Latest Updates
-
ഒക്ടോബർ 9: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ ഇവർ; ധനനേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
കൊല്ലത്ത് നവവധുവിന് ക്രൂര മർദ്ദനം; പ്രതിയായ ഭർത്താവിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് -
ഇന്നത്തെ രാശിഫലം: ഒക്ടോബർ 8, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
മാസ ശിവരാത്രി 2026: ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമായ നിശിത കാല മുഹൂർത്തം ഇതാ, അറിയേണ്ടതെല്ലാം -
ആർബിഐ റെപ്പോ നിരക്ക് ഉയർത്തി: നിങ്ങളുടെ ഇഎംഐ ഇനി എത്ര കൂടും? ആശങ്ക വേണ്ട, പരിഹാരമിതാ -
2026 ഒക്ടോബർ 11: നവരാത്രിയിൽ ഇരട്ടി ഫലം നൽകുന്ന അപൂർവ്വ ദ്വിപുഷ്കർ യോഗം; ഈ കാര്യങ്ങൾ ചെയ്താൽ ധനലാഭം ഉറപ്പ്! -
സെയിൽ ഓഫറുകൾ കണ്ട് വാരിവലിക്കല്ലേ! ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരുമോ? -
മഹാലയ അമാവാസി 2026: ബലിതർപ്പണ സമയം മുതൽ മഹിഷാസുര മർദ്ദിനി വരെ; വിശ്വാസികൾ അറിയേണ്ടതെല്ലാം -
നവരാത്രി 2026: ഘടസ്ഥാപനത്തിന് അനുയോജ്യമായ മുഹൂർത്തം എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ
മഞ്ഞളില്‍ നാരങ്ങ നീര്, നിറം ഗ്യാരണ്ടി
മഞ്ഞളും നാരങ്ങയും ഉപയോഗിച്ച് സൗന്ദര്യം സംരക്ഷിക്കും രീതി നോക്കാം.
കാലങ്ങളായുള്ള സൗന്ദര്യക്കൂട്ടാണ് മഞ്ഞള്‍ എന്ന കാര്യത്തില്‍ സംശയമില്ല. നാരങ്ങയും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. നാരങ്ങയുടേയും മഞ്ഞളിന്റേയും ആരോഗ്യ ഗുണത്തെക്കുറിച്ച് നമ്മളെല്ലാം വാചാലരാണ്. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ രണ്ടും ഒന്നിനൊന്ന് മെച്ചമാണ്. ഒരു നരച്ചമുടി പിഴുത് കളയുമ്പോള്‍ സംഭവിയ്ക്കുന്നത്
അത്രയേറെ ആരോഗ്യ സൗന്ദര്യ ഗുണങ്ങളാണ് രണ്ട് തുള്ളി നാരങ്ങ നീരിലും മഞ്ഞളിലും ഉള്ളത്. അതുകൊണ്ട് തന്നെ ഇത് നിറം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മാത്രമല്ല ഇനി നിങ്ങളെയാരും കറുമ്പിയെന്ന് വിളിയ്ക്കില്ല. മുടി വളര്‍ത്തുന്ന കറിവേപ്പില രഹസ്യം

ബ്ലീച്ചെന്നാല് നാരങ്ങ
പ്രകൃതി ദത്തമായ ബ്ലീച്ച് എന്ന് തന്നെ നാരങ്ങയെ പറയാം. നാരങ്ങയും മഞ്ഞളും മിക്സ് ചെയ്ത് മുഖത്ത് തേയ്ക്കുമ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ബ്ലീച്ച് ചെയ്യുന്ന ഫലം നിങ്ങള്‍ക്ക് ലഭിയ്ക്കുന്നു.

കഴുത്തിനു ചുറ്റും കറുത്ത നിറം
ചിലര്‍ക്ക് കഴുത്തിനു ചുറ്റും കറുപ്പായിരിക്കും. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള നിറം ഒരിക്കലും കഴുത്തിന് ചുറ്റും ലഭിക്കില്ല. എന്നാല്‍ നാരങ്ങ നീര് മഞ്ഞള്‍ മിക്സ് ചെയ്ത് കഴുത്തില്‍ പുരട്ടി അല്പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ നിറത്തിന്റെ കാര്യത്തില്‍ പിന്നെ പേടിയ്ക്കണ്ട.

കാലുകളുടെ ഭംഗിയ്ക്ക്
കാലിന്റെ ഭംഗിയ്ക്കും മാര്‍ദ്ദവത്തിനും നാരങ്ങനീരില്‍ അല്പം മഞ്ഞള്‍പ്പൊടിയും പാലും ഒലീവ് ഓയിലും മിക്സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് കാലിന് നിറവും സൗന്ദര്യവും നല്കുന്നു.

ചര്‍മ്മത്തിലെ എണ്ണമയം
ചര്‍മ്മത്തിലെ എണ്ണമയമാണ് മറ്റൊരു പ്രശ്നം. ഈ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തിന് നിറം നല്‍കുകയും എണ്ണമയത്തെ ഇല്ലാതാക്കുകയും ചെയ്യും.

മുഖത്തിന് തിളക്കം
മുഖത്തിന് തിളക്കം നല്കാന് സഹായിക്കുന്ന ഒന്നാണ് നാരങ്ങയും മഞ്ഞളും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവ രണ്ടും മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ ഇത് മുഖത്തിന് തിളക്കവും നല്ല നിറവും നല്‍കും. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം.

താരനെ പ്രതിരോധിയ്ക്കാന്‍
താരനെ പ്രതിരോധിയ്ക്കാന്‍ നാരങ്ങ നീര് തേയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആഴ്ചയില്‍ ഒരു തവണ നാരങ്ങ നീര് തേച്ച് താരനെ ഇല്ലാതാക്കാം.



Click it and Unblock the Notifications
