For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടുകാലത്തെ നാരങ്ങക്കുളി നല്‍കുന്ന അത്ഭുതം

ഉന്‍മേഷവും ചര്‍മ്മത്തിന് തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നാരങ്ങക്കുളിയെക്കുറിച്ച് നോക്കാം

|

നാരങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ സൗന്ദര്യ ഗുണങ്ങള്‍ എന്നിവയെല്ലാം നമുക്കെല്ലാം നല്ലതു പോലെ അറിയാവുന്നതാണ്. ചൂടുകാലത്ത് നല്ല തണുത്ത നാരങ്ങ വെള്ളം കുടിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്ന ആശ്വാസം ചില്ലറയല്ല. എന്നാല്‍ നാരങ്ങ വെള്ളം കുടിയ്ക്കാന്‍ മാത്രമല്ല കുളിയ്ക്കാനും ഉപയോഗിക്കാം.

നാരങ്ങ വെള്ളത്തിലൊന്ന് കുളിച്ച് നോക്കൂ. ഇതിന്റെ ഉന്‍മേഷവും വ്യത്യാസവും നിങ്ങള്‍ക്ക് മനസ്സിലാവും. ദിവസവും കുളിയ്ക്കുന്ന വെള്ളത്തില്‍ ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ഒഴിച്ച ശേഷം ആ വെള്ളം ഉപയോഗിച്ച് വേണം കുളിയ്ക്കാന്‍. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ലഭിയ്ക്കുന്നത് എന്ന് നോക്കാം.

 നാരങ്ങ ഉപയോഗിച്ച് കുളിയ്ക്കുന്ന വിധം

നാരങ്ങ ഉപയോഗിച്ച് കുളിയ്ക്കുന്ന വിധം

നാരങ്ങ ഉപയോഗിച്ച് എങ്ങനെ ആരോഗ്യസൗന്ദര്യ സംരക്ഷണം സാധ്യമാകും എന്ന് നോക്കാം. ഏറ്റവും സിംപിളായ വഴികളിലൂടെ നാരങ്ങക്കുളി പാസ്സാക്കാം.

സ്റ്റെപ് 1

സ്റ്റെപ് 1

നാരങ്ങ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. നല്ല ഇളം നിറമുള്ള നാരങ്ങയാണ് ആവശ്യമായി വേണ്ടത്. പഴുത്ത നാരങ്ങയാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് മൃദുവായതായിരിക്കും. ഇത് ഉപയോഗിക്കാന്‍ പാടില്ല.

സ്റ്റെപ് 2

സ്റ്റെപ് 2

നാരങ്ങ തോല്‍ കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ഒരു നാരങ്ങ രണ്ട് കഷ്ണമാക്കിയാണ് ഉപയോഗിക്കേണ്ടത്. നാരങ്ങ നീര് പിഴിഞ്ഞൊഴിച്ച് ആ വെള്ളം കൊണ്ട് കുളിയ്ക്കാം.

 സ്റ്റെപ് 3

സ്റ്റെപ് 3

മുടി കഴുകാനും നാരങ്ങ നീര് ഉപയോഗിക്കാം. നാരങ്ങ നീര് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

 സ്റ്റെപ് 4

സ്റ്റെപ് 4

മുഖത്ത് നാരങ്ങ നീര് തേയ്ക്കാം. മുഖത്തും നാരങ്ങ നീര് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കും.

 ഉന്‍മേഷം നല്‍കുന്നു

ഉന്‍മേഷം നല്‍കുന്നു

നാരങ്ങ നീര് ഉപയോഗിച്ച് കുളിയ്ക്കുന്നത് ശരീരത്തിനും മനസ്സിനും ഉന്‍മേഷം നല്‍കുന്നു. ചൂടുകാലത്ത് ഉന്‍മേഷത്തോടെയും ഫ്രഷ്‌ ആയും ഇരിയ്ക്കാന്‍ നാരങ്ങാക്കുളി സഹായിക്കുന്നു.

 ചര്‍മ്മരോഗങ്ങള്‍ മാറുന്നു

ചര്‍മ്മരോഗങ്ങള്‍ മാറുന്നു

ചര്‍മ്മ രോഗങ്ങള്‍ മാറുന്നതിനും അതിനെല്ലാം പരിഹാരം കാണുന്നതിനും നാരങ്ങാക്കുളി സഹായിക്കുന്നു.

 ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

നാരങ്ങാക്കുളി നടത്തുമ്പോള്‍ കണ്ണില്‍ വീഴാതിരിയ്ക്കാന്‍ ശ്രദ്ധിക്കണം. കാരണം നാരങ്ങയില്‍ ആസിഡ് അംശം കൂടുതലാണ്. ശരീരത്തില്‍ നീറ്റലുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നീണ്ടു നിന്നാല്‍ ഈ രീതിയിലുള്ള കുളി ഒഴിവാക്കാം.

English summary

beauty benefits of lemon bath

Lemon juice is loaded with healthy vitamins so it is useful as both a food and as a home remedy for many disorders. How to apply lemon juice for optimum results?
Story first published: Thursday, March 30, 2017, 16:58 [IST]
X
Desktop Bottom Promotion