മുഖത്തെ കറുത്ത കുത്തുകള്‍ പെട്ടെന്നു കളയാം

Posted By:
Subscribe to Boldsky

പിഗ്മെന്റേഷന്‍ അഥവാ മുഖത്തുണ്ടാകുന്ന ചെറിയ കറുത്ത കുത്തുകള്‍ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. പ്രത്യേകിച്ചു നിറമുള്ളവര്‍ക്ക് ഇത് മുഖത്ത് എടുത്തു കാണുകയും ചെയ്യും.

ശരീരത്തില്‍ മെലാനിന്‍ ഉല്‍പാദനം കൂടുമ്പോഴാണ് പൊതുവെ ഈ പ്രശ്‌നമുണ്ടാകുക. വെയിലേറ്റാല്‍ ഇവ കൂടുതല്‍ കറുപ്പുനിറവുമാകും.

പിഗ്മെന്റേഷന് ലേസര്‍ അടക്കമുളള പല ചികിത്സാ വിധികളുമുണ്ട്. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാതെ ഈ പ്രശ്‌നമകറ്റുന്നതിന് ഏറ്റവും നല്ലത് വീട്ടുവൈദ്യങ്ങളാണെന്നു പറയാം. ഇത്തരത്തിലുള്ള ഒന്നാണ് തക്കാളി. തക്കാളി ഉപയോഗിയ്ച്ച പലതരത്തിലും മുഖത്തെ പിഗ്മെന്റേഷന് പരിഹാരം കണ്ടെത്താം. തക്കാളിയും തൈരും കലര്‍ത്തി പിഗ്മെന്റേഷനുള്ളിടത്തു പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ അകറ്റാന്‍ ഏറെ സഹായകമാണ്. ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്യാം.

തക്കാളിയും തൈരും

തക്കാളിയും തൈരും

തക്കാളിയും തൈരും കലര്‍ത്തി പിഗ്മെന്റേഷനുള്ളിടത്തു പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ അകറ്റാന്‍ ഏറെ സഹായകമാണ്. ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്യാം.

തക്കാളിയും ബ്രൗണ്‍ ഷുഗറും

തക്കാളിയും ബ്രൗണ്‍ ഷുഗറും

തക്കാളിയും ബ്രൗണ്‍ ഷുഗറും കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുക. അല്‍പനേരം സ്‌ക്രബ് ചെയ്ത ശേഷം കുറച്ചു കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകാം. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ മാറാന്‍ നല്ലതാണ്.

മുട്ടവെള്ളയും തക്കാളിയും

മുട്ടവെള്ളയും തക്കാളിയും

മുട്ടവെള്ളയും തക്കാളിയും കലര്‍ത്തി മിശ്രിതവും മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഏറെ ഗുണം നല്‍കും.

തക്കാളി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, മഞ്ഞള്‍പ്പൊടി

തക്കാളി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, മഞ്ഞള്‍പ്പൊടി

തക്കാളി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് പിഗ്‌മെന്റേഷന്‍ മാറാന്‍ ഏറെ നല്ലതാണ്.

തക്കാളിയുടെ പള്‍പ്പും ഉരുളക്കിഴങ്ങ നീരും

തക്കാളിയുടെ പള്‍പ്പും ഉരുളക്കിഴങ്ങ നീരും

തക്കാളിയുടെ പള്‍പ്പും ഉരുളക്കിഴങ്ങ നീരും കലര്‍ത്തി പിഗ്മെന്റേഷന്‍ ഉള്ളിടത്തു പുരട്ടുക. പിന്നീട് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയണം.

കറ്റാര്‍വാഴയുടെ ജ്യൂസും തക്കാളിയും

കറ്റാര്‍വാഴയുടെ ജ്യൂസും തക്കാളിയും

കറ്റാര്‍വാഴയുടെ ജ്യൂസും തക്കാളിയും ഉടച്ചു മുഖത്തു പുരട്ടുന്നതും പിഗ്മെന്റേഷനില്‍ നിന്നും പരിഹാരം നല്‍കും. ഇത് ദിവസവും ചെയ്യുക.

തക്കാളിയും തേനും

തക്കാളിയും തേനും

തക്കാളിയും തേനും കലര്‍ന്ന മിശ്രിതവും മുഖത്തെ പിഗ്മെന്റേഷന്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുക.

തക്കാളി, പപ്പായ, ബദാം ഓയില്‍

തക്കാളി, പപ്പായ, ബദാം ഓയില്‍

തക്കാളി, പപ്പായ, ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് പിഗ്മെന്റേഷനുള്ളിടത്ത ്പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ കറുത്ത കുത്തുകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

Read more about: skincare beauty
English summary

Home Remedies Using Tomato For Pigmentation

Home Remedies Using Tomato For Pigmentation, read more to know about
Story first published: Wednesday, December 13, 2017, 19:13 [IST]