പഴത്തൊലി ഇങ്ങനെ, 1 ആഴ്‌ച മതി വെളുക്കും!!

Posted By:
Subscribe to Boldsky

പഴത്തിന് ആരോഗ്യഗുണങ്ങളുണ്ടെങ്കിലും പഴത്തൊലി നാം അവഗണിയ്ക്കുകയാണ് പതിവ്. എന്നാല്‍ വെറുതെ എറിഞ്ഞു കളയേണ്ട ഒന്നല്ല ഇത്. പ്രത്യേകിച്ചും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍.

പഴത്തൊലി കൊണ്ട് ചര്‍മത്തിന് ഇരട്ടി നിറം വര്‍ദ്ധിപ്പിയ്ക്കാമെന്നാണ് പറഞ്ഞു വരുന്നത്. പ്രത്യേക രീതിയില്‍ ഫേസ് പായ്ക്ക് തയ്യാറാക്കി പുരട്ടിയാല്‍ ചര്‍മത്തിന്റെ നിറം വര്‍ദ്ധിയ്ക്കുക തന്നെ ചെയ്യും.

പഴത്തൊലി കൊണ്ട് ചര്‍മനിറം എങ്ങനെ വര്‍ദ്ധിപ്പിയ്ക്കാമെന്നറിയൂ,ചര്‍മം വെളുപ്പിയ്ക്കാന്‍ പഴത്തോല്‍ കൊണ്ടു തയ്യാറാക്കാവുന്ന ചില വിദ്യകളെക്കുറിച്ചറിയൂ,

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

ഒരു പഴത്തിന്റെ തോല്‍, 2 ടേബിള്‍ സ്പൂണ്‍ ഓട്‌സ്, 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ത്തുപൊടിച്ച് അല്‍പം പാല്‍ ചേര്‍ക്കുക. വല്ലാതെ പൊടിയരുത്. ഇതുകൊണ്ടു മുഖത്തു സ്‌ക്രബ് ചെയ്യാം. 10 മിനിറ്റു സ്‌ക്രബ് ചെയ്ത് കഴുകിക്കളയാം.

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പകുതി പഴത്തോല്‍ നല്ലപോലെ അരയ്ക്കുക. ഇതില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തിളക്കണം. ഇത് മുഖത്തു പുരട്ടി 15 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം.

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തോലിന്റെ ഉള്ളിലെ വെളുത്ത ഭാഗം ചുരണ്ടിയെടുക്കുക. ഇതില്‍ 1 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. കണ്ണിനു ചുറ്റും പുരട്ടിയാല്‍ ഡാര്‍ക് സര്‍ക്കിള്‍ മാറും. പല്ലിന്റെ പോടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലിയരച്ച് ഇതില്‍ ബേക്കിംഗ് സോഡ ചേര്‍ത്തിളക്കി പാകത്തിനു വെള്ളം ചേര്‍ത്ത് മുഖത്തു പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലിയരച്ച് ഇതില്‍ തൈരു ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് നിറം ലഭിയ്ക്കും.

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലിയരച്ചതില്‍ ഗ്ലിസറില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിയ്ക്കാന്‍ മാത്രമല്ല, മുഖത്തിന്റെ വരണ്ട സ്വഭാവം മാറാനും നല്ലതാണ്.

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലിയുടെ ഉള്‍ഭാഗം കൊണ്ടു മുഖത്ത് അല്‍പനേരം മസാജ് ചെയ്യുക. പിന്നീട് മുഖം കഞ്ഞിവെള്ളം കൊണ്ടു കഴുകാം. ഇത് മുഖത്തിന് നിറവും തിളക്കവും നല്‍കും.

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലി, ഓറഞ്ച് തൊലി എന്നിവ ചേര്‍ത്തരച്ചു മുഖത്തിടുന്നതും നല്ലതാണ്. അല്ലെങ്കില്‍ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഇതില്‍ പഴത്തൊലിയരച്ചതു ചേര്‍ത്തിളക്കി പുരട്ടാം.

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലി കൊണ്ട് ഇരട്ടി നിറം

പഴത്തൊലിയരച്ചതില്‍ പനിനീരു ചേര്‍ത്തിളക്കാം. ഇതു മുഖത്തു പുരട്ടുന്നത് നിറം മാത്രമല്ല, മുഖത്തെ പാടുകളും വടുക്കളും കളയാനും നല്ലതാണ്.

English summary

Banana Peel Face Mask Make Your Skin 2 Shade Fairer

Banana Peel Face Mask Make Your Skin 2 Shade Fairer