മേല്‍ച്ചുണ്ടിലെ രോമത്തിന് എന്നെന്നേക്കും വിട

Posted By:
Subscribe to Boldsky

മേല്‍ച്ചുണ്ടിലെ രോമം സ്ത്രീകളെ സംബന്ധിച്ചിടത്തോളും അഭംഗിയാണ്, എന്നു മാത്രമല്ല, ആത്മവിശ്വാസം കളയാന്‍ കാരണമാകുന്ന ഒന്നു കൂടിയാണ്. സ്ത്രീ ശരീരത്തില്‍ രോമം കൂടുന്നതിന് കാരണം പുരുഷഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കുമ്പോഴാണ്. അതായത് ടെസ്‌റ്റോസ്റ്റിറോണ്‍ തോതു വര്‍ദ്ധിയ്ക്കുമ്പോള്‍.

രോമം നീക്കാന്‍ ബ്ലീച്ചിംഗ്, വാക്‌സിംഗ്, ത്രെഡിംഗ് തുടങ്ങിയ പല വഴികളുമുണ്ട്. എന്നാല്‍ ഇവ പലപ്പോഴും വേദനയടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കി വയ്ക്കുകയും ചെയ്യും.

മേല്‍ച്ചുണ്ടിലെ രോമം നീക്കാന്‍ ധാരാളം വീട്ടുവൈദ്യങ്ങളുമുണ്ട്. നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന, വളരെ എളുപ്പമായ, പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ലാത്ത ചില വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

പാലും മഞ്ഞള്‍പ്പൊടിയും

പാലും മഞ്ഞള്‍പ്പൊടിയും

പാലും മഞ്ഞള്‍പ്പൊടിയും കലര്‍ന്ന മിശ്രിതം മേല്‍ച്ചുണ്ടിലെ രോമം കളയാന്‍ ഏറെ നല്ലതാണ്. തുല്യഅളവില്‍ പാലും മഞ്ഞളുമെടുത്ത് കലക്കി മേല്‍ച്ചുണ്ടില്‍ പുരട്ടാം. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ പതുക്കെ ഉരച്ചു കഴുകിക്കളയാം. പാലിന് പകരം വേണമെങ്കില്‍ വെള്ളവും ഉപയോഗിയ്ക്കാം.

മുട്ട മഞ്ഞ

മുട്ട മഞ്ഞ

മുട്ട മഞ്ഞയാണ് മറ്റൊരു വഴി. ഒരു മുട്ടയുടെ മഞ്ഞ, ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ളോര്‍, 1 ടീസ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തുക. ഇവ നല്ലപോലെ ചേര്‍ത്തിളക്കി ചുണ്ടിനു മുകളില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടു തവണ വീതം ചെയ്യാം.

ഗോതമ്പു പൊടി

ഗോതമ്പു പൊടി

ഒരു ടേബിള്‍ സ്പൂണ്‍ ഗോതമ്പു പൊടി, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് പേസ്റ്റാക്കി ചുണ്ടിനു മുകളില്‍ പുരട്ടാം. ഉണങ്ങിക്കഴിയുമ്പോള്‍ പതുക്കെ പൊളിച്ചെടുക്കുക. പിന്നീട് വെള്ളം കൊണ്ടു കഴുകാം. ആഴ്ചയില്‍ മൂന്നു നാലു ദിവസമെങ്കിലും ഇതു ചെയ്യുക.

ചെറുനാരങ്ങാനീര്, പഞ്ചസാര

ചെറുനാരങ്ങാനീര്, പഞ്ചസാര

ചെറുനാരങ്ങാനീര്, പഞ്ചസാര എന്നിവ കലര്‍ത്തിയ മിശ്രിതവും മേല്‍ച്ചുണ്ടിലെ രോമം നീക്കാന്‍ ഏറെ നല്ലതാണ്. നാരങ്ങാനീരും പഞ്ചസാരയും മിശ്രിതമാക്കുക. ഇത് ചുണ്ടിനു മുകളില്‍ പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

ചെറുനാരങ്ങാനീര്, 1 ടേബിള്‍ സ്പൂണ്‍ തേന്‍

ചെറുനാരങ്ങാനീര്, 1 ടേബിള്‍ സ്പൂണ്‍ തേന്‍

അര ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തുക. ഇത് മേല്‍ച്ചുണ്ടില്‍ പുരട്ടുക. 20 മിനിറ്റു കഴിയുമ്പോള്‍ വാഷ്‌ക്ലോത്ത് ചൂടുവെള്ളത്തില്‍ മുക്കി പിഴിഞ്ഞ് ചുണ്ടിനു മുകളില്‍ പതുക്കെ ഉരസുക. പിന്നീട് കഴുകാം.

മഞ്ഞനിറത്തിലെ പരിപ്പു

മഞ്ഞനിറത്തിലെ പരിപ്പു

2 ടേബിള്‍ സ്പൂണ്‍ മഞ്ഞനിറത്തിലെ പരിപ്പു കുതിര്‍ത്തുക. ഇത് രാവിലെ വെള്ളമൂറ്റി 1 ടേബിള്‍ സ്പൂണ്‍ ഉരുളക്കിഴങ്ങു ജ്യൂസ്, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇതിലേയ്ക്കു തേന്‍ കലര്‍ത്തുക. ഇത് ചുണ്ടിനു മുകളില്‍ പുരട്ടി ഉണങ്ങുമ്പോള്‍ പതുക്കെ ഉരസി കഴുകിക്കളയും. പിന്നീട് ചൂടുവെള്ളം കൊണ്ടു കഴുകാം.

കോണ്‍ഫ്‌ളോര്‍, പാല്‍

കോണ്‍ഫ്‌ളോര്‍, പാല്‍

കോണ്‍ഫ്‌ളോര്‍, പാല്‍ എന്നിവ കലര്‍ത്തിയ മിശ്രിതം ചുണ്ടിനു മുകളില്‍ പുരട്ടുന്നതും നല്ലതാണ്. ഈ പേസ്റ്റ് ചുണ്ടിനു മുകളില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുക.

മൈദ

മൈദ

മൈദയില്‍ അല്‍പം മഞ്ഞള്‍പ്പൊടി, തണുത്ത പാല്‍ എന്നിവ കലര്‍ത്തി മിശ്രിതമാക്കുക. ഇതു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.മൈദയും പഞ്ചസാരയും മുട്ടവെള്ളയും കലര്‍ത്തുക. ഈ മിശ്രിതം ചുണ്ടിനു മുകളില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

തൈര്‌, കടലമാവ്‌, മഞ്ഞള്‍

തൈര്‌, കടലമാവ്‌, മഞ്ഞള്‍

തൈര്‌, കടലമാവ്‌, മഞ്ഞള്‍ എന്നിവ കലര്‍ത്തിയ മിശ്രിതമുണ്ടാക്കുക. ഇത്‌ മേല്‍ചുണ്ടിനു മുകളില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞു അല്‍പം ചൂടുവെള്ളം ചേര്‍ത്തു മസാജ്‌ ചെയ്യുക. പിന്നീടു കഴുകിക്കളയാം.

മൈദയും പഞ്ചസാരയും മുട്ടവെള്ളയും

മൈദയും പഞ്ചസാരയും മുട്ടവെള്ളയും

മൈദയും പഞ്ചസാരയും മുട്ടവെള്ളയും കലര്‍ത്തുക. ഈ മിശ്രിതം ചുണ്ടിനു മുകളില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

Read more about: skincare, beauty
English summary

Home Remedies To Remove Upper Lip Hair

Home Remedies To Remove Upper Lip Hair, Read more to know about
Subscribe Newsletter