ഏത് മഞ്ഞപ്പല്ലും വെളുക്കും നിമിഷങ്ങള്‍ക്കുള്ളില്‍

Posted By:
Subscribe to Boldsky

ഒരു സ്ത്രീക്ക് പൊന്‍തൂവലാണ് അവളുടെ ചിരി. സ്ത്രീയ്ക്ക് മാത്രമല്ല ഏതൊരാളുടേയും ചിരി തന്നെയാണ് മറ്റുള്ളവരെ മയക്കുന്നത്. എന്നാല്‍ മനസ്സ് തുറന്ന് ചിരിയ്ക്കാന്‍ അല്‍പം ആത്മവിശ്വാസം കൂടി വേണം. കാരണം പല്ലിന്റെ ആരോഗ്യവും സൗന്ദര്യവും ആവോളമുണ്ടെങ്കില്‍ ആരടെ മുന്നിലും നമുക്ക് ധൈര്യമായി ചിരിയ്ക്കാം. പല്ലിലെ പോടിനെ മാറ്റാന്‍ ഫലപ്രദം ഈ വഴികള്‍

പൊതുവേ നാമെല്ലാവരും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. എന്നാല്‍ നിറം മങ്ങിയ പല്ലുകളെ നമ്മളില്‍ പലരും അത്ര ശ്രദ്ധിക്കാറില്ല എന്ന് വേണം പറയാന്‍. എന്നാല്‍ ഇനി നിറം മങ്ങിയ പല്ലുകള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരം കാണാം. അതും നമ്മുടെ അടുക്കളയില്‍. എന്തൊക്കെയാണ് നിറം മങ്ങിയ പല്ലിന് തിളക്കം കൂട്ടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

പല്ലിന് നിറം നല്‍കാന്‍

പല്ലിന് നിറം നല്‍കാന്‍

ചിരി മനോഹരമാവണമെങ്കില്‍ പല്ലുകള്‍ അഴകുറ്റതാവണം,പല്ലിനു നല്ല ആരോഗ്യവും തെളിമയും ലഭിക്കാന്‍ നമ്മുടെ അടുക്കളയിലേക്ക് ഒന്നെത്തിനോക്കൂ. കാലക്രമേണ പല്ലുകള്‍ക്ക് ഉണ്ടാവുന്ന നിറം മങ്ങലിന് പല ചികില്‍സാവിധികളും ലഭ്യമാണ്

ഉപ്പ്

ഉപ്പ്

സാധാരണ നമ്മളെല്ലാവരും ചെയ്യുന്ന ഒന്നാണ് ഉപ്പ് കൊണ്ട് പല്ല് തേയ്ക്കുക എന്നത്. അല്പം ഉപ്പു നനഞ്ഞ ടൂത്ത് ബ്രഷില്‍ എടുത്ത് നന്നായി പല്ലുതേക്കുക മാത്രമേ നിങ്ങള്‍ ചെയ്യേണ്ടതുള്ളു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഇതുപോലെത്തന്നെ ബേക്കിംഗ് സോഡ ഉപയോഗിച്ചും ഇതേ രീതിയില്‍ ചെയ്യാം ഇതുകൊണ്ട് നല്ല തെളിമയും ആരോഗ്യവും നിങ്ങളുടെ പല്ലുകള്‍ക്ക് ലഭിക്കും ദുര്‍ഗന്ധമുള്ള ശ്വാസത്തെ തടയുകയും, പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും, പറ്റിപ്പിടിച്ചിരിക്കുന്ന കറയെ ഇളക്കുകയും ചെയ്യുന്നു.

 ഇനാമല്‍ സംരക്ഷിക്കപ്പെടുന്നു

ഇനാമല്‍ സംരക്ഷിക്കപ്പെടുന്നു

ഇത് വായിലെ അമ്ലത്തെ സമതുലിതാവസ്ഥയില്‍ ആക്കുന്നതുകൊണ്ട് ഇനാമല്‍ സംരക്ഷിക്കപ്പെടുന്നു. പാറയുപ്പില്‍ കാത്സ്യം, മഗ്‌നിഷ്യം, നിക്കല്‍, സോഡിയം, ഇരുമ്പ് എന്നിവയുള്ളതുകൊണ്ട് പല്ലിന്റെ ആരോഗ്യത്തെ എക്കാലവും ഇത് കാത്തു സൂക്ഷിക്കുന്നു.

 നാരങ്ങ നീര്

നാരങ്ങ നീര്

എന്നും പല്ല് തേയ്ക്കുമ്പോള്‍ പേസ്റ്റില്‍ അല്‍പം നാരങ്ങ നീരു കൂടി തേച്ച് പിടിപ്പിക്കൂ. ഇത് നിങ്ങളുടെ പല്ലിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഓയില്‍ പുള്ളിംഗ് ഇത്തരത്തില്‍ പല്ലിന് ആരോഗ്യവും തിളക്കവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലിന് തിളക്കവും ആരോഗ്യവും നല്‍കാം.

ആര്യവേപ്പിന്റെ തണ്ട്

ആര്യവേപ്പിന്റെ തണ്ട്

ആര്യവേപ്പിന്റെ ഇളം തണ്ട് ഉപയോഗിച്ച് ഇത്തരത്തില്‍ പല്ലിലെ പോടും മറ്റെല്ലാ ദന്തപ്രശ്‌നങ്ങളേയും അകറ്റി നിര്‍ത്താം. മോണരോഗങ്ങള്‍ ഉള്‍പ്പടെയുള്ളവയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇളം തണ്ട് ഉഫയോഗിച്ച് ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാം.

 ഉമിക്കരി

ഉമിക്കരി

ഇന്നത്തെ തലമുറയ്ക്ക് ഉമിക്കരി എന്താണെന്ന് പോലും അറിയില്ല. എന്നാല്‍ ഉമിക്കരി ഇട്ട് പല്ല് തേയ്ക്കുന്നത് പല്ല് വെളുക്കാനും ദന്തരോഗങ്ങള്‍ക്കും എല്ലാം പരിഹാരമാണ്.

English summary

Simple Ways to Naturally Whiten Your Teeth at Home

If you want whiter teeth, but also want to avoid the chemicals, then this article lists many options that are both natural and safe.
Story first published: Monday, May 29, 2017, 17:12 [IST]