വെളുക്കാന്‍ ആരും പറയാത്ത ഈ വഴികള്‍

Posted By:
Subscribe to Boldsky

വെളുത്ത ചര്‍മത്തോടാണ് പൊതുവെ എല്ലാവര്‍ക്കും താല്‍പര്യം. എന്തൊക്കെ പറഞ്ഞാലും വെളുപ്പിന് അഴകുണ്ടെന്ന കാര്യം തള്ളിക്കളയാനും ആകില്ല. വെളുക്കാന്‍ ക്രീമുകളും ബ്യൂട്ടിപാര്‍ലറുകളുമെല്ലാം ധാരാളമുണ്ട്. എന്നാല്‍ ഇതൊക്കെ മിക്കവാറും കൃത്രിവ വഴികളായതു കൊണ്ടുതന്നെ ദോഷവശങ്ങളും ഏറും. കാരണം കെമിക്കലുകളാണ് പലപ്പോഴും ഇത്തരം വഴികള്‍ക്കായി ഉപയോഗിയ്ക്കുന്നത്.

ഈ കെമിക്കലുകള്‍ ഗുണത്തേക്കാളേറെ പലപ്പോഴും ദോഷമാകും, വരുത്തുക. വെളുക്കാന്‍ ഇത്തരം കൃത്രിമ വഴികള്‍ക്കു പുറകേ പോകാതെ തികച്ചും പ്രകൃതിദത്തമായ വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. വീട്ടുവൈദ്യമെന്നോ മുത്തശ്ശി വിദ്യകള്‍ എന്നോ പറയാം. ഇത്തരം വഴികള്‍ ഒരിക്കലും പാര്‍ശ്വഫലങ്ങള്‍ വരുത്തില്ലെന്നതാണ് സത്യം.

ചര്‍മസൗന്ദര്യത്തിന് ഉപയോഗിയ്ക്കാവുന്ന കൂട്ടുകളും പ്രകൃതിദത്ത വസ്തുക്കളും ഏറെയുണ്ട്. പലതും അടുക്കളക്കൂട്ടുകള്‍ തന്നെയാണ്. യാതൊരു പാര്‍്ശ്വഫലവും ഭയക്കേണ്ടാത്തവ.

പൊതുവെ കേട്ടിട്ടുള്ള വിദ്യകളല്ലാതെ ചില വിദ്യകളിലൂടെ ചര്‍മം വെളുപ്പിയ്ക്കാം. ഇത്തരം ചില വിദ്യകളെക്കുറിച്ചറിയൂ,

സൂര്യകാന്തി

സൂര്യകാന്തി

പാലില്‍ സൂര്യകാന്തി വിത്തുകളിട്ട് രാത്രി വെക്കുക. ഈ മിശ്രിതം അരച്ചെടുത്ത് കുങ്കുമപ്പൂവ്, മഞ്ഞള്‍ തുടങ്ങിയവ ചേര്‍ത്ത് മുഖത്ത് പുരട്ടാം.

ക്യാബേജ്

ക്യാബേജ്

ക്യാബേജ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം കൊണ്ടു മുഖം കഴുകാം. നല്ല നിറം ലഭിയ്ക്കും. ഇത് ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്.

തേന്‍, കറുവാപ്പട്ട

തേന്‍, കറുവാപ്പട്ട

തേന്‍, കറുവാപ്പട്ട എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ സഹായിക്കും. കറുവാപ്പട്ടയ്ക്ക് ചെറിയ ബ്ലീച്ചിംഗ് ഗുണമുണ്ട്. തേന്‍ ചര്‍മത്തിന് വെളുപ്പു നല്‍കും.

ചെറുനാരങ്ങാനീരില്‍

ചെറുനാരങ്ങാനീരില്‍

ചെറുനാരങ്ങാനീരില്‍ ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് മുഖത്ത് പുരട്ടാം. പഞ്ചസാര അലിയുന്നത് വരെ മസാജ് ചെയ്യുക.ചര്‍മം തിളങ്ങാന്‍ സഹായിക്കും.ചര്‍മത്തിന് വെളുപ്പു നല്‍കും

ഉരുളക്കിഴങ്ങിന്റെ നീരില്‍ തേന്‍

ഉരുളക്കിഴങ്ങിന്റെ നീരില്‍ തേന്‍

ഉരുളക്കിഴങ്ങിന്റെ നീരില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ ഏറെ നല്ലതാണ്.

 പഴം

പഴം

നല്ല പഴുത്ത പഴം ഉടച്ച് ഇതില്‍ തേന്‍ ചേര്‍ത്തു മുഖത്തു പുരട്ടുന്നതും ചര്‍മത്തിന് നിറം നല്‍കും.

റൊട്ടിപ്പൊടിയും മില്‍ക് ക്രീമും

റൊട്ടിപ്പൊടിയും മില്‍ക് ക്രീമും

റൊട്ടിപ്പൊടിയും മില്‍ക് ക്രീമും ചേര്‍ത്ത് പുരട്ടുന്നത് ചര്‍മം തിളങ്ങാന്‍ സഹായിക്കും.ചര്‍മത്തിന് വെളുപ്പു നല്‍കും

എള്ളെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍

എള്ളെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍

എള്ളെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് അത് മുഖത്തും ദേഹത്തും തേച്ച് പിടിപ്പിച്ച് അരമണഇക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിനും ചര്‍മ്മത്തിനും നല്ല തിളക്കം നല്‍കുകയും മുഖത്തുണ്ടാകുന്ന കറുത്ത പുള്ളികളും കുത്തുകളും മാറ്റുകയും ചെയ്യുന്നു.

Read more about: skincare, beauty
English summary

How To Get Fair Skin Using Kitchen Ingredients

How To Get Fair Skin Using Kitchen Ingredients
Story first published: Sunday, November 12, 2017, 12:00 [IST]
Subscribe Newsletter