മുഖത്ത് മാജിക് കാണിക്കും മുട്ടയുടെ വെള്ള

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണം തന്നെയാണ് പലരുടേയും പ്രധാന വെല്ലുവിളി. കാരണം നമ്മള്‍ പ്രതീക്ഷിക്കുന്ന ഫലം ചെയ്യുന്ന പരീക്ഷണത്തില്‍ ലഭിച്ചില്ലെങ്കില്‍ അത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ മാത്രം ഉപയോഗിക്കുക. അതാവുമ്പോള്‍ പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഉണ്ടാവില്ല.

അകാലനരയെ പ്രതിരോധിക്കും ഉള്ളിമാജിക്

മുട്ടയുടെ വെള്ളയാണ് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തില്‍ ഫലപ്രദമായി കണ്ണടച്ച് ഉപയോഗിക്കാവുന്ന ഒന്ന്. മുട്ടയുടെ വെള്ള എങ്ങനെയൊക്കെ സൗന്ദര്യസംരക്ഷണത്തിന് മുട്ടയുടെ വെള്ള ഉപയോഗിക്കാം എന്ന് നോക്കാം. മുഖസൗന്ദര്യത്തിന് മുട്ടയുടെ വെള്ള എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം.

മസിലിനെ ഉത്തേജിപ്പിക്കും

മസിലിനെ ഉത്തേജിപ്പിക്കും

മുട്ടയുടെ വെള്ള മുഖത്ത് തേക്കുമ്പോള്‍ ഇത് മുഖത്തുണ്ടാക്കുന്ന വലിച്ചില്‍ മൂലം മുഖത്തെ മസിലിന് ഉത്തേജനം സംഭവിക്കുന്നു. മാത്രമല്ല മുഖത്തെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

 മുട്ടയുടെ വെള്ളയും നാരങ്ങ നീരും

മുട്ടയുടെ വെള്ളയും നാരങ്ങ നീരും

രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീരും രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയിലും നല്ല പോലെ മിക്‌സ് ചെയ്യുക. അരമണിക്കൂര്‍ ഇത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം.

 റോസ് വാട്ടര്‍

റോസ് വാട്ടര്‍

മുഖം റോസ് വാട്ടര്‍ ഉപയോഗിച്ച് വൃത്തിയാക്കാം.മുട്ടയുടെ വെള്ളയും മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കും.

 മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്. മുട്ടയുടെ വെള്ള ഫേസ്മാസ്‌ക് ആയി ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കും.

സണ്‍ടാന്‍ മാറാനും ഉപയോഗിക്കാം

സണ്‍ടാന്‍ മാറാനും ഉപയോഗിക്കാം

സണ്‍ടാന്‍ മാറാനും മുട്ടയുടെ വെള്ള ഉപയോഗിക്കാം. തക്കാളി നീരും മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് സണ്‍ടാന്‍ മുഖത്തെ കറുത്ത പാടുകള്‍ എന്നിവയെ എല്ലാം ഇല്ലാതാക്കും.

 ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം

ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം

ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് മുട്ടയുടെ വെള്ള. ബ്ലാക്ക്‌ഹെഡ്‌സും മുഖത്തെ പാട് മാറ്റാനും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുന്നതിനും മുട്ടയുടെ വെള്ള സഹായിക്കുന്നു.

കുക്കുമ്പറും മുട്ടയുടെ വെള്ളയും

കുക്കുമ്പറും മുട്ടയുടെ വെള്ളയും

കുക്കുമ്പറിന്റെ നീരും മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കും. കഴുത്തിലെ കറുപ്പകറ്റാനും ഇത് സഹായകമാകും.

English summary

Benefits from Egg White on Face

You will soon see many benefits from having the egg white on your face.
Story first published: Tuesday, July 11, 2017, 18:09 [IST]
Subscribe Newsletter