അരിമ്പാറയും പാലുണ്ണിയും കളയാം, ഈ വഴി

Posted By:
Subscribe to Boldsky

അരിമ്പാറയും പാലുണ്ണിയുമെല്ലാം പലരുടേയും ശരീരത്തില്‍ കണ്ടു വരുന്നവയാണ്. സൗന്ദര്യപ്രശ്‌നവും കാണുന്നവരിലും സ്വയമേയും ചിലപ്പോള്‍ വെറുപ്പുളവാക്കുന്നവയുമാണ് ഇവ.

അരിമ്പാറ ഹ്യുമന്‍ പാപ്പിലോമ വൈറസ്‌ ഉണ്ടാക്കുന്ന ഒരു ചര്‍മപ്രശ്‌നമാണ്‌. ഇതിന്‌ പ്രത്യേകിച്ചു ദോഷവശങ്ങളില്ലെങ്കിലും ഒരാളില്‍ നിന്നും മറ്റൊരാളിലേയ്‌ക്കു പകരാന്‍ സാധ്യതയുള്ള ഒന്നാണ്‌.

ഇതില്‍ നിന്നു ദ്രാവകം വഴിയോ ഇത്‌ ആരെങ്കിലും പൊട്ടിക്കാന്‍ ശ്രമിയ്‌ക്കുകയോ ചെയ്യുമ്പോഴാണ്‌ ഇത്‌ പകരാന്‍ സാധ്യത കൂടുതലും. ഇത്‌ മാറ്റാനായി എച്ച്‌പിവി അഥവാ ഹ്യുമണ്‍ പാപ്പിലോമ വൈറസിനെ നശിപ്പിയ്‌ക്കുകയാണ്‌ വേണ്ടത്‌. ഇതിനായി ചില വീട്ടുവൈദ്യങ്ങളുമുണ്ട്‌. ഇവയെക്കുറിച്ചറിയൂ,

പാലുണ്ണി അഥാവ സ്‌കിന്‍ ടാഗ് ചര്‍മത്തിനു മുകളില്‍, പ്രത്യേകിച്ചു കഴുത്തിലും മറ്റുമായി കണ്ടു വരുന്ന ഇത് വെളുത്ത നിറത്തിലും അല്‍പം ഇരുണ്ട നിറത്തിലും ചെറിയ ചുവപ്പു നിറത്തിലുമെല്ലാം കണ്ടുവരും.

ആക്രോകോര്‍ഡോണ്‍സ് എന്നാണിത് പൊതുവേ അറിയപ്പെടുന്നത്. ഇവ ക്യാന്‍സര്‍ വളര്‍ച്ചയുമല്ല. ചര്‍മസംബന്ധമായ വളര്‍ച്ച മാത്രമാണിത്. സാധാരണ 1-2 സെന്റീമീറ്റര്‍ വരെ വലുപ്പമുള്ള ഇവ ചിലപ്പോള്‍ വളരുകയും ചെയ്യും.

ഇത്തരം പാലുണ്ണികള്‍ ചില പ്രത്യേക കാരണങ്ങളാല്‍ വളരാന്‍ സാധ്യയയേറെയാണ്. സാധാരണ സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌കിന്‍ ടാഗുകള്‍ കണ്ടുവരാറുണ്ട്. പ്രായം കൂടുന്നതാണ് മറ്റൊരു കാരണം. ചര്‍മം കൂട്ടിയുരസുന്നതും പാരമ്പര്യവുമെല്ലാം മറ്റു ചില കാരണങ്ങളാണ്. ഹോര്‍മോണ്‍ സംബന്ധമായ ചില വ്യത്യാസങ്ങള്‍ ചിലരില്‍ ഇതിനു കാരണമാറാറുണ്ട്.

അരിമ്പാറ, പാലുണ്ണി എന്നിവ എന്നെന്നേയ്ക്കും മാറ്റാന്‍ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇവയെക്കുറിച്ചറിയൂ,

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഒരല്ലിയെടുത്തു ചുട്ട്‌ ചതച്ചോ അല്ലെങ്കില്‍ ചുടാതെയോ അരിമ്പാറയ്‌ക്കു മുകളില്‍ വച്ചു കെട്ടുക.അരിമ്പാറയ്ക്കും പാലുണ്ണിയ്ക്കും ഇത് ഒരുപോലെ ഉപയോഗിയ്ക്കാം

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ അരിമ്പാറ, പാലുണ്ണിയുള്ളിടത്ത് തേക്കുന്നത് ഫലപ്രദമായ മാര്‍ഗ്ഗമാണ്.ഒരു പഞ്ഞിയില്‍ അല്‍പം ടീ ട്രീ ഓയില്‍ തുള്ളികള്‍ ഒഴിച്ച് ഇത്ഇവയ്ക്കു മേല്‍ വച്ച് ബാന്‍ഡേഡ് കൊണ്ട് ഒട്ടിയ്ക്കുക. ഇത് അല്‍പം കഴിയുമ്പോള്‍ പറിച്ചെടുക്കാം. ഇത് ദിവസവും പല തവണ അല്‍പനാള്‍ അടുപ്പിച്ചു ചെയ്യാം.

സ്‌കിന്‍ ടാഗ്, അരിമ്പാറ

സ്‌കിന്‍ ടാഗ്, അരിമ്പാറ

പഴത്തൊലി സ്‌കിന്‍ ടാഗ്, അരിമ്പാറ

മാറാനുള്ള മറ്റൊരു വഴിയാണ്. പഴത്തൊലി അരച്ചതും ടീ ട്രീ ഓയിലും കലര്‍ത്തി ഇതിനു മുകളില്‍ വച്ചു കെട്ടാം. അല്ലെങ്കില്‍ ഓയില്‍ പഴത്തൊലിയില്‍ പുരട്ടി ഉള്‍ഭാഗം പാലുണ്ണിയ്ക്കു മുകളില്‍ വരത്തക്ക വിധം വച്ച് ബാന്‍ഡേഡ് ഒട്ടിയ്ക്കുക. പിന്നീട് കുറേക്കഴിയുമ്പോള്‍ പൊളിച്ചു കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണമുണ്ടാകും.

കറ്റാര്‍ വാഴ ജെല്ലും നാരങ്ങാനീരും

കറ്റാര്‍ വാഴ ജെല്ലും നാരങ്ങാനീരും

കറ്റാര്‍ വാഴ ജെല്ലും നാരങ്ങാനീരും ചേര്‍ത്തു മിശ്രിതം സ്‌കിന്‍ ടാഗിന്, പാലുണ്ണിയ്ക്കും

മുകളില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആവര്‍ത്തിച്ചു ചെയ്യുന്നത് നല്ലൊരു പരിഹാരമാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇതിനു പറ്റിയ ഒരു പ്രതിവിധിയാണ്. ശരീരത്തിലെ പിഎച്ച് തോത് ശരിയായി നില നിര്‍ത്താന്‍ സാധിയ്ക്കുന്ന ഒന്ന്. ഇത് ഉപയോഗിയ്ക്കാന്‍ ഏറെ എളുപ്പമാണ്. ഒരു പഞ്ഞി അല്‍പം ആപ്പിള്‍ സിഡെര്‍ വിനഗറില്‍ മുക്കി പാലുണ്ണിയ്ക്കു അരിമ്പാറയ്ക്കും

മുകളില്‍ വയ്ക്കുക. ഇത് അരമണിക്കൂര്‍ കഴിഞ്ഞു മാറ്റണം. ഇത് പല തവണ അടുപ്പിച്ചു കുറേനാള്‍ ചെയ്യുക.

വൈറ്റമിന്‍ ഇ ഒായില്‍

വൈറ്റമിന്‍ ഇ ഒായില്‍

വൈറ്റമിന്‍ ഇ ഒായില്‍ പാലുണ്ണി

മാറ്റാന്‍ ഏറെ നല്ലാതണ്. ഇതിനു മുകളില്‍ അയോഡിന്‍ പുരട്ടി ബാന്‍ഡേഡ് ഒട്ടിയ്ക്കുക. അല്‍പം കഴിയുമ്പോള്‍ പൊളിച്ചു കളയാം. ഇത് ആവര്‍ത്തിയ്ക്കുക.

തുളസിയുടെ നീര്

തുളസിയുടെ നീര്

തുളസിയുടെ നീര് ന്‌ല്ലൊരു അണുനാശിനിയാണ്. ഇതുകൊണ്ടുതന്നെ പാലുണ്ണി നീങ്ങാന്‍ ഏറെ നല്ലതും. ദിവസവും തുളസിനീര് തേച്ചു പിടിപ്പിയ്ക്കുക. അല്‍പസമയം കഴിഞ്ഞാല്‍ കഴുകിക്കളയാം.

ബേക്കിംഗ് സോഡ, ആവണക്കെണ്ണ

ബേക്കിംഗ് സോഡ, ആവണക്കെണ്ണ

ബേക്കിംഗ് സോഡ, ആവണക്കെണ്ണ എന്നിവ കലര്‍ത്തി പാലുണ്ണിയ്ക്കു മുകളില്‍ പുരട്ടുക. ഇത് ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ഇത് അല്‍പദിവസം ആവര്‍ത്തിയ്ക്കുക.

പച്ചഇഞ്ചി

പച്ചഇഞ്ചി

പച്ചഇഞ്ചി ചെത്തി കൂര്‍പ്പിച്ച്‌ ഇത്‌ ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയ്‌ക്കു മുകളില്‍ കുറേ നേരം ഉരസുന്നതും ഗുണം ചെയ്യും.

ചണവിത്ത്

ചണവിത്ത്

ചണവിത്ത് കുഴമ്പ് രൂപത്തില്‍ പുരട്ടുന്നത് അരിമ്പാറക്ക് പ്രതിവിധിയാണ്. ഇതിനായി പൊടിച്ച ചണവിത്ത് ചണവിത്തിന്‍റെ എണ്ണയുമായി കലര്‍ത്തി അല്പം തേനും ചേര്‍ക്കുക. ഇത് അരിമ്പാറയില്‍ തേച്ച് ബാന്‍ഡേജ് കൊണ്ട് പൊതിയുക. ദിവസവും പുതിയതായി നിര്‍മ്മിച്ച് വേണം ഈ ലേപനം ഉപയോഗിക്കാന്‍.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ ചതച്ച്‌ അരിമ്പാറയ്‌ക്കു മുകളില്‍ വച്ചു കെട്ടുന്നതും അരിമ്പാറയിലെ വൈറസിനെ കൊല്ലാനും ഇതകറ്റാനും നല്ലതാണ്‌.

ഇലമുളച്ചി, ഉപ്പ്‌

ഇലമുളച്ചി, ഉപ്പ്‌

ഇലമുളച്ചി, ഉപ്പ്‌ എന്നിവ തുല്യഅളവില്‍ യോജിപ്പിച്ച്‌ അരിമ്പാറയ്‌ക്കു മുകളില്‍ പുരട്ടുന്നത്‌ ഏറെ നല്ലതാണ്‌.

സോപ്പ്‌. ചുണ്ണാമ്പ്‌

സോപ്പ്‌. ചുണ്ണാമ്പ്‌

സോപ്പ്‌. ചുണ്ണാമ്പ്‌ എന്നിവ തുല്യഅളവില്‍ യോജിപ്പിച്ച്‌ അരിമ്പാറയ്‌ക്കു മുകളില്‍ പുരട്ടുന്നതും നല്ലതാണ്‌. സോപ്പും കാരവും ഇതേ രീതിയില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

ചിത്രപാലയുടെ പാല്‍

ചിത്രപാലയുടെ പാല്‍

ചിത്രപാലയുടെ പാല്‍ അരിമ്പാറയ്‌ക്കു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ പോയിക്കിട്ടും.ഇതുപോലെ എരിക്കിന്റെ ചുന അരിമ്പാറയ്‌ക്കു മുകളില്‍ പുരട്ടുന്നതും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്‌.

സവാള

സവാള

സവാള മുറിച്ച് തലേ രാത്രി വിനാഗിരിയില്‍ മുക്കി വെയ്ക്കുക. രാവിലെ ഇതെടുത്ത് അരിമ്പാറയുള്ളിടത്ത് വെച്ച് ബാന്‍ഡേജിടുക.

Read more about: skincare beauty
English summary

Home Remedies To Remove Warts And Skin Tags

Home Remedies To Remove Warts And Skin Tags