പത്ത് മിനിട്ടു കൊണ്ട് കളയാം മുഖത്തെ രോമം

Posted By:
Subscribe to Boldsky

മേല്‍ച്ചുണ്ടിലെ മീശ കളയാന്‍ വേണ്ടി ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവരെ നമ്മള്‍ നിറയെ കണ്ടിട്ടുണ്ട്. വേദന നിറഞ്ഞ ഇത്തരം പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് പ്രകൃതി ദത്തമായ മാര്‍ഗ്ഗത്തിലൂടെ തന്നെ രോമം ഇല്ലാതാക്കാന്‍ ചില വഴികളുണ്ട്. പെട്ടെന്നു വെളുക്കാന്‍ ഇതാ വഴികള്

പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള മീശ കാരണം വളരെയധികം കളിയാക്കലുകള്‍ക്ക് വിധേയമായിട്ടുണ്ടാവും. എന്നാല്‍ ഇനി ഇത്തരം കളിയാക്കലുകളെ മറന്നേക്കൂ. വെറും 10 മിനിട്ടിനുള്ളില്‍ തന്നെ രോമം ഇല്ലാതാക്കാന്‍ ഈ ഫേസ് പാക്കുകള്‍ സഹായിക്കും.

പഞ്ചസാര ഫേസ്പാക്ക്

പഞ്ചസാര ഫേസ്പാക്ക്

പഞ്ചസാര കൊണ്ട് തന്നെ നമുക്ക് ഇനി സൗന്ദര്യം സംരക്ഷിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് നല്ലതു പോലെ ലയിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 10 മിനിട്ട് കഴിഞ്ഞ് കഴുകിക്കളഞ്ഞു നോക്കൂ. മുഖത്തെ രോമങ്ങളെല്ലാം ഇല്ലാതാവും എന്നതാണ് സത്യം.

തേന്‍ ഫേസ് പാക്ക്

തേന്‍ ഫേസ് പാക്ക്

തേന്‍ ഫേസ് പാക്ക് എങ്ങനെ മുഖത്തെ രോമങ്ങളെ പ്രതിരോധിയ്ക്കുമെന്ന് നോക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരുമായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. നല്ല പോലെ മസ്സാജ് ചെയ്തതിനു ശേഷം പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയുക.

ചെറുപയര്‍ പൊടി ഫേസ്പാക്ക്

ചെറുപയര്‍ പൊടി ഫേസ്പാക്ക്

ചെറുപയര് പൊടി ഫേസ്പാക്ക് ഇത്തരത്തില്‍ സ്ത്രീകളുടെ മേല്‍ച്ചുണ്ടിലെ രോമത്തെ ഇല്ലാതാക്കുന്നു. മൂന്ന് ടേബിള്‍ സ്പൂണ്‍ ചെറുപയര്‍ പൊടിയില്‍ അല്‍പം റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി നല്ലതുപോലെ മസ്സാജ് ചെയ്യുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം.

നാരങ്ങാ നീര് ഫേസ്പാക്ക്

നാരങ്ങാ നീര് ഫേസ്പാക്ക്

നാരങ്ങാ നീരും ഇത്തരത്തില്‍ മേല്‍ച്ചുണ്ടിലെ രോമത്തെ ഇല്ലാതാക്കുന്നു. ആഴ്ചയില്‍ രണ്ട് ജിനസം നാരങ്ങ നീര് മുഖത്ത് പുരട്ടുക. ഇത് രോമത്തെ പിഴുതു പോരാന്‍ സഹായിക്കുന്നു.

തുവരപ്പരിപ്പ് ഫേസ്പാക്ക്

തുവരപ്പരിപ്പ് ഫേസ്പാക്ക്

നല്ലതുപോലെ അരച്ചെടുത്ത് തുവരപ്പരിപ്പ് ഒരു സ്പൂണ്‍ പാലും ഒരു സ്പൂണ്‍ തേനുമായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. നിങ്ങളുടെ മുഖത്തെ രോമമെന്ന പ്രശ്‌നത്തെ പരിഹരിയ്ക്കാന്‍ ഏറ്റവും ഉത്തമമാണ് ഇത്.

 മുട്ട ഫേസ് പാക്ക്

മുട്ട ഫേസ് പാക്ക്

മുട്ട കൊണ്ടും സൗന്ദര്യം സംരക്ഷിക്കാം. മുട്ടയുടെ വെള്ളയും ഒരു ടേബിള്‍ സ്പൂണ്‍ തേനും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ ചര്‍മ്മം ഇടിഞ്ഞു തൂങ്ങുന്നതും ഇല്ലാതാക്കുന്നു.

ചിക്പീസ് ഫേസ്പാക്ക്

ചിക്പീസ് ഫേസ്പാക്ക്

ചിക്ക്പീസ് കറിവെയ്ക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മുന്നില്‍ തന്നെയാണ്. രണ്ട് ടീ സ്പൂണ്‍ ചിക് പീസ് പൊടിയും അല്‍പം തണുത്ത പാലും മിക്‌സ് ചെയ്ത് മുഖത്ത് നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് മുഖത്തെ രോമം ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

English summary

Face packs that remove facial hair in 10 minutes

Facial hair is ugly, which is why we suggest some of these awesome 7 face packs that help to remove facial hair in about 10 minutes of your time.
Story first published: Friday, May 6, 2016, 11:30 [IST]