ആവക്കാഡോ എണ്ണയെപ്പറ്റി അറിയണം നിങ്ങള്‍...

Posted By:
Subscribe to Boldsky

ആവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും പരിചിതമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. നിറം വര്‍ദ്ധിപ്പിക്കാനും മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കാനും ആവക്കാഡോ സഹായിക്കുന്നു. കറുത്ത പാടുകള്‍ മാറ്റും നിമിഷങ്ങള്‍ക്കുള്ളില്‍

എന്നാല്‍ ആവക്കാഡോ എണ്ണയെക്കുറിച്ച് കേട്ടിട്ടുണ്ടോ? സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്നവയില്‍ മുന്നില്‍ നില്‍ക്കുന്ന എണ്ണയാണ് ആവക്കാഡോ ഓയില്‍. നമ്മുടെ സ്ഥിരം സൗന്ദര്യസംരക്ഷണ പദ്ധതിയില്‍ എങ്ങനെയൊക്കെ ഫലപ്രദമായി ഈ എണ്ണ ഉപയോഗപ്പെടുത്താം എന്ന് നോക്കാം.

ആവണക്കെണ്ണയും ആവക്കാഡോ എണ്ണയും

ആവണക്കെണ്ണയും ആവക്കാഡോ എണ്ണയും

മുഖക്കുരുവിനെ തുരത്താന്‍ ഏറ്റവും നല്ലതാണ് ആവണക്കെണ്ണയും ആവക്കാഡോ എണ്ണയും. ഒരു ടീസ്പൂണ്‍ ആവക്കാഡോ എണ്ണയില്‍ അര ടീസ്പൂണ്‍ ആവണക്കെണ്ണ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. 30 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുക്കികളയാം. ഇത് ചര്‍മ്മത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള അഴുക്കിനെ ഇല്ലാതാക്കുന്നു.

 ആവക്കാഡോ എണ്ണയും ഷിയാ ബട്ടറും

ആവക്കാഡോ എണ്ണയും ഷിയാ ബട്ടറും

ആവക്കാഡോ എണ്ണയും ഷിയാ ബട്ടറും മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് ചര്‍മ്മത്തെ സുന്ദരവും മൃദുത്വമുള്ളതുമാക്കി മാറ്റുന്നു.

ബദാം എണ്ണയും ആവക്കാഡോയും

ബദാം എണ്ണയും ആവക്കാഡോയും

ബദാം എണ്ണയും ആവക്കാഡോയുമാണ് മറ്റൊന്ന്. രണ്ടും തുല്യ അളവില്‍ എടുത്ത് മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അല്‍പസമയത്തിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് അകാല വാര്‍ദ്ധക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

റോസ് വാട്ടറും ആവക്കാഡോയും

റോസ് വാട്ടറും ആവക്കാഡോയും

അരടീസ്പൂണ്‍ റോസ് വാട്ടറില്‍ അല്‍പം ആവക്കാഡോ എണ്ണ മിക്‌സ് ചെയ്ത് നല്ലതു പോലെ മുഖത്ത് തേച്ച് പിടിപ്പിക്കുക. മുപ്പത് മിനിട്ട് കഴിയുമ്പോള്‍ കഴുകിക്കളയാം. ദിവസവും കിടക്കുന്നതിനു മുന്‍പ് ഇത്തരത്തില്‍ ചെയ്താല്‍ മുഖത്തെ കലകളും മറ്റും മാറി മുഖം ക്ലീന്‍ ആവും.

 അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍

ആവക്കാഡോ ഓയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കും.

English summary

Incredible Ways To Use Avocado Oil In Your Beauty Routine

Take a look at these incredible ways to use avocado oil in your beauty routine to get the kind of skin youve always desired.
Story first published: Thursday, September 15, 2016, 10:31 [IST]