തിളങ്ങുന്ന ചര്‍മ്മത്തിന് തണ്ണിമത്തന്‍ ഫേസ് പാക്ക്

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൈയ്യില്‍ കിട്ടുന്നതെന്തും വാരിത്തേക്കാന്‍ ഇന്നത്തെ തലമുറ തയ്യാറാവുന്നു. എങ്ങനെയെങ്കിലും നിറവും സൗന്ദര്യവും വര്‍ദ്ധിപ്പിച്ചാല്‍ മതി എന്നായിരിക്കും പലരുടേയും ചിന്ത. എന്നാല്‍ ഇത്തരത്തില്‍ കിട്ടുന്നതെന്തും വാരിത്തേക്കുമ്പോള്‍ അത് പാര്‍ശ്വഫലങ്ങളെ കൂടുതലായി ഉണ്ടാക്കുന്നു.

ദിവസവും ബദാമെങ്കില്‍ ചര്‍മ്മം ഉഗ്രനാവും

നിറം വര്‍ദ്ധിപ്പിക്കാനും തിളക്കം നല്‍കാനും നമ്മളെ സഹായിക്കുന്ന ചില ഫേസ് പാക്കുകള്‍ ഉണ്ട്. ഇവയില്‍ തന്നെ അല്‍പം പ്രാധാന്യം കൂടുതല്‍ നല്‍കേണ്ട ഒന്നാണ് തണ്ണിമത്തന്‍ ഫേസ് പാക്ക്. തണ്ണിമത്തന്‍ ഫേസ് പാക്ക് സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം ഫലവത്താവുന്നു എന്ന് നോക്കാം. ഇത് നിങ്ങളെ അലട്ടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. എന്തൊക്കെ സൗന്ദര്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കേണ്ടത് എന്ന് നോക്കാം.

ചര്‍മ്മത്തിന് മൃദുത്വം നല്‍കാന്‍

ചര്‍മ്മത്തിന് മൃദുത്വം നല്‍കാന്‍

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് തണ്ണിമത്തന്‍. കഴിക്കാന്‍ മാത്രമല്ല മുഖത്തിന് മൃദുലത നല്‍കാനും ഇത് സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ തണ്ണിമത്തന്‍ ജ്യൂസ് എടുത്ത് അതില്‍ അല്‍പം തൈര് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 അകാല വാര്‍ദ്ധക്യത്തിന്

അകാല വാര്‍ദ്ധക്യത്തിന്

അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍ നീര്. ഒരു ടേബിള്‍ സ്പൂണ്‍ തണ്ണിമത്തന്‍ നീരില്‍ ഒരു ടീസ്പൂണ്‍ ആവക്കാഡോ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കും.

 മുഖക്കുരുവിനെ ഇല്ലാതാക്കാന്‍

മുഖക്കുരുവിനെ ഇല്ലാതാക്കാന്‍

മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ തണ്ണിമത്തന്‍ നീര് സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ തണ്ണിമത്തന്‍ നീര്, ഒരു ടീസ്പൂണ്‍ നല്ലതു പോലെ പഴുത്ത പഴം പേസ്റ്റ് രൂപത്തിലാക്കിയത്. ഇവ രണ്ടും കൂടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കാം.

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. ഒരു ടീസ്പൂണ്‍ തണ്ണിമത്തന്‍ ജ്യൂസ് ഒരു ടീസ്പൂണ്‍ തേനില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖത്തും കഴുത്തിലുമായി തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 ഫ്രീറാഡിക്കല്‍സിന് പരിഹാരം

ഫ്രീറാഡിക്കല്‍സിന് പരിഹാരം

ഫ്രീറാഡിക്കല്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് തണ്ണിമത്തന്‍ നീര്. തണ്ണിമത്തന്‍ മുഖത്ത് തേക്കുമ്പോള്‍ അത് സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നു.

 വെള്ളത്തിന്റെ സാന്നിധ്യം

വെള്ളത്തിന്റെ സാന്നിധ്യം

തണ്ണിമത്തനില്‍ 92ശതമാനവും വെള്ളമാണ്. അതുകൊണ്ട് തന്നെ ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുമ്പോള്‍ ഒരു കാരണവശാലും ചര്‍മ്മം ഡ്രൈ ആവുകയോ മുഖം വരണ്ടിരിക്കുകയോ ചെയ്യില്ല.

ചര്‍മ്മത്തിന് പ്രായം തോന്നാതിരിക്കാന്‍

ചര്‍മ്മത്തിന് പ്രായം തോന്നാതിരിക്കാന്‍

ചര്‍മ്മത്തിന് പ്രായം തോന്നാതിരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. ഇത് ചര്‍മ്മത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചുളിവുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

 സണ്‍ടാനില്‍ നിന്ന് പ്രതിരോധം

സണ്‍ടാനില്‍ നിന്ന് പ്രതിരോധം

സണ്‍ടാനില്‍ നിന്ന് പ്രതിരോധം നേടണമെങ്കില്‍ അതിനും തണ്ണിമത്തന്‍ സഹായിക്കും. തണ്ണിമത്തന്‍ നീര് നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത് തേച്ചാല്‍ സണ്‍ടാന്‍ എന്നന്നേക്കുമായി ഇല്ലാതാക്കും.

English summary

How to get soft with homemade watermelon face packs

How to get soft and acne free skin with homemade watermelon face packs.
Story first published: Tuesday, August 1, 2017, 17:06 [IST]
Subscribe Newsletter