For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപയര്‍ പൊടിയിട്ട് കുളിച്ചു നോക്കൂ ദിവസവും

കുളിക്കുന്നതിനു മുന്‍പ് ശരീരവും ചര്‍മ്മവും ഒരു പോലെ പരിപാലിക്കാന്‍ നാം ശ്രദ്ധിക്കണം

|

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി കൊണ്ട് ആരോഗ്യം മാത്രമല്ല സൗന്ദര്യവും ലഭിക്കും എന്നതാണ് മറ്റൊരു കാര്യം. നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ചെറുപയര്‍ പൊടി.

കണ്ണിനു ചുറ്റും ബദാം ഓയില്‍, ഒരാഴ്ച കഴിഞ്ഞാല്‍കണ്ണിനു ചുറ്റും ബദാം ഓയില്‍, ഒരാഴ്ച കഴിഞ്ഞാല്‍

കുളിക്കുമ്പോള്‍ സോപ്പ് ഉപയോഗിക്കുന്നതിന് പകരം നിങ്ങള്‍ക്ക് ചെറുപയര്‍ പൊടി ഇട്ട് കുളിച്ച് നോക്കൂ. ഇത് പല തരത്തിലുള്ള ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ദിവസവും ചെറുപയര്‍ പൊടിയിട്ട് കുളിച്ച് നോക്കൂ. എന്തൊക്കെ സൗന്ദര്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും എന്ന് നോക്കാം.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ഇത് ചര്‍മ്മത്തിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല മൃതകോശങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ചെറുപയര്‍ പൊടി എങ്ങനെയെല്ലാം ഉപയോഗിക്കണം എന്ന് നോക്കാം.

 ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

50 ഗ്രാം ചെറുപയര്‍ ചെറിയ ഒരു പാത്രത്തിലിട്ട് വെള്ളത്തിലിട്ട് കുതിര്‍ത്ത് വെക്കുക. രാവിലെ ഇത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് അല്‍പം ബദാം എണ്ണ മിക്‌സ് ചെയ്യുക. ഇത് മുഖത്തും ദേഹത്തും തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ തേച്ച് പിടിപ്പിച്ച ശേഷം കുളിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.

 വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ചെറുപയര്‍ പൊടി. ഇത് ചര്‍മ്മത്തെ മോയ്‌സ്ചുറൈസ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്നു.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

രണ്ട് ടീസ്പൂണ്‍ ചെറുപയര്‍ പാലില്‍ കുതിര്‍ത്ത് വെക്കാം. ഇത് അടുത്ത ദിവസം രാവിലെ നല്ലതു പോലെ അരച്ച് കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് കഴുത്തിലും മുഖത്തും ദേഹത്തും തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കുളിക്കാം. ഇത് ചര്‍മ്മത്തെ എപ്പോഴും ഹൈഡ്രേറ്റ് ആക്കി നിര്‍ത്തുന്നു.

 മുഖത്തെ രോമം കളയാന്‍

മുഖത്തെ രോമം കളയാന്‍

മുഖത്തെ രോമം കളയുന്നതിനായി ചെറുപയര്‍ പൊടി ഉപയോഗിക്കാം. മുഖത്തെ മാത്രമല്ല ശരീരത്തിലെ അമിത രോമവളര്‍ച്ചയെ ഫലപ്രദമായി നേരിടാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം തന്നെയാണ് ചെറുപയര്‍ പൊടി.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നൂറ് ഗ്രാം ചെറുപയര്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത ശേഷം രണ്ട് ടീസ്പൂണ്‍ ചന്ദനപ്പൊടിയുമായി മിക്‌സ് ചെയ്ത് അമിത രോമവളര്‍ച്ചയുള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കുക. പ്രത്യേകിച്ച് ചുണ്ടിലും താടിയിലും എല്ലാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

സണ്‍ടാന്‍ മാറ്റാന്‍

സണ്‍ടാന്‍ മാറ്റാന്‍

സണ്‍ടാന്‍ മൂലമുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇത്. സൂര്യപ്രകാശമേറ്റ് ചര്‍മ്മത്തിനുണ്ടാവുന്ന കരുവാളിപ്പ് മാറ്റാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ചെറുപയര്‍ പൊടിയിലുള്ള കുളി.

 തയ്യാറാക്കാന്‍

തയ്യാറാക്കാന്‍

കാല്‍കപ്പ് ചെറുപയര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അത് രാവിലെ നല്ലതു പോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. രണ്ട് ടീസ്പൂണ്‍ തൈരില്‍ ഇത് മിക്‌സ് ചെയ്ത് ദേഹത്ത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യമുള്ള ചര്‍മ്മവും നല്‍കുന്നു.

English summary

amazing benefits of green gram for your skin

Moong dal or green gram is packed with vitamins and enzymes that rejuvenates the skin.
Story first published: Wednesday, August 30, 2017, 10:43 [IST]
X
Desktop Bottom Promotion