Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കറുത്ത പാടുകള്‍ മാറ്റും നിമിഷങ്ങള്‍ക്കുള്ളില്‍
കണ്ണിനു താഴെയുള്ള കറുത്ത പാടുകളാണ് പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റ ഏറ്റവും വലിയ വെല്ലുവിളി. എത്രയൊക്കെ ശ്രമിച്ചിട്ടും ഇത് മാറിയില്ലെങ്കില്‍ അതിനെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.
ഉറക്കമില്ലായ്മയും കണ്ണിന് അധികം ആയാസം നല്കുന്ന ജോലിയുമാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഇനി സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം.
അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത ഈ മാര്‍ഗ്ഗം എന്താണെന്ന് നോക്കാം.

ഉറക്കം കുറയ്ക്കരുത്
ഉറക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പും നടത്തരുത്. ആവശ്യത്തിന് ഉറക്കം ലഭിയ്ക്കാത്തതാണ് പലപ്പോഴും ഇത്തരത്തില്‍ കണ്ണിനു താഴെ കറുപ്പ് നിറം വരാന്‍ കാരണം.

നിര്‍ജ്ജലീകരണം
നിര്‍ജ്ജലീകരണമാണ് മറ്റൊരു പ്രശ്നം. നിര്‍ജ്ജലീകരണം ഉള്ളവരിലും ഇത്തരം പ്രശ്നം ഉണ്ടാവും. അതുകൊണ്ട് തന്നെ ആവശ്യത്തിന് വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വെള്ളരിയ്ക്ക
വെള്ളരിയ്ക്ക സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. വെള്ളരിയ്ക്ക വട്ടത്തില്‍ മുറിച്ച് കണ്ണിനു താഴെ വച്ചാല്‍ കണ്ണിനു താഴെയുള്ള കറുപ്പ മാറും. വെള്ളരിയ്ക്ക നീരും പഞ്ഞിയില്‍ മുക്കി കണ്ണിനു താഴെ വെയ്ക്കാവുന്നതാണ്.

നാരങ്ങ നീര്
നാരങ്ങ നീരിന്റെ കാര്യത്തിലും സൗന്ദര്യം ചില്ലറയല്ല. നാരങ്ങ നീരില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്. അല്പം പഞ്ഞിയില്‍ നാരങ്ങ, നീര് മുക്കി കണ്ണിന് താഴെ വെച്ചാല്‍ മതി ചര്‍മ്മത്തിലെ കറുത്ത നിറം മാറി സുന്ദരിയാവാന്‍.

ടീബാഗ്
ടീ ബാഗും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. ടീ ബാഗ് കണ്ണിന് താഴെ വച്ചാല്‍ മതി ഇത് കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ ഇല്ലാതാക്കും.

ഉപ്പിന്റെ അംശം കുറയ്ക്കുക
ഉപ്പിന്റെ അംശം കുറച്ച് കഴിച്ചാല്‍ മതി. ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നതാണ് പലപ്പോഴും കണ്ണിന് താഴെ കറുപ്പ് നിറം വരാന്‍ പ്രധാന കാരണം.



Click it and Unblock the Notifications
