കറ്റാര്‍വാഴ നീരില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും നാടന്‍ പ്രയോഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചികിത്സിക്കാന്‍ പ്രയാസപ്പെടേണ്ടി വരും. കറ്റാര്‍വാഴയാണ് സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്ന്. സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് കറ്റാര്‍വാഴ. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കറ്റാര്‍വാഴ ഉപയോഗിക്കാം.

മുഖത്തിന് നിറം വേണമെങ്കില്‍ കുക്കുമ്പര്‍ ദിനവും

കറ്റാര്‍വാഴക്ക് ആയുര്‍വ്വേദത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു സ്ഥാനം തന്നെയാണ് ഉള്ളത്. ഓരോ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍ വാഴ ഉപയോഗിക്കേണ്ട രീതിയും വ്യത്യസ്തമാണ്. നമ്മളെ അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് കറ്റാര്‍ വാഴ എങ്ങനെയെല്ലാം ഉപയോഗിക്കണം എന്ന് നോക്കാം.

 ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. അതിനായി കറ്റാര്‍ വാഴയോടൊപ്പം ചില കൂട്ടുകള്‍ കൂടി ചേരേണ്ടതുണ്ട്. കറ്റാര്‍വാഴ, തേന്‍, മഞ്ഞള്‍, പാല്‍, റോസ് വാട്ടര്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

അല്‍പം റോസ് വാട്ടറില്‍ കറ്റാര്‍വാഴ ഒഴികെയുള്ള മറ്റ് വസ്തുക്കള്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. അതിലേക്ക് അല്‍പം കറ്റാര്‍ വാഴ ജെല്‍ കൂടി ചേര്‍ക്കാം. നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കം നല്‍കാന്‍ ഉറപ്പുള്ള ഫേസ്പാക്കാണ്.

 സണ്‍ടാണ്‍ മാറ്റാന്‍

സണ്‍ടാണ്‍ മാറ്റാന്‍

സണ്‍ടാന്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. സണ്‍ടാനിനെ പ്രതിരോധിക്കാന്‍ കറ്റാര്‍ വാഴയില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഇത് സണ്‍ടാന്‍ ഉള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കാം. പത്ത് മിനിട്ടിനു ശേഷം ഒരു പഞ്ഞി കൊണ്ട് തുടച്ചെടുത്ത് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

 പിഗ്മന്റേഷന് പരിഹാരം

പിഗ്മന്റേഷന് പരിഹാരം

മുഖത്തുണ്ടാകുന്ന പിഗ്മന്റേഷന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴയോടൊപ്പം റോസ് വാട്ടര്‍ കൂടി ചേരുമ്പോള്‍ പിഗ്മെന്റേഷന് പരിഹാരം കാണാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

കറ്റാര്‍ വാഴ നീരില്‍ അല്‍പം റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. പൊള്ളിയ പാടുകള്‍, മുഖക്കുരുവിന്റെ പാടുകള്‍, പ്രായാധിക്യത്തിന്റെ ഫലമായുണ്ടാകുന്ന പാടുകള്‍ എന്നിവയെയും ഇത് മായ്ച്ച് കളയുന്നു.

 ചര്‍മ്മത്തിലെ അഴുക്ക്

ചര്‍മ്മത്തിലെ അഴുക്ക്

ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കാനും ഏറ്റവും ഫലപ്രദമായി സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ നീര്, മാങ്ങ, നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

കറ്റാര്‍ വാഴ നീളത്തില്‍ ചെറിയ കഷ്ണങ്ങളാക്കി മാങ്ങയോടൊപ്പം മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ആഴത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനേയും ഇല്ലാതാക്കുന്നു.

എണ്ണമയമുള്ള ചര്‍മ്മം

എണ്ണമയമുള്ള ചര്‍മ്മം

എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരമാണ് കറ്റാര്‍ വാഴ. തേനും കറ്റാര്‍ വാഴയും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

English summary

Aloe Vera Face Packs For Different Skin Types

One such ingredient which is common yet magical for healthy and glowing skin is Aloe Vera. Here we show how to make Aloe Vera face packs.
Story first published: Tuesday, June 27, 2017, 11:30 [IST]
Subscribe Newsletter