For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണ കൊണ്ട് ഏത് ചുളിവിനും പരിഹാരം

വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് ചര്‍മ്മത്തിന് വരുന്ന മാറ്റം നോക്കാം

|

ശരീരത്തിലെ ചുളിവുകള്‍ പ്രായം ആവുന്നതിന്റെ പ്രധാന ലക്ഷണങ്ങളാണ്. പ്രായമാവുന്നതോടെ മുടി നരക്കാനും ശരീരത്തിലും മുഖത്തും ചര്‍മ്മത്തിലും എല്ലാം ചുളിവുകള്‍ വരാനും കാരണമാകുന്നു. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ ഇത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണ് എത്തിക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതിന് ഏറ്റവും അധികം നമ്മള്‍ തേടേണ്ട മാര്‍ഗ്ഗങ്ങള്‍ എപ്പോഴും പ്രകൃതിദത്തം തന്നെയായിരിക്കണം.

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണ. ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുകയും മുഖത്തിനും ചര്‍മ്മത്തിനും തിളക്കം നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വരണ്ട ചര്‍മ്മത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത്തരത്തില്‍ വെളിച്ചെണ്ണ മാര്‍ഗ്ഗത്തിലൂടെ സൗന്ദര്യത്തിന്റെ പ്രതിസന്ധികളെ ഇല്ലാതാക്കാം.

നരച്ച മുടിക്ക് നാടന്‍ പരിഹാരം ഡൈ അല്ലാതെനരച്ച മുടിക്ക് നാടന്‍ പരിഹാരം ഡൈ അല്ലാതെ

ഇത് കൂടാതെ വെളിച്ചെണ്ണയോടൊപ്പം മറ്റ് ചില കൂട്ടുകള്‍ കൂടി ചേരുമ്പോള്‍ അത് കൂടുതല്‍ ഗുണം നല്‍കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അഴകിനും ഏറ്റവും ഗുണം നല്‍കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ എങ്ങനെയെല്ലാം ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റി സൗന്ദര്യം സംരക്ഷിക്കാം എന്ന് നോക്കാം.

വെളിച്ചെണ്ണ ഉപയോഗിച്ച്

വെളിച്ചെണ്ണ ഉപയോഗിച്ച്

വെളിച്ചെണ്ണ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം സാധ്യമാക്കാം. ആദ്യം മുഖം വൃത്തിയുള്ള തുണി ഉപയോഗിച്ച് ക്ലീന്‍ ചെയ്യുക. അല്‍പം വെളിച്ചെണ്ണ എടുത്ത് മുഖത്തും കഴുത്തിലുമായി തേച്ച് പിടിപ്പിക്കാം. വട്ടത്തില്‍ മസ്സാജ് ചെയ്യുക. ഒരു രാത്രി മുഴുവന്‍ ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ചെയ്യാം. ഇത് മുഖത്തേയും കഴുത്തിലേയും ചുളിവുകളെ ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗറും എണ്ണയും

ആപ്പിള്‍ സിഡാര്‍ വിനീഗറും എണ്ണയും

ആപ്പിള്‍ സിഡാര്‍ വിനീഗറും എണ്ണയുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ചര്‍മ്മത്തിലെ ഏത് ചുളിവിനേയും ഇല്ലാതാക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍, ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം, അല്‍പം വെളിച്ചെണ്ണ എന്നിവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് ശരീരത്തില്‍ തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയണം. ഇത് ശരീരത്തിലെ തുളിവിന് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.

ആവണ്ണക്കെണ്ണും വെളിച്ചെണ്ണയും

ആവണ്ണക്കെണ്ണും വെളിച്ചെണ്ണയും

ആവണക്കെണ്ണ സൗന്ദര്യസംരക്ഷണത്തിലെ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്. മൂന്ന് തുള്ളി ആവണക്കെണ്ണും മൂന്ന് തുള്ളി വെളിച്ചെണ്ണും നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് മുഖത്തെ ചര്‍മ്മത്തെ ചുളിവുകളില്‍ നിന്ന് സംരക്ഷിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

വിറ്റാമിന്‍ ഇയും വെളിച്ചെണ്ണയും

വിറ്റാമിന്‍ ഇയും വെളിച്ചെണ്ണയും

വിറ്റാമിന്‍ ഇയും വെൡച്ചെണ്ണുമാണ് മറ്റൊരു പ്രധാനപ്പെട്ട പരിഹാര മാര്‍ഗ്ഗം. വിറ്റാമിന്‍ ഇ കാപ്‌സ്യൂള്‍ പൊളിച്ച് അത് വെൡച്ചെണ്ണുമായി മിക്‌സ് ചെയ്ത് അത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തെ ചുളിവകറ്റി ആരോഗ്യവും തിളക്കവുമുള്ള ചര്‍മ്മം നല്‍കുന്നു.

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയുമാണ് മറ്റൊരു പ്രധാനപ്പെട്ട മാര്‍ഗ്ഗം. തേനും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് ഇത് ചുളിവുകളുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം വെറും പച്ച വെള്ളത്തില്‍ കഴുകിക്കളയാം. ഒരാഴ്ച കൃത്യമായി ചെയ്താല്‍ അത് മുഖത്തുണ്ടാക്കുന്ന വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാവും.

വെളിച്ചെണ്ണയും നാരങ്ങ നീരും

വെളിച്ചെണ്ണയും നാരങ്ങ നീരും

വെളിച്ചെണ്ണയും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുന്നതും മുഖത്തെ ചുളിവിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. രണ്ടും കൃത്യമായ അളവില്‍ എടുത്ത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുഖത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ചുളിവുകളറ്റി വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും നാരങ്ങ നീരും.

മഞ്ഞളും വെളിച്ചെണ്ണയും

മഞ്ഞളും വെളിച്ചെണ്ണയും

മഞ്ഞളും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നതും മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. മുഖത്തെ സൗന്ദര്യത്തിന് ഏറ്റവും അധികം സഹായിക്കുന്നു മഞ്ഞള്‍. ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ അല്‍പം വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കവും മുഖത്തെ ചുളിവകറ്റി ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

വെളിച്ചെണ്ണും റോസ് വാട്ടറും

വെളിച്ചെണ്ണും റോസ് വാട്ടറും

വെളിച്ചെണ്ണയില്‍ റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് സൗന്ദര്യത്തിന്റെ കാര്യത്തിലും അകാല വാര്‍ദ്ധക്യത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കി വരള്‍ച്ച മാറ്റുന്നു. ഇത് ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.

ഒലീവ് ഓയിലും വെളിച്ചെണ്ണയും

ഒലീവ് ഓയിലും വെളിച്ചെണ്ണയും

ഒലീവ് ഓയിലും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് അത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. മുഖത്ത് മാത്രമല്ല കഴുത്തിലും നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയുക. ആഴ്ചയില്‍ കൃത്യമായി ഇത് ചെയ്താല്‍ അത് മുഖത്തെ എല്ലാ പാടുകളും മാറ്റി മുഖത്തിന് വരള്‍ച്ച ഇല്ലാതാക്കി മാറ്റുന്നു.

 വെളിച്ചെണ്ണയും കറുവപ്പട്ടയും

വെളിച്ചെണ്ണയും കറുവപ്പട്ടയും

കറുവപ്പട്ടയുടെ പൊടി സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. കറുവപ്പട്ട പൊടിച്ചത് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് സൗന്ദര്യസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. അതിലുപരി മുഖത്തിന് തിളക്കവും നല്‍കി ചുളിവകറ്റാനും സഹായിക്കുന്നു.

English summary

how to get rid of wrinkles using coconut oil

Are you constantly worried about the signs of aging? Do you think wrinkles and dark spots are ruining your beauty? How about using coconut oil for wrinkles?
Story first published: Tuesday, November 14, 2017, 11:29 [IST]
X
Desktop Bottom Promotion