For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായത്തെ തടയാന്‍ മാതളനാരങ്ങ

By Super Admin
|

പേശികളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനും പ്രായമേറുന്നതിന്‍റെ ലക്ഷണങ്ങളെ ചെറുക്കാനും മാതളനാരങ്ങ ഗുണകരമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. കണ്ടെത്തലുകള്‍ അനുസരിച്ച് മാതളനാരങ്ങ ജ്യൂസ് കുടിക്കുമ്പോള്‍‌ നമ്മുടെ ശരീരം ഒരു മോളിക്യൂളായ യൂറോലിതിന്‍ എ ഉത്‍പാദിപ്പിക്കും.

കുടലില്‍‌ വെച്ച് ഈ മോളിക്യൂള്‍ മൈക്രോബുകളായി മാറുകയും പേശികളിലെ കോശങ്ങള്‍ക്ക് പ്രായാധിക്യത്തില്‍ നിന്ന് സ്വയം സംരക്ഷിക്കാനുള്ള കഴിവ് നല്‍കുകയും പേശികളുടെ വലുപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

നമുക്ക് പ്രായമാകുമ്പോള്‍ കോശങ്ങളുടെ പവര്‍ഹൗസായി അറിയപ്പെടുന്ന മൈറ്റോകോണ്‍ഡ്രിയയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ കോശങ്ങള്‍ക്ക് വിഷമത നേരിടും. കൂടാതെ ഇത് അടിഞ്ഞ് കൂടുന്നതിനാല്‍ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്താനാവാതെ വരുകയും ചെയ്യും.

Pomgranate Juice

ഈ അപചയം നിരവധി ടിഷ്യുക്കളുടെയും, പേശികളുടെയും, ആരോഗ്യത്തെ ബാധിക്കുകയും വര്‍‌ഷങ്ങള്‍ക്കൊണ്ട് അവ ദുര്‍ബലമാകുകയും പ്രായവുമായി ബന്ധപ്പെട്ട പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. തകരാര്‍ സംഭവിച്ച മൈറ്റോകോണ്‍ഡ്രിയയുടെ ഘടകങ്ങളെ പുനരുദ്ധരിക്കാനുള്ള കോശങ്ങളുടെ കഴിവ് വീണ്ടെടുക്കാന്‍ യൂറോലിതിന്‍ എ സഹായിക്കും.

ഇതാണ് മൈറ്റോകോണ്‍ഡ്രിയല്‍ ശുചീകരണ നടപടി വീണ്ടും നടപ്പാക്കാന്‍ കഴിവുള്ളതായി അറിയപ്പെടുന്ന ഏക മോളിക്യൂള്‍. ഇത് മറ്റൊരു തരത്തില്‍ മിതോഫാഗി എന്നാണ് അറിയപ്പെടുന്നത് എന്ന് സ്വിറ്റ്സര്‍ലണ്ടിലെ ഒരു ഗവേഷണ സ്ഥാപനമായ ഇകോള്‍‌ പോളിടെക്നിക് ഫെഡറല്‍ ഡി ലോസന്നെ പ്രസിഡണ്ട് പാട്രിക് ആബിഷെര്‍ പറയുന്നു. ഇത് തികച്ചും പ്രകൃതിദത്തമായ ഘടകമാണ്. കൂടാതെ അതിന്‍റെ ഫലം ശക്തവും പ്രമുഖവുമാണെന്ന് ആബിഷെര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പഠനത്തിന് വേണ്ടി അവര്‍ നെമാറ്റോഡ് സിയില്‍ തങ്ങളുടെ അനുമാനം പരീക്ഷിച്ചു. ഏലിഗെന്‍സ് എന്ന 8-10 ദിവസങ്ങള്‍ മാത്രം ആയുസ്സുള്ള റൗണ്ട് വേമിനെ ആദ്യം പരിഗണിച്ചു. യൂറോതിലിന്‍ എയുമായി മ്പര്‍ക്കത്തിലേര്‍പ്പെട്ട വിരകളുടെ ആയുര്‍ദൈര്‍ഘ്യം കണ്‍ട്രോള്‍ ഗ്രൂപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 45% വര്‍ദ്ധിച്ചതായി കണ്ടു.

റോഡന്‍റിലെ പഠനത്തില്‍ 2 വയസ്സോളം പ്രായമുള്ള എലിയെ യൂറോലിതിനുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുത്തി. 42% കൂടുതല്‍ ശക്തി അതേ പ്രായമുള്ള കണ്‍ട്രോള്‍ ഗ്രൂപ്പിലെ എലികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഓട്ടത്തില്‍ കാണിച്ചു. എന്നിരുന്നാലും മാതളനാരങ്ങ തനിയെ ഉപയോഗിക്കുമ്പോള്‍ അതില്‍ ഈ അത്ഭുത മോളിക്യൂളില്ല, അതിന്‍റെ മുന്‍ഗാമിയിലാണുള്ളതെന്ന് ഗവേഷകര്‍ പറയുന്നു.

ജീവി വര്‍ഗ്ഗത്തെയും കുടിലെ മൈക്രോബയോമിലെ സസ്യത്തെയും ആശ്രയിച്ച് യൂറോതിലീന്‍ ഉത്പാദനം വലിയ തോതില്‍ വ്യത്യാസപ്പെടും. കുടലില്‍ ശരിയായ മൈക്രോബ്‍സ് ഇല്ലാത്തവരില്‍ യൂറോതിലീന്‍ എ ഉത്പാദിപ്പിക്കപ്പെട്ടില്ല എന്ന് ഗവേഷകര്‍ പറയുന്നു. പല്ലിലെ കറുത്ത പാടും മഞ്ഞനിറവും പമ്പ കടത്താം

Pomgranate
നമ്മുടെ കുടലില്‍ യൂറോലിതിന്‍ എ ഉത്പാദിപ്പിക്കപ്പെടുന്നതിന് ഭക്ഷണം കഴിക്കുമ്പോള്‍ ബാക്ടീരിയക്ക് അതിനെ വിഘടിപ്പിക്കാന്‍ സാധിക്കണം. ദഹനം വഴി നമുക്ക് ഗുണകരമായ ഒരു ഘടകം ഉത്പാദിപ്പിക്കപ്പെടും. പ്രകൃതിദത്തമായവയുടെ തെരഞ്ഞെടുപ്പ് വഴി ബാക്ടീരിയയും അതിന്‍റെ ഒപ്പമുള്ളവയും ഗുണകരമാകും എന്ന് സ്വിറ്റ്സര്‍ലണ്ടിലെ ഒരു ലൈഫ് സയന്‍സ് കമ്പനിയായ അമേസെന്‍റിസിന്‍റെ സിഇഒ ആയ ക്രിസ് റിന്‍ഷ് പറയുന്നു.

യൂറോലിതിന്‍ എയുടെ മുന്‍ഗാമികള്‍ മാതളനാരങ്ങയില്‍ മാത്രമല്ല മറ്റ് നിരവധി ബെറികളിലും അണ്ടിവര്‍ഗ്ഗങ്ങളിലുമുണ്ടെന്ന് റിന്‍ഷ് അഭിപ്രായപ്പെടുന്നു. നേച്ചര്‍ മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ നിലവില്‍ മനുഷ്യരിലെ പരീക്ഷണത്തിലാണുള്ളത്.

English summary

Pomegranate Juice May Help Fight Ageing

Pomegranates are found with a potential to boost muscle strength and help to counteract the ageing, say researchers.
Story first published: Friday, July 22, 2016, 15:14 [IST]
X
Desktop Bottom Promotion