ബ്ലാക്ക്‌ഹെഡ്‌സിനേക്കാള്‍ ഗുരുതരം വൈറ്റ്‌ഹെഡ്‌സ്‌

Posted By:
Subscribe to Boldsky

ബ്ലാക്ക്‌ഹെഡ്‌സ് കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വൈറ്റ് ഹെഡ്‌സിന്റെ കഷ്ടപ്പാട് എന്തായാലും മനസ്സിലാകും. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കുമാണ് പ്രധാനമായും വൈറ്റ്‌ഹെഡ്‌സിന്റെ കാരണം. തലമുടിയില്‍ എണ്ണപുരട്ടുന്നത് കൊണ്ട് ഗുണമുണ്ടോ?

വൈറ്റ്‌ഹെഡ്‌സ് ബ്ലാക്ക് ഹെഡ്‌സിനേക്കാള്‍ പെട്ടെന്ന് മുഖത്ത് ദൃശ്യമാകുന്നത് വൈറ്റ്‌ഹെഡ്‌സ് ആണ്. മാത്രമല്ല് ഇതിനെ എങ്ങനെ ഇല്ലാതാക്കണം എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ ചില ഒറ്റമൂലിയിലൂടെ ഇതിനെ ഇല്ലാതാക്കാം. എന്തൊക്കെയാണവ എന്ന് നോക്കാം. മഞ്ഞളില്‍ നാരങ്ങ നീര്, നിറം ഗ്യാരണ്ടി

മുഖത്ത് ആവി പിടിയ്ക്കുക

മുഖത്ത് ആവി പിടിയ്ക്കുക

മുഖത്ത് ആവി പിടിയ്ക്കാന്‍ ശ്രദ്ധിക്കുക. 10 മിനിട്ടെങ്കിലും ആവി പിടിയ്ക്കാന്‍ ശ്രദ്ധിക്കണം. ഇത് വൈറ്റ്‌ഹെഡ്‌സിനെ വേരോടെ നശിപ്പിക്കാന്‍ സഹായിക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊന്ന്. ഇത് മുഖത്തെ അഴുക്കിനേയും ആഴത്തില്‍ ഇറങ്ങിചെന്ന് ഇല്ലാതാക്കുന്നു. അല്‍പം വെള്ളത്തില്‍ ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് വൈറ്റ്‌ഹെഡ്‌സ് ഉള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാം. എന്നാല്‍ സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ ഇത് ശ്രദ്ധിക്കണം.

ഓട്‌സ്

ഓട്‌സ്

നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധിയാണ് ഓട്‌സ് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നിമിഷ നേരം കൊണ്ട് തന്നെ ഇല്ലാതാക്കുന്നു. ഓട്‌സ് അരച്ചതും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ഒരു ടീസ്പൂണ്‍ തേനും മിക്‌സ് ചെയ്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

പഞ്ചസാര സ്‌ക്രബ്ബ്

പഞ്ചസാര സ്‌ക്രബ്ബ്

നല്ലൊരു സ്‌ക്രബ്ബ് ആണ് പഞ്ചസാര. പഞ്ചസാര അല്‍പം തേനില്‍ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ സ്‌ക്രബ്ബ് ചെയ്യാംം. അല്‍പസമയത്തിനു ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകാം. ഇത് വൈറ്റ്‌ഹെഡ്‌സിനെ എന്നന്നേക്കുമായി തുരത്തുന്നു.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീരാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. നാരങ്ങ നീര് അല്‍പം പഞ്ഞിയില്‍ എടുത്ത് വൈറ്റ്‌ഹെഡ്‌സ് ഉള്ള സ്ഥലത്ത് പുരട്ടുക. 15 മിനിട്ടോളം ഇത് തുടരാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യാം.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു കപ്പ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് മുഖം കഴുകുക. ഇത് മുഖത്ത് അധികമുള്ള എണ്ണമയം ഇല്ലാതാക്കുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. അല്‍പം ടീട്രീ ഓയില്‍ ഒരു പഞ്ഞിയില്‍ പുരട്ടി ഇത് മുഖത്ത് വൈറ്റ്‌ഹെഡ്‌സ് ഉള്ള സ്ഥലത്ത് അമര്‍ത്തി പിടിയ്ക്കാം. അല്‍പസമയത്തിനു ശേഷം ഇത് വൈറ്റ്‌ഹെഡ്‌സിനെ ഇല്ലാതാക്കുന്നു.

 കറുവപ്പട്ട പൊടി

കറുവപ്പട്ട പൊടി

കറുവപ്പട്ട പൊടി അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. എന്നാല്‍ അല്‍പസമയം മുഖം ഈ ഫേസ്പാക്ക് കൊണ്ട് സ്‌ക്രബ്ബ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

English summary

Home Remedies for Whiteheads

Here are the top home remedies for whiteheads, read on to know more.
Story first published: Thursday, February 2, 2017, 12:43 [IST]