മുഖത്തെ വൈറ്റ് ഹെഡ്‌സ്എളുപ്പം കളയാം

Posted By:
Subscribe to Boldsky

സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ മുഖക്കുരു മുതല്‍ മുഖത്തുണ്ടാകുന്ന ബ്ലാക് ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ് തുടങ്ങിയ പലതും പെടും.

മുഖത്തുണ്ടാകുന്ന വൈറ്റ്‌ഹെഡ്‌സ് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. നെറ്റിയിലും താടിയിലുമാണ് ഇത് പ്രധാനമായും ഉണ്ടാകുക. ചെറിയ വെളുത്ത നിറത്തിലെ കുരുക്കളാണ് വൈറ്റ്‌ഹെഡ്‌സ് എന്നറിയപ്പെടുന്നത്. ചര്‍മത്തിന്റെ സൗന്ദര്യത്തിന് അസ്വാഭാവികത തോന്നിപ്പിയ്ക്കുന്ന ഘടകമാണിത്.

ചര്‍മത്തിനടിയിലുള്ള വിഷാംശങ്ങളും അഴുക്കും തന്നെയാണ് ഇതിന് പ്രധാന കാരണമാകുന്നതും. ഇത് ചിലപ്പോള്‍ പഴുപ്പു വന്നു നിറഞ്ഞു വേദനയുളവാക്കുന്നതുമാകും. ബാക്ടീരിയകളാണ് ഇത്തരം വൈറ്റ്‌ഹെഡ്‌സിന് കാരണമാകുന്നതും.

ചര്‍മത്തിലെ വിഷാംശങ്ങള്‍ ഒഴിവാക്കുക തന്നെയാണ് ഇത്തരം വൈറ്റ്‌ഹെഡ്‌സ് ഒഴിവാക്കാനുള്ള എളുപ്പവഴി. ഇതിനുളള പ്രതിവിധികള്‍ പലതും വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്.

ചര്‍മത്തിലെ വൈറ്റ് ഹെഡ്‌സ് ഒഴിവാക്കാനുള്ള വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ, ഇതിലെ മിക്കവാറും ചേരുവകള്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നവയുമാണ്. ഇവയെക്കുറിച്ചറിയൂ,

ചന്ദനം

ചന്ദനം

ചന്ദനം ഇത്തരം വൈറ്റ്‌ഹെഡ്‌സ് ഒഴിവാക്കാനുള്ള ഒരു എളുപ്പ വഴിയാണ്. ചന്ദനം വെള്ള്ത്തില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇളംചൂടുവെള്ളത്തില്‍ കഴുകുന്നാണ് നല്ലത്. ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുന്നത് വൈറ്റ് ഹെഡ്‌സ് പൂര്‍ണമായും ഒഴിവാക്കിക്കളയാന്‍ സഹായിക്കും.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലാണ് മറ്റൊരു പ്രതിവിധി. 3 തുള്ളിടീ ട്രീ ഓയില്‍ അര ടീസ്പൂണ്‍ വെളിച്ചെണ്ണയുമായി കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ഗുണം നല്‍കും. ഇത് അല്‍പം കഴിഞ്ഞു കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം ചെയ്യും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

4 തുള്ളി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ 1 ടീസ്പൂണ്‍ വെള്ളവുമായി കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ 3-4 ദിവസം ചെയ്യുന്നത് ഏറെ ഗുണം നല്‍കും.

2 ടീസ്പൂണ്‍ ഓട്‌സ്

2 ടീസ്പൂണ്‍ ഓട്‌സ്

2 ടീസ്പൂണ്‍ ഓട്‌സ് 1 ടീസ്പൂണ്‍ പനിനീരുമായി കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പനേരം സ്‌ക്രബ് ചെയ്യാം. ഇത് പിന്നീട് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ദിവസവും അല്‍പനാള്‍ അടുപ്പിച്ച് ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാരം. അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ 1 ടീസ്പൂണ്‍ വെള്ളവുമായി കലര്‍ത്തി മുഖത്തു പുരട്ടാം ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ഒരു കഷ്ണം ചെറുനാരങ്ങയില്‍ മൂന്നാലു തുള്ളി തേനൊഴിയ്ക്കുക. ഇത് മുഖത്തു കുറച്ചു നേരം മസാജ് ചെയ്യണം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

കടലമാവ്

കടലമാവ്

കടലമാവ് മുഖത്തെ വൈറ്റ്‌ഹെഡ്‌സ് അകറ്റാനുള്ള മറ്റൊരു പ്രധാന വഴിയാണ്. കടലമാവും വെള്ളവും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. കഴുകുന്നതിനു മുന്‍പ് മുഖത്ത് അല്‍പനേരം മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുന്നത് വൈറ്റ് ഹെഡ്‌സ് ഒഴിവാക്കാന്‍ ഏറെ ഗുണകരമാണ്

ബ്രൗണ്‍ ഷുഗര്‍

ബ്രൗണ്‍ ഷുഗര്‍

ബ്രൗണ്‍ ഷുഗര്‍ മറ്റൊരു വഴിയാണ്. ഇത് ഒലീവ് ഓയിലുമായി കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. അതിനു മുന്‍പ് മുഖം മസാജ് ചെയ്യണം. ഇതും വൈറ്റ്‌ഹെഡ്‌സ് നീക്കം ചെയ്യാനുള്ള ഒരു എളുപ്പ വഴിയാണ്.

കറുവപ്പട്ട പൊടി

കറുവപ്പട്ട പൊടി

കറുവപ്പട്ട പൊടി അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. എന്നാല്‍ അല്‍പസമയം മുഖം ഈ ഫേസ്പാക്ക് കൊണ്ട് സ്‌ക്രബ്ബ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

മുഖം ആവി പിടിയ്ക്കുന്നത്

മുഖം ആവി പിടിയ്ക്കുന്നത്

മുഖം ആവി പിടിയ്ക്കുന്നത് മുഖത്തെ വൈറ്റ് ഹെഡ്‌സ് നീക്കം ചെയ്യാനുള്ള നല്ലൊരു വഴിയാണ്. ഇത് മുഖത്തെ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കുന്നു. അഴുക്കും മറ്റും വിയര്‍പ്പിലൂടെ പുറന്തള്ളാനും നല്ലതാണ്. ഇത് വൈറ്റ് ഹെഡ്‌സ് ഒഴിവാക്കാന്‍ ഏറെ ഗുണകരവും.

Read more about: beauty skincare
English summary

Home Remedies To Get Rid Of White Heads From Face

Home Remedies To Get Rid Of White Heads From Face, read more to know about, read more to know about