മുഖത്തെ ചുളിവിന്റെ കാര്യത്തില്‍ നിമിഷ പരിഹാരം

Posted By:
Subscribe to Boldsky

മുഖത്തെ ചുളിവുകള്‍ പ്രായമാകുന്നതിന്റെ ലക്ഷണമാണ്. പലപ്പോഴും വളരെയധികം ഭയപ്പാടോടു കൂടിയായിരിക്കും മുഖത്തെ ചുളിവുകള്‍ പലരും ശ്രദ്ധിക്കുന്നത്. കാരണം നിങ്ങള്‍ ചര്‍മ്മത്തെ കാര്യമായി ശ്രദ്ധിക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ് ഇത്.

പരസ്യത്തിലും മറ്റും കാണുന്ന വസ്തുക്കള്‍ തേച്ച് പിടിപ്പിച്ച് ചര്‍മ്മത്തിന്റെ നിറവും ഗുണവും സൗന്ദര്യവും ഇല്ലായ്മ ചെയ്യുന്നവരാണ് പലരും. കുളിയ്ക്കുന്ന വെള്ളത്തില്‍ 2 തുള്ളി നാരങ്ങ നീര്‌

എന്നാല്‍ മുഖത്തെ ചുളിവിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം എന്ന് പറയുന്നത് എപ്പോഴും പ്രകൃതി ദത്തമാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. ഇത് പൂര്‍ണമായും നിങ്ങലുടെ പ്രശ്‌നത്തിന് പരിഹാരം നല്‍കുകയും ചെയ്യുന്നു അതിലുപരി പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇരട്ടത്താടിയ്ക്ക് രണ്ടാഴ്ച കൊണ്ട് പരിഹാരം

 തൈര് കൊണ്ട് ഫേസ്പാക്ക്

തൈര് കൊണ്ട് ഫേസ്പാക്ക്

ഒരു കപ്പ് തൈര്, വെളിച്ചെണ്ണ, ഒലീവ് ഓയില്‍ എന്നിവയാണ് ഈ ഫേസ്പാക്ക് തയ്യാറാക്കാന്‍ ആവശ്യമുള്ള വസ്തുക്കള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് തൈര് എടുത്ത് രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും ഒരു സ്പൂണ്‍ ഒലീവ് ഓയിലും മിക്‌സ് ചെയ്യാം. ഇത് അല്‍പ നേരം ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ല പോലെ മസ്സാജ് ചെയ്ത ശേഷം 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം.

തേങ്ങാപ്പാല്‍ ഫേസ്പാക്ക്

തേങ്ങാപ്പാല്‍ ഫേസ്പാക്ക്

തേങ്ങാപ്പാലിന്റെ ഫേസ്പാക്ക് ആണ് മറ്റൊന്ന്. ഒരു കപ്പ് തേങ്ങാപ്പാല്‍, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഒരു സ്പൂണ്‍ പാല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

തേങ്ങാപ്പാലെടുത്ത് അതിലേക്ക് മഞ്ഞള്‍പ്പൊടി മിക്‌സ് ചെയ്യാം. ഇത് കട്ടകെട്ടാതെ ഇളക്കിയെടുത്ത ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ പാല്‍ ചേര്‍ക്കാം. അല്‍പസമയം അങ്ങിനെ തന്നെ വെച്ചതിനു ശേഷം പഞ്ഞി ഉപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയണം.

 തക്കാളി ഫേ്‌സ് പാക്ക്

തക്കാളി ഫേ്‌സ് പാക്ക്

തക്കാളി ഫേസ്പാക്കാണ് മറ്റൊന്ന്. ഒരു തക്കാളി, ഒലീവ് ഓയില്‍, കടുകെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നല്ലതു പോലെ പഴുത്ത തക്കാളി എടുത്ത് നീരെടുത്ത് അതിലേക്ക് ഒലീവ് ഓയില്‍ ഒരു സ്പൂണ്‍ ചേര്‍ക്കാം. ശേഷം കടുകെണ്ണയും ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

 നാരങ്ങ, തേന്‍ മിശ്രിതം

നാരങ്ങ, തേന്‍ മിശ്രിതം

മറ്റൊരു ഫലപ്രദമായ ഫേസ്പാക്കാണ് നാരങ്ങയും തേനും ചേര്‍ന്ന മിശ്രിതം. നാരങ്ങ, തേന്‍, പഞ്ചസാര എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നാരങ്ങ പകുതി മുറിച്ച് ഇതിലേക്ക് തേന്‍ ചേര്‍ക്കാം. ശേഷം ആ നാരങ്ങ പഞ്ചസാരയില്‍ മുറിച്ച ഭാഗം മുക്കിയെടുക്കുക. ഇത് മുഖത്ത് 15 മിനിട്ട് റബ്ബ് ചെയ്യുക. ഇത് ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാവാനും മുഖത്തെ ചുളിവുകള്‍ക്കും തിളക്കം വര്‍ദ്ധിക്കാനും സഹായിക്കും.

English summary

how to prepare natural anti-wrinkle treatments at home

Did you know that you can actually get rid of wrinkles by using some of the best natural and easily available homemade ingredients? Read o find out more.
Story first published: Thursday, March 16, 2017, 10:22 [IST]
Please Wait while comments are loading...
Subscribe Newsletter