്നത് ബ്യൂട്ടി പാര്‍ലറുകളെയാണ്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ബ്യൂട്ടി പാര്‍ലറുകള്‍ എപ്പോഴും വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്.ദിവസവും ചീര ശീലമാക്കൂ, പോയ മുടിയൊക്കെ താനേ വരും

ദിവസത്തില്‍ വെറും അരമണിക്കൂര്‍ മാറ്റി വെച്ചാല്‍ ഇനി നിങ്ങള്‍ക്ക് സ്വന്തമാക്കാം തിളങ്ങുന്ന സുന്ദരമായ ചര്‍മ്മം. അതിനായി ഇനി മുള്‍ട്ടാണി മിട്ടി സ്വന്തമാക്കാം. എന്തൊക്കെയാണ് ചര്‍മ്മസംരക്ഷണത്തിന് മുള്‍ട്ടാണി മിട്ടിയ്ക്കായി അരമണിക്കൂര്‍ മാറ്റി വെച്ചാല്‍ സംഭവിയ്ക്കുന്നതെന്ന് നോക്കാം.വേനലില്‍ പുരുഷനെ വലയ്ക്കും ഈ ചൊറിച്ചില്‍

അമിത എണ്ണമയം

അമിത എണ്ണമയം

അമിതമായ എണ്ണമയത്തെ ചെറുക്കാന്‍ സൗന്ദര്യസംരക്ഷണത്തില്‍ മുള്‍ട്ടാണി മിട്ടിയുടെ പ്രാധാന്യം വളരെ വലുതാണ്. മുള്‍ട്ടാണി മിട്ടി ചേര്‍ത്ത ഫേസ് പാക്ക് ഉപയോഗിക്കുന്നത് മുഖത്തെ അമിത എണ്ണമയത്തിന് വെറും അരമണിക്കൂര്‍ കൊണ്ട് പരിഹാരം നല്‍കും.

മുഖത്തെ പാടുകള്‍

മുഖത്തെ പാടുകള്‍

മുഖത്തുണ്ടാകുന്ന പാടുകളാണ് പലപ്പോഴും മറ്റൊരു പ്രധാന പ്രശ്‌നം. പൊള്ളലുണ്ടാക്കുന്ന പാടുകളും മുറിപ്പാടുകളും എന്നന്നേക്കുമായി മാറ്റാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു.

 നിറം വര്‍ദ്ധിപ്പിക്കാന്‍

നിറം വര്‍ദ്ധിപ്പിക്കാന്‍

നിറം വര്‍ദ്ധിപ്പിക്കാനും മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു. നിറം കൂട്ടാനായി വിവിധ ഫേസ്പാക്കുകളും ക്രീമുകളും ഇന്നത്തെ വിപണിയില്‍ സാധാരണമാണ്. എന്നാല്‍ ഇതുണ്ടാക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പക്ഷേ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുന്നത് നിറം വര്‍ദ്ധിപ്പിക്കാനുള്ള ഉത്തമമാര്‍ഗ്ഗമാണ്.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരു പരിഹരിക്കാനും മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു. അമിതമായ എണ്ണമയമാണ് പലപ്പോഴും മുഖക്കുരുവിന്റെ പ്രധാന പ്രശ്‌നം. എന്നാല്‍ മുള്‍ട്ടാണി മിട്ടിയില്‍ അല്‍പം കര്‍പ്പൂരം ചേര്‍ത്ത് മുഖത്ത് തേയ്ക്കുന്നത് മുഖക്കുരുവിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

ചര്‍മ്മത്തിന്റെ ഇലാസ്തികത

ചര്‍മ്മത്തിന്റെ ഇലാസ്തികത

ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുള്‍ട്ടാണി മിട്ടി മുന്നിലാണ്. മുട്ടയുടെ വെള്ളയും ഗ്ലിസറിനും ചേര്‍ത്ത് മുള്‍ട്ടാണി മിട്ടി മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മം തിളങ്ങുകയും ഇലാസ്തികത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

 മുടി സംരക്ഷണം

മുടി സംരക്ഷണം

മുഖസംരക്ഷണം മാത്രമല്ല മുടി സംരക്ഷണവും മുള്‍ട്ടാണി മിട്ടിയിലൂടെ കഴിയുന്നു. തലയിലെ അഴുക്കും മെഴുക്കും കളഞ്ഞ് മുടി സംരക്ഷിക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു.

 താരന് പരിഹാരം

താരന് പരിഹാരം

താരന് പരിഹാരം നല്‍കാന്‍ മുള്‍ട്ടാണി മിട്ടി നല്ലതാണ്. ഓറഞ്ചിന്റെ തൊലി പൊടിച്ചതോ നാരങ്ങ നീരോ ചേര്‍ത്ത് മുള്‍ട്ടാണി മിട്ടി കുഴച്ചെടുക്കാം. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്.

English summary

Magical Benefits Of Multani Mitti For Skin and hair

Multani Mitti is a very pocket friendly skin care product. This product looks like regular mud but it has numerous benefits which will be discussed in this article