For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു മാറണോ, ഈ മാര്‍ഗ്ഗങ്ങള്‍ ഫലം തരും

മുഖക്കുരു മാറി പാടു പോലും ഇല്ലാതാക്കാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്, അവ എന്തൊക്കെയെന്ന് നോക്കാം.

|

മുഖക്കുരു ആണിനും പെണ്ണിനും സൗന്ദര്യത്തിന് വെല്ലുവിളി തന്നെയാണ്. ഒരു പ്രത്യേക പ്രായത്തില്‍ മുഖക്കുരു ഉണ്ടാവുന്നത് പലരുടേയും സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് വിള്ളല്‍ വീഴ്ത്തുന്നു.

പലപ്പോഴും മുഖക്കുരുവില്‍ നിന്നും രക്ഷ നേടാന്‍ പല വിധത്തിലുള്ള ക്രീമും മറ്റും വാരിത്തേച്ച് അത് പിന്നീട് അതിലും വലിയ പ്രശ്‌നമായി മാറുന്ന കാഴ്ച നാം സ്ഥിരം കാണുന്നതാണ്. മുഖത്തിന് നിറം ഗ്യാരണ്ടി, ഈ വഴിയിലൂടെ

എന്നാല്‍ മുഖക്കുരുവിന പ്രതിരോധിയ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. വളരെയധികം സിംപിള്‍ ആണ് ഈ മാര്‍ഗ്ഗങ്ങള്‍ എന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ഇത്തരം മാര്‍ഗ്ഗങ്ങളെ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നു. ഏതൊക്കെ ആണ് ആ മാര്‍ഗ്ഗങ്ങള്‍ എന്നു നോക്കാം.

ടൂത്ത്‌പേസ്റ്റ്

ടൂത്ത്‌പേസ്റ്റ്

എന്ത് ടൂത്ത് പേസ്റ്റിലൂടെ മുഖക്കുരു കളയാമെന്നോ? എന്നാല്‍ സത്യമാണ് ടൂത്ത്‌പേസ്റ്റിലൂടെ മുഖക്കുരു കളയാം.മുഖക്കുരു ഉള്ള ഭാഗത്ത് അല്‍പം ടൂത്ത് പേസ്റ്റ് തേച്ച് പിടിപ്പിയ്ക്കുക. രണ്ട് മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്.

കര്‍പ്പൂരതുളസിയുടെ ഇല

കര്‍പ്പൂരതുളസിയുടെ ഇല

കര്‍പ്പൂര തുളസിയുടെ ഇല കൊണ്ട് മുഖക്കുരുവിനെ പ്രതിരോധിയ്ക്കാം. അല്‍പം കര്‍പ്പൂര തുളസി ഇല എടുത്ത് അതില്‍ വെള്ളം ചേര്‍ത്ത് അരച്ച് പേസ്റ്റാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖക്കുരു ഇല്ലാതാവും.

ആവി പിടിയ്ക്കുക

ആവി പിടിയ്ക്കുക

ആഴ്ചയില്‍ രണ്ട് തവണ മൂന്ന് നേരം ആവി പിടിയ്ക്കാന്‍ ശ്രമിക്കുക. ഇത് മുഖത്തെ അഴുക്കനെയും മറ്റും ഇല്ലാതാക്കുകയും മുഖക്കുരുവിനെ പമ്പ കടത്തുകയും ചെയ്യും. 5 മിനിട്ട് ദിവസവും, പ്രായം കുറയ്ക്കാം വെളുക്കാം

ഐസ് പാക്ക്

ഐസ് പാക്ക്

ഐസ് പാക്ക് ആണ് മറ്റൊന്ന്, അല്‍പം ഐസ് ക്യൂബ്‌സ് എടുത്ത് മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ വെയ്ക്കുക. ഇത് മുഖത്തിന് നല്ലതിളക്കവും മുഖക്കുരുവിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

തേന്‍

തേന്‍

സൗന്ദര്യത്തിന്റെ കാര്യത്തില്‍ തേന്‍ പ്രധാനപ്പെട്ട ഒന്നാണ്. അല്‍പം തേന്‍ പഞ്ഞിയില്‍ മുക്കി മുഖക്കുരു ഉള്ള ഭാഗത്ത് വെയ്ക്കുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇങ്ങനെ ചെയ്യണം.

പപ്പായ

പപ്പായ

പപ്പായ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. നല്ലതു പോലെ പഴുത്ത പപ്പായ മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലിയാണ് മറ്റൊന്ന്. ഇത് പൊടിച്ച് തേനില്‍ ചാലിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയും ഇത്തരത്തില്‍ മുഖക്കുരു ഇല്ലാതാക്കുകയും മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യുന്ന ഒന്നാണ്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. മുഖക്കുരു മാറാന്‍ ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി സൗന്ദര്യത്തിന്റെ അവസാന വാക്കാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ മഞ്ഞള്‍ ഉപയോഗിച്ച് മുഖക്കുരുവിനെ നിഷ്പ്രയാസം ഇല്ലാതാക്കാം. മഞ്ഞള്‍ നല്ലതു പോലെ മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ മൂന്ന് ദിവസം ഇങ്ങനെ ചെയ്യണം.

English summary

Home Remedies That Will Help You Avoid Pimples

Here are some home remedies that will help you avoid pimles. Read on to know more...
X
Desktop Bottom Promotion