തിളങ്ങും വെളുപ്പിന് തൈരും തേനും ഒരാഴ്ച

Posted By:
Subscribe to Boldsky

വെളുപ്പുനിറം ആഗ്രഹിയ്ക്കാത്തവര്‍ ചുരുക്കം. ഇതിനായി ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുന്നവരാണ് സ്ത്രീകളും ഒരു പരിധി വരെ പുരുഷന്മാരും.

വെളുപ്പ് ഒരു പരിധി വരെ പാരമ്പര്യത്തെ ആശ്രയിച്ചിരിയ്ക്കും. ഇതല്ലാതെ ചര്‍മസംരക്ഷണം, അന്തരീക്ഷം, ഭക്ഷണം തുടങ്ങിയവയെല്ലാം വെളുപ്പിന് കാരണമാകുകയും ചെയ്യും.

വെളുക്കാന്‍ പ്രകൃതിദത്ത വൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിനായി പല വഴികളുമുണ്ട്. ഇതിലൊന്നാണ് തൈര്, തേന്‍ എന്നിവ.വെളുപ്പു ലഭിയ്ക്കുന്നതിനുള്ള വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര്. തൈര് സ്വാഭാവികമായി ബ്ലീച്ചിംഗ് ഗുണമുള്ള ഒന്നാണ്. ഇത് മുഖത്തിന് നിറം മാത്രമല്ല, തിളക്കവും ചെറുപ്പവുമെല്ലാം നല്‍കുകയും ചെയ്യും. ഇതിലെ നാലു പ്രധാന ന്യൂട്രിയന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

തൈരില്‍ അടങ്ങിയിരിയ്ക്കുന്ന സിങ്ക് കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഇത് സെബം ഉല്‍പാദനത്തെ നിയന്ത്രിയ്ക്കുന്നു. ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചര്‍മം വരണ്ടുപോകാതെ സംരക്ഷിയ്ക്കുന്നു. ചര്‍മത്തിന്റെ ഫ്രഷ്‌നസ് നില നിര്‍ത്തുകയും ചെയ്യുന്നു.

വൈറ്റമിന്‍ ബി5, ബി2, ബി12 എന്നിവ ചര്‍മാരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇതിലെ ലാക്ടിക് ആസിഡാണ് സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും പ്രയോജനകരമായി പ്രവര്‍ത്തിയ്ക്കുന്നത്.

ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. നിറം നല്‍കാന്‍ മാത്രമല്ല, ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാനും ഇത് സഹായിക്കും.

തൈരും തേനും കലര്‍ത്തി മുഖത്തു പുരട്ടുന്നത് പല സൗന്ദര്യഗുണങ്ങളും നല്‍കും. ഇതെക്കുറിച്ചറിയൂ,

വരണ്ട മുഖത്തിനുള്ള പ്രതിവിധി

വരണ്ട മുഖത്തിനുള്ള പ്രതിവിധി

വരണ്ട മുഖത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് തൈരും തേനും കലര്‍ന്ന മിശ്രിതം. ഇവ ചര്‍മകോശങ്ങള്‍ക്കുള്ളിലേയ്ക്കിറങ്ങി ചര്‍മകോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കുന്നു.

ബ്ലീച്ചിംഗ് ഇഫക്ട്

ബ്ലീച്ചിംഗ് ഇഫക്ട്

ലാക്ടിക് ആസിഡ് സമ്പുഷ്ടമായ ഒന്നാണ് തൈര്. ഇത് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നു കൂടിയാണ്. ഇതുകൊണ്ടുതന്നെ ചര്‍മത്തിന് നിറം വര്‍ദ്ധിയ്ക്കും. തേനും ചര്‍മത്തിന് നിറം നല്‍കുന്ന ഒന്നാണ്.

പാടുകളില്ലാത്ത ചര്‍മം

പാടുകളില്ലാത്ത ചര്‍മം

ഈ മിശ്രിതത്തില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പാടുകളില്ലാത്ത ചര്‍മം നല്‍കാന്‍ സഹായകമാകുന്നു. ചര്‍മത്തിലെ മുറിപ്പാടുകളകറ്റാനും തടിപ്പും ചുവപ്പുമെല്ലാം മാറ്റാനും ഇത് ഏറെ നല്ലതാണ്.

മുഖക്കുരു

മുഖക്കുരു

ഇവ രണ്ടും ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ മുഖക്കുരു വരുന്നതു തടയാനും മുഖക്കുരു മാറ്റാനും മുഖക്കുരു പാടുകള്‍ മാറ്റാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

കണ്‍തടത്തിലെ കറുപ്പകറ്റാന്‍

കണ്‍തടത്തിലെ കറുപ്പകറ്റാന്‍

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ തേനും തൈരും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്. അത് അടുപ്പിച്ചു ചെയ്യുന്നത് യാതൊരു പാര്‍ശ്വഫലങ്ങളില്ലാത്ത ഗുണം നല്‍കും.

ചുളിവുകള്‍

ചുളിവുകള്‍

ഇത് ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചര്‍മകോശങ്ങള്‍ അയയുന്നതു തടയും. ഇതുവഴി മുഖചര്‍മം അയയുന്നതും ചുളിവുകള്‍ വീഴുന്നതും തടയും. പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള നല്ലൊരു മിശ്രിതമാണ് തൈരും തേനുമെന്നര്‍ത്ഥം.

സണ്‍ബേണ്‍, സണ്‍ ടാന്‍

സണ്‍ബേണ്‍, സണ്‍ ടാന്‍

സണ്‍ബേണ്‍, സണ്‍ ടാന്‍ എന്നിവ അകറ്റാനുള്ള നല്ലൊരു മിശ്രിതം കൂടിയാണ് തൈരും തേനും. ഇവയുള്ള ഭാഗത്ത് ഇത് പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയും.

തിളക്കം

തിളക്കം

മുഖചര്‍മത്തിനു തിളക്കം നല്‍കാനുള്ള നല്ലൊരു വിദ്യയാണിത്. പ്രത്യേകിച്ചു വരണ്ട ചര്‍മമുള്ളവര്‍ക്ക്. ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കാന്‍ ഏറെ നല്ലതാണിത്.

2 ടേബിള്‍സ്പൂണ്‍ തൈരില്‍

2 ടേബിള്‍സ്പൂണ്‍ തൈരില്‍

2 ടേബിള്‍സ്പൂണ്‍ തൈരില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കലര്‍ത്തി പുരട്ടിയാല്‍ മതിയാകും. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

Read more about: beauty
English summary

Beauty Benefits Of Applying Curd And Honey On Face

Beauty Benefits Of Applying Curd And Honey On Face,