For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല വെളുത്ത കൈകാലുകള്‍ വേണ്ടേ?

കൈകാലുകളുടെ നിറം വര്‍ദ്ധിക്കുവാന്‍ വീട്ടിലിരുന്നുകൊണ്ട് തന്നെ ചെയ്യാവുന്ന പോടിക്കൈകള്‍ ഏതൊക്കെയെന്ന്

By Lekhaka
|

നമ്മളെപ്പോഴും നമ്മുടെ കൈകാലുകളുടെ കാര്യത്തില്‍ അശ്രദ്ധരാണ്. വീട്ടിലിരുന്നുതന്നെ അവയെ എങ്ങനെ വൃത്തിയായി പരിപാലിക്കാമെന്ന് നമുക്ക് നോക്കാം.

ദിവസം മുഴുവന്‍ ഏറ്റവും കൂടുതല്‍ അധ്വാനിക്കുന്ന ശരീരഭാഗങ്ങളാണ് നമ്മുടെ കൈകാലുകള്‍. അതിനാല്‍, നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതല്‍ വേണ്ട ശരീരഭാഗങ്ങളും അവയല്ലേ? അതുകൊണ്ട് പ്രകൃതിദത്തമായ രീതിയില്‍ എങ്ങനെ നിങ്ങളുടെ കൈകളും കാലുകളും നല്ല വൃത്തിയും ഭംഗിയുമുള്ളതാക്കും എന്നതിനെക്കുറിച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം.

അതുകൊണ്ട് ഇനി മുതല്‍ കൈകാലുകള്‍ക്ക് അവ അര്‍ഹിക്കുന്ന പരിചരണം കൊടുക്കുവാന്‍ ശ്രദ്ധിക്കണം. ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. മാത്രമല്ല, വെറും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിങ്ങളുടെ കൈകാലുകളുടെ നിറവും ഭംഗിയും വര്‍ദ്ധിക്കുകയും ചെയ്യും.

കൈകാലുകളുടെ നിറം വര്‍ദ്ധിക്കുവാന്‍ വീട്ടിലിരുന്നുകൊണ്ട് തന്നെ ചെയ്യാവുന്ന പോടിക്കൈകള്‍ ഏതൊക്കെയെന്ന് നോക്കാം. പല്ലിന്റെ പോടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

കൈകള്‍ക്ക്

കൈകള്‍ക്ക്

ആദ്യപടിയായി നിങ്ങള്‍ ചെയ്യേണ്ടത്, തെളിഞ്ഞ വെള്ളത്തില്‍ കൈകള്‍ നന്നായി കഴുകിയതിന് ശേഷം ഓട്ട്സ് പൊടി, തേന്‍ എന്നിവ ചേര്‍ത്ത് കൈകള്‍ നല്ലത്പോലെ ഉരച്ച് വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നത് നിര്‍ജ്ജീവമായ ചര്‍മ്മ കോശങ്ങളെ നീക്കം ചെയ്യുവാനും അതുവഴി നിങ്ങളുടെ ചര്‍മ്മം മൃദുലവും തിളക്കമുള്ളതും ആയിത്തീരാന്‍ സഹായിക്കുന്നു. കൈകളുടെ നിറം വര്‍ദ്ധിപ്പിക്കുവാന്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് നിര്‍ജ്ജീവമായ ചര്‍മ്മ കോശങ്ങളെ നീക്കം ചെയ്യുക എന്നത്.

കൈകള്‍ക്ക്

കൈകള്‍ക്ക്

രണ്ടാമത്തെ പടിയായി ചെയ്യേണ്ടത്, ഉപ്പും നാരങ്ങാനീരും ചേര്‍ത്ത ചെറുചൂടുവെള്ളത്തില്‍ കൈ മുക്കി വയ്ക്കുക എന്നതാണ്. ഇത് ചര്‍മ്മത്തിന്‍റെ നിറം വര്‍ധിപ്പിക്കാനും ത്വക്കിലെ അവശേഷിക്കുന്ന നിര്‍ജ്ജീവകോശങ്ങളെ കൂടി നീക്കം ചെയ്യുവാനും സഹായിക്കുന്നു.

കൈകള്‍ക്ക്

കൈകള്‍ക്ക്

മൂന്നാമതായി ചെയ്യേണ്ടത്, ഒരു ബ്രഷ് ഉപയോഗിച്ച് കൈകളിലെ അടര്‍ന്നു വന്ന ചര്‍മ്മ പാളികളെ നീക്കം ചെയ്യുക എന്നതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ഇത് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണ്ടതിനാല്‍ കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന കട്ടി കുറഞ്ഞ ബ്രഷ് വേണം ഉപയോഗിക്കാന്‍

കൈകള്‍ക്ക്

കൈകള്‍ക്ക്

അവസാനമായി, കൈകളില്‍ പുരട്ടാന്‍ ഉപയോഗിക്കുന്ന ഏതെങ്കിലും ക്രീം ഉപയോഗിച്ച് രണ്ട് കൈകളിലും വൃത്തിയായി പുരട്ടുക. ഇത് ചര്‍മ്മത്തിന് അല്പം നനവ്‌ പകരാന്‍ സഹായിക്കുന്നു. വരണ്ട കൈകള്‍ അവയുടെ നിറം സാധാരണത്തേതിനേക്കാള്‍ ഇരുണ്ടതായി കാണിക്കും.

കാലുകള്‍ക്ക്

കാലുകള്‍ക്ക്

ആദ്യപടിയായി, കടലുപ്പ്‌, നാരങ്ങാനീര്, ഒലീവ് എണ്ണ എന്നിവ ചേര്‍ത്ത് കാല്‍പ്പാദത്തില്‍ നന്നായി പുരട്ടുക. കട്ടിയുള്ള ചര്‍മ്മമുള്ള ഉപ്പൂറ്റിയുടെ ഭാഗത്ത് നന്നായി ഉരച്ച് തേക്കുക. നാരങ്ങാനീര് കാല്‍പ്പാദത്തിലെ ചര്‍മ്മം മൃദുവാക്കാനും ചര്‍മ്മത്തിന്‍റെ വെളുപ്പ് നിറം എളുപ്പം വര്‍ധിക്കാനും സഹായിക്കുന്നു.

കാലുകള്‍ക്ക്

കാലുകള്‍ക്ക്

രണ്ടാമതായി, വിണ്ടുകീറിയ കാല്‍പ്പാദത്തില്‍ ഒരു മിനുക്കുകല്ല് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക. കാല്‍പ്പാദത്തിലെ വിണ്ടുകീറല്‍ വേണ്ടവിധം പരിചരിച്ചില്ലെങ്കില്‍ കാണാന്‍ വിരൂപമാകും.

കാലുകള്‍ക്ക്

കാലുകള്‍ക്ക്

മൂന്നാമതായി, ശരീരത്തില്‍ പുരട്ടാന്‍ ഉപയോഗിക്കുന്ന ബോഡി ബട്ടര്‍ രാത്രി ഉറങ്ങുന്നതിനു മുന്‍പ് കാല്‍പ്പാദത്തില്‍ പുരട്ടുക. കൂടാതെ, പുറത്തേക്ക് പോകുന്നതിനു മുന്‍പായി കാല്‍പ്പാദത്തില്‍ സണ്‍സ്ക്രീന്‍ പുരട്ടാനും മറക്കരുത്.

കാലുകള്‍ക്ക്

കാലുകള്‍ക്ക്

ഈ രണ്ട് എളുപ്പ വഴികളിലൂടെ നിങ്ങളുടെ കൈകാലുകളുടെ നിറവും ഭംഗിയും വീട്ടിലുരുന്നു തന്നെ എളുപ്പത്തില്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.

English summary

How To Get Fair Hands And Feet At Home Naturally

How To Get Fair Hands And Feet At Home Naturally, Read more to know about,
Story first published: Monday, December 12, 2016, 15:24 [IST]
X
Desktop Bottom Promotion