വെളിച്ചെണ്ണ, നാരങ്ങ, മഞ്ഞള്‍, കലര്‍ത്തി പുരട്ടൂ

Posted By:
Subscribe to Boldsky

വെളുത്ത ചര്‍മത്തോടാണ് പൊതുവെ എല്ലാവര്‍ക്കും താല്‍പര്യം. എന്തൊക്കെ പറഞ്ഞാലും വെളുപ്പിന് അഴകുണ്ടെന്ന കാര്യം തള്ളിക്കളയാനും ആകില്ല.

വെളുക്കാന്‍ ക്രീമുകളും ബ്യൂട്ടിപാര്‍ലറുകളുമെല്ലാം ധാരാളമുണ്ട്. എന്നാല്‍ ഇതൊക്കെ മിക്കവാറും കൃത്രിവ വഴികളായതു കൊണ്ടുതന്നെ ദോഷവശങ്ങളും ഏറും. കാരണം കെമിക്കലുകളാണ് പലപ്പോഴും ഇത്തരം വഴികള്‍ക്കായി ഉപയോഗിയ്ക്കുന്നത്. ഈ കെമിക്കലുകള്‍ ഗുണത്തേക്കാളേറെ പലപ്പോഴും ദോഷമാകും, വരുത്തുക.

വെളുക്കാന്‍ ഇത്തരം കൃത്രിമ വഴികള്‍ക്കു പുറകേ പോകാതെ തികച്ചും പ്രകൃതിദത്തമായ വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. വീട്ടുവൈദ്യമെന്നോ മുത്തശ്ശി വിദ്യകള്‍ എന്നോ പറയാം. ഇത്തരം വഴികള്‍ ഒരിക്കലും പാര്‍ശ്വഫലങ്ങള്‍ വരുത്തില്ലെന്നതാണ് സത്യം.

ചര്‍മസൗന്ദര്യത്തിന് ഉപയോഗിയ്ക്കാവുന്ന കൂട്ടുകളും പ്രകൃതിദത്ത വസ്തുക്കളും ഏറെയുണ്ട്. പലതും അടുക്കളക്കൂട്ടുകള്‍ തന്നെയാണ്. യാതൊരു പാര്‍്ശ്വഫലവും ഭയക്കേണ്ടാത്തവ.

ഇത്തരം കൂട്ടുകളില്‍ നമ്മുടെ വെളിച്ചെണ്ണയ്ക്കു പ്രധാന സ്ഥാനമുണ്ട്. ചര്‍മ,മുടി സംരക്ഷണത്തിന് വളരെ സഹായകമായ ഒന്നാണ് വെളിച്ചെണ്ണ. ചര്‍മത്തെ മൃദുവാക്കാനും ചുളിവുകള്‍ മാറ്റാനുമെല്ലോ ഏറെ നല്ലത്. പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും വെളിച്ചെണ്ണ ഉപയോഗിയ്ക്കുന്നുമുണ്ട്. ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ഉളളതു കൊണ്ടുതന്നെ ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു കൂട്ടാണ് വെളിച്ചെണ്ണ. മുടിയുടെ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ് ഇത്.

മഞ്ഞളും ഇത്തരത്തിലുള്ള ഒരു പ്രകൃതിദത്ത സൗന്ദര്യസംരക്ഷണ ഉപാധിയാണ്. ഇതിനും ബാക്ടീരിയ, ഫംഗസ്, യീസ്റ്റ് എന്നിവയെ തടഞ്ഞു നിര്‍ത്താന്‍ സാധിയ്ക്കും. ഇതുകൊണ്ടുതന്നെ ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുമാണ്. ചര്‍മത്തിന് നിറം നല്‍കാനും മുഖക്കുരു അകറ്റാനുമെല്ലാം മഞ്ഞള്‍ ഏറെ നല്ലതാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് പ്രധാനപ്പെട്ട ഗുണങ്ങള്‍ നല്‍കുന്നത്.

ചെറുനാരങ്ങാനീരും സൗന്ദര്യസംരക്ഷണത്തില്‍ ഒരു പ്രധാന ചേരുവയാണ്. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ ചര്‍മത്തിന് പല ഗുണങ്ങളും നല്‍കുന്നു. ഇവ രണ്ടും ബ്ലീച്ചിംഗ് ഇഫ്ക്ട് നല്‍കുന്ന ഒന്നാണ്. ചര്‍മത്തിന് നിറം നല്‍കാന്‍ ഇതുകൊണ്ടുതന്നെ ഏറെ നല്ലതാണിത്. മുഖത്തെ പാടുകളും വടുക്കുളുമെല്ലാം അകറ്റാനും ഗുണകരം.

വെളിച്ചെണ്ണയും മഞ്ഞളും ചെറുനാരങ്ങാനീരും ഒരുമിച്ച് ഉപയോഗിയ്ക്കുന്നത് ഏറെ സൗന്ദര്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ചര്‍മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരമാണിത്.

ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ അല്‍പം മഞ്ഞല്‍പ്പൊടിയും ചെറുനാരങ്ങാനീരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇതുകൊണ്ടുണ്ടാകുന്ന ഗുണങ്ങള്‍ പലതാണ്.ചര്‍മത്തിന് നിറം നല്‍കാനുള്ള നല്ലൊരു വഴിയാണ് വെളിച്ചെണ്ണയും മഞ്ഞളും നാരങ്ങാനീരും കലര്‍ന്ന മിശ്രിതം മുഖത്തു പുരട്ടുന്നത്. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും. അടുപ്പിച്ച് അല്‍പദിവസങ്ങള്‍ ചെയ്യുക. മഞ്ഞളും ചെറുനാരങ്ങാനീരുമെല്ലാം ബ്ലീച്ചിംഗ് ഗുണങ്ങള്‍ ഒത്തിണങ്ങിയവയാണ്. വെളിച്ചെണ്ണയിലെ സ്വാഭാവിക ഗുണങ്ങളും വെളുപ്പിന് സഹായിക്കും.

ചര്‍മത്തിലെ പാടുകള്‍

ചര്‍മത്തിലെ പാടുകള്‍

ചര്‍മത്തിലെ പാടുകള്‍ മാറാനുള്ള നല്ലൊരു വഴിയാണ് ഈ മിശ്രിതം മുഖത്തു പുരട്ടുന്നത്. വടുക്കളും മുഖക്കുരുവിന്റെ പാടുകളുമെല്ലാം എളുപ്പത്തില്‍ മാറാന്‍ ഈ മിശ്രിതം അടുപ്പിച്ചു പുരട്ടുന്നത് ഗുണം ചെയ്യും. മുഖത്തെ പാടുകളുടെ ഇരുണ്ട നിറം കുറയ്ക്കാനും ഇത് നല്ലതാണ്.

ചര്‍മത്തിലെ ചുളിവുകള്‍

ചര്‍മത്തിലെ ചുളിവുകള്‍

ചര്‍മത്തിലെ ചുളിവുകള്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ് വെളിച്ചണ്ണയും നാരങ്ങാനീരും മഞ്ഞളും കലര്‍ന്ന മിശ്രിതം. വെളിച്ചെണ്ണ സ്വാഭാവിക മോയിസ്ചറൈസറായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. ഇത് ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറ്റും. നാരങ്ങാനീരും മഞ്ഞളും ഒപ്പം ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

മുഖക്കുരുവിന്

മുഖക്കുരുവിന്

മുഖക്കുരുവിനുള്ള സ്വാഭാവിക പരിഹാര വഴിയാണിത്. മഞ്ഞളിനും വെളിച്ചെണ്ണയ്ക്കുമുള്ള ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് ഇതിന് കാരണം. ഇത മുഖക്കുരുവിന് കാരണമാകുന്ന കീടാണുക്കളെ നശിപ്പിയ്ക്കും. ചര്‍മസുഷിരങ്ങള്‍ വൃത്തിയാക്കാന്‍ ചെറുനാരങ്ങാനീര് സഹായിക്കും. വെളിച്ചെണ്ണയിലെ ലോറിക് ആസിഡ്, മഞ്ഞളിലെ കുര്‍കുമിന്‍, നാരങ്ങയിലെ സിട്രിക് ആസിഡ് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

മുഖരോമങ്ങള്‍

മുഖരോമങ്ങള്‍

മുഖരോമങ്ങള്‍ നീക്കം ചെയ്യാനുള്ള നല്ലൊരു വഴിയാണിത്. ഇൗ മിശ്രിതത്തിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. എന്നാല്‍ അതേ സമയം സാധാരണ ബ്ലീച്ചിംഗ് ക്രീമുകള്‍ ചെയ്യുന്ന പോലെ മുഖം വരണ്ടതാക്കില്ല. കാരണം വെളിച്ചെണ്ണയുള്ളതുകൊണ്ടുന്നതെ. ഇത് അടുപ്പിച്ചു ചെയ്യുന്നത് മുഖരോമങ്ങള്‍ വെളുപ്പിയ്ക്കാനും പൊഴിഞ്ഞു പോകാനുമെല്ലാം സഹായിക്കും.

സ്‌ട്രെച്ച്മാര്‍ക്‌സ്

സ്‌ട്രെച്ച്മാര്‍ക്‌സ്

മുഖത്തു മാത്രല്ല, ശരീരത്തിലും ഈ മിശ്രിതം ഉപയോഗിയ്ക്കാം. ഇത് സ്‌ട്രെച്ച്മാര്‍ക്‌സ് മാറാന്‍ ഏറെ നല്ലതാണ്. തികച്ചും സ്വാഭാവിമായ മിശ്രിതമെന്നു പറയാം. പ്രസവശേഷവും മറ്റ് ഏതു കാരണങ്ങളാലും ശരീരത്തിലുണ്ടാകുന്ന സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ ഇത് ഏറെ ഗുണം ചെയ്യും.

ഡാര്‍ക് സര്‍കിളിന്

ഡാര്‍ക് സര്‍കിളിന്

ഡാര്‍ക് സര്‍ക്കിളിനു പറ്റിയ നല്ലൊരു മിശ്രിതമാണിത്. എന്നാല്‍ ഇതില്‍ നിന്നും നാരങ്ങാനീര് ഒഴിവാക്കുന്നതാണ് നല്ലത്. കണ്ണിനടിയിലെ ചര്‍മം വളരെ സെന്‍സിറ്റീവായതുതന്നെ കാരണം. അല്ലെങ്കില്‍ തീരെ കുറവു മാത്രം ഉപയോഗിയ്ക്കുക.

മുഖക്കുരു പാടുകള്‍

മുഖക്കുരു പാടുകള്‍

മുഖക്കുരു പാടുകള്‍ എളുപ്പം മാറാന്‍ സഹായിക്കുന്ന നല്ലൊരു മിശ്രിതമാണ് വെളിച്ചെണ്ണ, മഞ്ഞള്‍, ചെറുനാരങ്ങ എന്നിവ കലര്‍ന്ന മിശ്രിതം. ഇത് അടുപ്പിച്ചു തേച്ചാല്‍ ഗുണം ലഭിയ്ക്കും.

സണ്‍ടാന്‍

സണ്‍ടാന്‍

സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മിശ്രിതമാണ് ഇത്. മഞ്ഞളും നാരങ്ങയും കരുവാളിപ്പു മാറാന്‍ നല്ലതാണ്. വെളിച്ചെണ്ണ സൂര്യാഘാതം കാരണം ചര്‍മത്തിനു സംഭവിയ്ക്കുന്ന കേടുപാടുകള്‍ തീര്‍ക്കാനും നല്ല്താണ്.

ചര്‍മത്തിലെ ചുളിവുകള്‍

ചര്‍മത്തിലെ ചുളിവുകള്‍

ചര്‍മത്തിലെ ചുളിവുകള്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ് വെളിച്ചണ്ണയും നാരങ്ങാനീരും മഞ്ഞളും കലര്‍ന്ന മിശ്രിതം. വെളിച്ചെണ്ണ സ്വാഭാവിക മോയിസ്ചറൈസറായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. ഇത് ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറ്റും. നാരങ്ങാനീരും മഞ്ഞളും ഒപ്പം ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

 മിശ്രിതം

മിശ്രിതം

ഈ മിശ്രിതം രാത്രി പുരട്ടുന്നതാണ് ഏറെ നല്ലത്. ചെറുനാരങ്ങാനീര് പുരട്ടി പിന്നീട് വെയില്‍ കൊള്ളുന്നത് അത്ര നല്ലതല്ലാത്തതു തന്നെ കാരണം. ഇത് അടുപ്പിച്ച് അല്‍പദിവസങ്ങള്‍ ചെയ്യുകയും വേണം.

Read more about: beauty skincare
English summary

Beauty Benefits Of Coconut Oil Mixed With Lemon Juice And Turmeric

Beauty Benefits Of Coconut Oil Mixed With Lemon Juice And Turmeric