വരണ്ട ചര്‍മ്മം മാറ്റാന്‍ കറ്റാര്‍ വാഴയില്‍ ഉപ്പ്‌

Posted By:
Subscribe to Boldsky

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വെല്ലുവിളിയാവുന്ന പ്രശ്‌നമാണ് വരണ്ട ചര്‍മ്മം. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനായി ക്രീമും മറ്റും വാരിത്തേക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. കാരണം പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ചര്‍മ്മത്തിന് നമ്മളാഗ്രഹിക്കുന്ന ഫലം ലഭിക്കുന്നതിനും നല്ലത് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്.

വരണ്ട ചര്‍മ്മം വല്ലാത്ത തലവേദന തന്നെയാണ് ഉണ്ടാക്കുന്നത്.

എത്രയൊക്കെ മോയ്‌സ്ചുറൈസര്‍ വാരിത്തേച്ചിട്ടും അത് വരണ്ട ചര്‍മ്മത്തിന് പരിഹാരം നല്‍കുന്നില്ലേ? വളരെ കരുതലോടെയും ശ്രദ്ധയോടെയും വേണം വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍. വരള്‍ച്ചയും ചര്‍മ്മത്തിന്റെ നിറം കുറവും എല്ലാം വരണ്ട ചര്‍മ്മത്തിന്റെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അല്‍പം ശ്രദ്ധ ചര്‍മ്മസംരക്ഷണത്തില്‍ നല്‍കിയാല്‍ അത് നിങ്ങളുടെ ചര്‍മ്മം നല്ലതാക്കാനും നിറം വര്‍ദ്ധിക്കാനും ചര്‍മ്മസംരക്ഷണ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

മുഖത്തെ പാട് മായ്ക്കും ഒറ്റമൂലികള്‍

വരണ്ട ചര്‍മ്മക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ തന്നെ എണ്ണ തേച്ച് കുളി, ചെറുപയര്‍ പൊടി ഉപയോഗിക്കല്‍ തുടങ്ങിയവക്കെല്ലാം നിരോധനമുണ്ട്. കാരണം ഇത് വരണ്ട ചര്‍മ്മത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയേ ഉള്ളൂ എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നതോടൊപ്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് പല വിധത്തില്‍ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്തൊക്കെ കാര്യങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളുമാണ് ഇതിന് പിന്നില്‍ ഉള്ളത് എന്ന് നോക്കാം.

കാപ്പിക്കുരു

കാപ്പിക്കുരു

കാപ്പിപൊടിയല്ല കാപ്പിക്കുരുവാണ് ഇത്തരത്തില്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ സഹായിക്കുന്നത്. കാരണം കാപ്പിക്കുരുവിന്റെ തോട് പൊടിച്ചത് ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച് ഇത് മുഖത്തും വരണ്ട ചര്‍മ്മം തോന്നുന്നിടത്തും എല്ലാം തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ 4-6 മിനിട്ട് വരെ ചര്‍മ്മത്തില്‍ ഇത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

ഷുഗര്‍ സ്‌ക്രബ്ബ്

ഷുഗര്‍ സ്‌ക്രബ്ബ്

ഷുഗര്‍ സ്‌ക്രബ്ബ് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് അല്‍പം വെള്ളത്തില്‍ ചാലിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇതിലൂടെ മുഖത്തിന്റെ തിളക്കം വര്‍ദ്ധിക്കാനും മുഖത്തെ വരണ്ട ചര്‍മ്മമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു. വരണ്ട ചര്‍മ്മത്തിന് ഉത്തമ പരിഹാരമാണ് ഷുഗര്‍സ്‌ക്രബ്ബ്.

 ഫേസ് വാഷ് ഉപയോഗിക്കുമ്പോള്‍

ഫേസ് വാഷ് ഉപയോഗിക്കുമ്പോള്‍

ഫേസ് വാഷ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം. കാരണം വീര്യം കുറഞ്ഞ ഫേസ് വാഷോ ക്ലെന്‍സറോ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. കാരണം ഇവയുടെ ഉപയോഗം ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുന്നു. മാത്രമല്ല ചെറുപയറു പൊടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല സോപ്പ് ചര്‍മ്മത്തില്‍ ഉപയോഗിക്കുമ്പോള്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

വെള്ളം ധാരാളം

വെള്ളം ധാരാളം

ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിക്കാതിരിക്കുന്നത് പലപ്പോഴും വരണ്ട ചര്‍മ്മത്തിലേക്ക് കാരണമാകുന്നു. അത് കൊണ്ട് തന്നെ ചര്‍മ്മത്തിന് വരള്‍ച്ച ഇല്ലാതാക്കാന്‍ വെള്ളം ധാരാളം കഴിക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ വെള്ളം കുടി സഹായിക്കുന്നു.

 ബദാം പാലില്‍ അരച്ച്

ബദാം പാലില്‍ അരച്ച്

ബദാം പാലില്‍ അരച്ച് മുഖത്ത് തേക്കുന്നത് എന്തുകൊണ്ടും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതോടൊപ്പം സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കുകയും കൂടി ചെയ്യുന്നു. മുഖത്തെ കറുത്ത പാടുകളും കുത്തുകളും ഇല്ലാതാക്കി മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

വെള്ളരിക്ക നീര്

വെള്ളരിക്ക നീര്

വെള്ളരിക്ക നീര് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. വെള്ളരിക്ക നീര് ഉപയോഗിച്ച് അതില്‍ അല്‍പം പഞ്ചസാര മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് നിറവും ആരോഗ്യമുള്ള ചര്‍മ്മവും അതിലുപരി വരണ്ട ചര്‍മ്മത്തിന് പരിഹാരവും നല്‍കുന്നു.

 ഏത്തപ്പഴം

ഏത്തപ്പഴം

നല്ലതു പോലെ പഴുത്ത ഏത്തപ്പഴം മുഖത്ത് തേച്ച് പിടിപ്പിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് മുഖത്തെ വരള്‍ച്ച ഇല്ലാതാക്കി മുഖത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. ഏത്തപ്പഴത്തില്‍ അല്‍പം തേനും ഒലീവ് ഓയിലും മിക്‌സ് ചെയ്താല്‍ അത് മുഖത്തിന് എല്ലാ തരത്തിലുള്ള ചര്‍മ്മ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

രക്തചന്ദനം

രക്തചന്ദനം

രക്തചന്ദനവും റോസ് വാട്ടറും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നത് മുഖത്തെ വരള്‍ച്ച ഇല്ലാതാക്കി പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മം മൃദുവാകാനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ട് ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ രക്തചന്ദനം സഹായിക്കുന്നു.

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ്

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. കാരറ്റ് ജ്യൂസ് ഉപയോഗിച്ച് എല്ലാ തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. അതിനായി കാരറ്റ് ജ്യൂസ് മുഖത്ത് പുരട്ടി 15 മിനിട്ട് കഴിഞ്ഞ ശേഷം അത് കഴുകിക്കളഞ്ഞാല്‍ മതി. ഇത് മുഖത്തിന്റെ ആരോഗ്യത്തിനും ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റാനും സഹായിക്കുന്നു. അതിലുപരി കാരറ്റ് ജ്യൂസ് സ്ഥിരം കഴിക്കുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ചര്‍മ്മസംരക്ഷണത്തിന്റെ അവസാന വാക്കാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ഉപയോഗിച്ച് ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. അതില്‍ തന്നെ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുക എന്നത്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയില്‍ അല്‍പം ഉപ്പ് മിക്‌സ് ചെയ്ത് ഇത് മുഖത്ത് സ്‌ക്രബ്ബ് ചെയ്യാവുന്നതാണ്.

English summary

Homemade Scrubs For Dry Skin

Here are some home made remedies for dry skin read on.
Story first published: Thursday, November 2, 2017, 11:36 [IST]