For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാം ഇങ്ങനെ, പെട്ടെന്നു നിറം വര്‍ദ്ധിയ്ക്കും

|

കറുപ്പിന് ഏഴഴകെന്നു പറയുമ്പോഴും വെളുപ്പിനോടാണ് മിക്കവാറും പേര്‍ക്കു താല്‍പര്യം.

ചര്‍മത്തിന്റെ നിറം വലിയ കാര്യമല്ലെന്നു പറയുമ്പോഴും വെളുപ്പു നിറം എല്ലാവരേയും മോഹിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്. കറുപ്പിന് ഏഴഴക് എന്നു പറയുമ്പോഴും വെളുത്ത ചര്‍മത്തിനായി ആളുകള്‍ പല പ്രയോഗങ്ങളും നടത്തും. വിപണിയില്‍ ലഭിയ്ക്കുന്ന പല ക്രീമുകളിലും ബ്യൂട്ടിപാര്‍ലറുകളിലുമെല്ലാം വെണ്മയുടെ രഹസ്യ തേടി പോകുന്നവരുണ്ട്.

എന്നാല്‍ ഇത പലപ്പോഴും ഗുണം തരില്ലെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ നല്‍കുകയും ചെയ്യും. കാരണം ചില ക്രീമുകള്‍ താല്‍ക്കാലിക ഗുണം നല്‍കുമെങ്കിലും പലപ്പോഴും ഇവയിലെ കെമിക്കലുകള്‍ പാര്‍ശ്വഫലങ്ങളാണ് നല്‍കുക. വെളുത്ത നിറത്തിന് ഏറ്റവും നല്ലത് നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇവ ദോഷമുണ്ടാക്കില്ലെന്നു മാത്രമല്ല, പ്രയോജനം നല്‍കും, ചെലവും ഏറെ കുറവാണ്. ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ സഹായിക്കുന്ന പല ചേരുവകളും നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ളവയുമാണ്.
തയ്യാറാക്കാനും ഉപയോഗിയ്ക്കാനുമെല്ലാം ഏറ്റവും എളുപ്പവും. ഈ പല കൂട്ടുകളും വെളുക്കാന്‍ മാത്രമല്ല, ചര്‍മത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും നല്ല മരുന്നു കൂടിയാണ്.

ബദാം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. എന്നാല്‍ ഭക്ഷണവസ്തു മാത്രമല്ല, നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തു കൂടിയാണ്. വെളുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം.

 പാലില്‍

പാലില്‍

ബദാം പൊടിച്ച് പാലില്‍ കലക്കി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

 മുട്ട വെള്ള

മുട്ട വെള്ള

ഒരു സ്പൂണ്‍ ബദാം പൊടി ഒരു മുട്ട വെള്ളയില്‍ കലര്‍ത്തുക. ഇതില്‍ അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര് കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ മുഖത്തു പുരട്ടി ദിവസവും അഞ്ചു മിനിറ്റു നേരം മസാജ് ചെയ്യുക. മുഖത്തെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. വെളുപ്പുനിറം ലഭിയ്ക്കും. ഇത് രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കും. മുഖം മൃദുവാകാനും സഹായിക്കും.

തേനില്‍

തേനില്‍

ബദാം വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് തേനില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

ബദാം, ഓട്‌സ്

ബദാം, ഓട്‌സ്

ബദാം, ഓട്‌സ് എന്നിവ തുല്യഅളവില്‍ പൊടിച്ച് പച്ചപ്പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും നിറം വര്‍ദ്ധിപ്പിയ്ക്കും.

ഓറഞ്ചു തൊലി

ഓറഞ്ചു തൊലി

ബദാം പൊടിച്ചതും ഓറഞ്ചു തൊലി ഉണക്കിപ്പൊടിച്ചതും ചേര്‍ത്തിളക്കി തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്ലെങ്കില്‍ പച്ചപ്പാലില്‍ കലര്‍ത്തി പുരട്ടാം.

ബദാം പൊടിച്ച് പാലും തേനും ചെറുനാരങ്ങാനീരും

ബദാം പൊടിച്ച് പാലും തേനും ചെറുനാരങ്ങാനീരും

ബദാം പൊടിച്ച് പാലും തേനും ചെറുനാരങ്ങാനീരും കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്യാം. ഇത് മുഖത്തിന് നിറം നല്‍കും.

ബദാം കുതിര്‍ത്തരച്ചത്, മഞ്ഞള്‍, കടലമാവ്

ബദാം കുതിര്‍ത്തരച്ചത്, മഞ്ഞള്‍, കടലമാവ്

ബദാം കുതിര്‍ത്തരച്ചത്, മഞ്ഞള്‍, കടലമാവ് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. വെളുപ്പു ലഭിയ്ക്കും.

Read more about: skincare beauty
English summary

Home Remedies To Get Fair Skin Using Badam

Home Remedies To Get Fair Skin Using Badam, Read more to know about
Story first published: Saturday, December 9, 2017, 23:08 [IST]
X
Desktop Bottom Promotion