For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലമുടിയില്‍ എണ്ണപുരട്ടുന്നത് കൊണ്ട് ഗുണമുണ്ടോ?

എണ്ണ തേയ്ക്കുന്നത് കൊണ്ട് മുടിയ്ക്ക് ആരോഗ്യം ലഭിയ്ക്കുന്നു. വേറൊന്തെക്കെ ഗുണങ്ങള്‍ എന്ന് നോക്കാം.

|

തലമുടിയില്‍ എണ്ണ പുരട്ടുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ടെന്നാണ് കാലങ്ങളായി നമ്മുടെ വിശ്വാസം. മുടിയില്‍ എണ്ണ പുരട്ടാതെ പാറിപ്പറത്തി നടക്കുന്നവരാണ് ഇന്നത്തെ തലമുറ. എണ്ണ പുരട്ടിയില്ലെങ്കില്‍ മുടി പോകുമെന്നാണ് പലരുടേയും വിശ്വാസം. ഒരു നരച്ചമുടി പിഴുത് കളയുമ്പോള്‍ സംഭവിയ്ക്കുന്നത്

എന്നാല്‍ ഈ പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ? ശരിയ്ക്കും മുടിയില്‍ എണ്ണ പുരട്ടിയില്ലെങ്കില്‍ മുടി പ്രശ്‌നമാകുമോ? മുടിയില്‍ എണ്ണ പുരട്ടിയില്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. എണ്ണ പുരട്ടുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. പുരികം കൊഴിയുന്നത് തടയാം 2 ദിവസം കൊണ്ട്‌

 മുടി വളര്‍ച്ച തന്നെ പ്രധാനം

മുടി വളര്‍ച്ച തന്നെ പ്രധാനം

മുടി വളര്‍ച്ച തന്നെയാണ് പ്രധാന കാര്യം. മുടിയില്‍ എണ്ണ പുരട്ടുമ്പോള്‍ ഇത് തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ മുടി വളര്‍ച്ചയ്ക്ക് സാധ്യതയേറുന്നു.

 അകാല നരയെ പ്രതിരോധിയ്ക്കും

അകാല നരയെ പ്രതിരോധിയ്ക്കും

അകാല നരയെ പ്രതിരോധിയ്ക്കുന്നതിനും എണ്ണ തേയ്ക്കുന്നത് സഹായിക്കും. പ്രത്യേകിച്ച് ശുദ്ധമായ വെളിച്ചെണ്ണ. അകാല നര കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഇനി ദിവസവും എണ്ണ തേയ്ക്കുന്നത് ശീലമാക്കുക.

 മലിനീകരണം വിപത്താകുന്നു

മലിനീകരണം വിപത്താകുന്നു

മുടിയിലും മലിനീകരണം സംഭവിയ്ക്കും. മുഖവും കൈയ്യും വൃത്തിയാക്കുന്നതു പോലെ മുടിയും വൃത്തിയാക്കാം. എന്നാല്‍ മുടിയില്‍ എണ്ണ പുരട്ടുന്നത് പലപ്പോഴും മുടിയെ വൃത്തിയാക്കാന്‍ സഹായിക്കുന്നു.

മുടി വരണ്ടതാവുന്നതില്‍ നിന്ന തടയും

മുടി വരണ്ടതാവുന്നതില്‍ നിന്ന തടയും

മുടിയുടെ വരള്‍ച്ചയാണ് മറ്റൊരു പ്രശ്‌നം. മുടിയ്ക്ക തണുപ്പും മൃദുത്വവും നല്‍കാന്‍ എണ്ണ പുരട്ടുന്നത് സഹായിക്കുന്നു. മുടി ഡ്രൈ ആവുന്നതിനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് എണ്ണ പുരട്ടുന്നത്.

 അറ്റം പിളരുന്നത്

അറ്റം പിളരുന്നത്

പലരുടേയും കേശസംരക്ഷണത്തിലെ പ്രധാന പ്രശ്‌നമാണ് മുടിയുടെ അറ്റം പിളരുന്നത്. ഇതിനെ ഇല്ലാതാക്കാന്‍ ദിവസവും മുടിയില്‍ എണ്ണ തേയ്ക്കാം. എണ്ണ മുടിയുടെ തുമ്പിനെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു.

താരനെ പ്രതിരോധിയ്ക്കുന്നു

താരനെ പ്രതിരോധിയ്ക്കുന്നു

വെളിച്ചെണ്ണയില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തേയ്ക്കുന്നത് താരനെ പ്രതിരോധിയ്ക്കുന്നു. പിന്നീടൊരിക്കലും വരാത്ത രീതിയില്‍ താരനെ എന്നന്നേക്കുമായി അകറ്റുന്നു.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ദിവസവും വെളിച്ചെണ്ണ തേയ്ക്കുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

English summary

Reasons to Treat Your Hair with Coconut Oil

Coconut Oil for Hair Growth: 6 Reasons Why Your Hair Deserves It.
Story first published: Wednesday, February 1, 2017, 16:49 [IST]
X
Desktop Bottom Promotion