ഗ്രീന്‍ ടീ സൗന്ദര്യപ്രശ്‌നങ്ങള്‍ക്കു മരുന്നാക്കാം

Posted By:
Subscribe to Boldsky

ഗ്രീന്‍ ടീ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്.

ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ഗ്രീന്‍ ടീ ഏറെ ഗുണം ചെയ്യും. പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഗ്രീന്‍ ടീ.

ഗ്രീന്‍ ടീ ഏതെല്ലാം വിധത്തിലാണ് സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് ഉപകരിയ്ക്കുന്നതെന്നു നോക്കൂ, എപ്പോഴും ക്ഷീണമോ, ഉന്മേഷക്കുറവുമുണ്ടോ?

ഗ്രീന്‍ ടീ ഭംഗി കൂട്ടുന്ന വഴികള്‍

ഗ്രീന്‍ ടീ ഭംഗി കൂട്ടുന്ന വഴികള്‍

മുഖക്കുരുവിനും മുഖത്തെ പാടുകള്‍ മായാനും ഗ്രീന്‍ ടീ നല്ലതാണ്. ഗ്രീന്‍ ടീ ബാഗുകള്‍ ചൂടുവെള്ളത്തില്‍ ഇട്ടു വച്ച് അല്‍പം കഴിയുമ്പോള്‍ ഊറ്റിയെടുക്കുക. ഇടയ്ക്ക് ഈ വെള്ളം മുഖത്തു പുരട്ടുകയോ മുഖം കഴുകുകയോ ചെയ്യുക. വെള്ളം തുടച്ചു കളയരുത്. മുഖക്കുരു പോകാനും വരുന്നതു തടയാനും മുഖത്തെ പാടുകള്‍ മായ്ക്കാനുമെല്ലാം ഇ്ത് ദിവസവും പല തവണയായി ചെയ്യുന്നത് നല്ലതാണ്.

ഗ്രീന്‍ ടീ ഭംഗി കൂട്ടുന്ന വഴികള്‍

ഗ്രീന്‍ ടീ ഭംഗി കൂട്ടുന്ന വഴികള്‍

കൃത്രിമ മോയിസ്ചറൈസറുകള്‍ക്കു പകരം ഗ്രീന്‍ ടീ നല്ലൊരു മോയിസ്ചറൈസറായി ഉപയോഗിയ്ക്കാം. വെളിച്ചെണ്ണ, ബദാം ഓയില്‍, നനച്ച ഗ്രീന്‍ ടീ ഇലകള്‍ എന്നിവ കലര്‍ത്തി നല്ലപോലെ അരച്ചെടുക്കുക. ക്രീം പരുവത്തിലാകുന്നതു വരെ അരയ്ക്കണം. ഇതില്‍ അല്‍പം മണമുള്ള ഏതെങ്കിലും ഓയില്‍ ചേര്‍ക്കുക. ഇത് മോയിസ്ചറൈസറായി ഉപയോഗിയ്ക്കാം.

ഗ്രീന്‍ ടീ ഭംഗി കൂട്ടുന്ന വഴികള്‍

ഗ്രീന്‍ ടീ ഭംഗി കൂട്ടുന്ന വഴികള്‍

കണ്ണിന്റെ ക്ഷീണം മാറുന്നതിനും കണ്‍തടത്തിലെ കറുപ്പകറ്റുന്നതിനും ഗ്രീന്‍ ടീ ബാഗുകള്‍ നല്ലതാണ്. ഉപയോഗിച്ചു കഴിഞ്ഞ ഗ്രീന്‍ ടീ ബാഗുകള്‍ ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കുക. ഇത് കണ്ണിനു മുകളില്‍ വയ്ക്കാം.

ഗ്രീന്‍ ടീ ഭംഗി കൂട്ടുന്ന വഴികള്‍

ഗ്രീന്‍ ടീ ഭംഗി കൂട്ടുന്ന വഴികള്‍

മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും ഗ്രീന്‍ ടീ നല്ലതാണ്. മുടിയില്‍ ഷാംപൂ തേച്ച ശേഷം കണ്ടീഷണറിനു പകരം ഗ്രീന്‍ ടീ ബാഗുകള്‍ ഇട്ട വെള്ളം കൊണ്ടു കഴുകാം.

ഗ്രീന്‍ ടീ ഭംഗി കൂട്ടുന്ന വഴികള്‍

ഗ്രീന്‍ ടീ ഭംഗി കൂട്ടുന്ന വഴികള്‍

ഗ്രീന്‍ ടീ ഇല, തൈര്, മുട്ട എന്നിവ ചേര്‍ത്തരച്ചു മുടിവേരുകള്‍ മുതല്‍ അറ്റം വരെ തേച്ചു പിടിപ്പിയ്ക്കുന്നതും നല്ലതാണ്.

English summary

Green Tea Remedies For Beauty Problems

Here are some of the green tea remedies for beauty problems. Read more to know about,
Story first published: Tuesday, February 2, 2016, 15:37 [IST]