കറിവേപ്പിലയിലെ കിടിലന്‍ ഔഷധക്കൂട്ട്

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന് മുന്നില്‍ കാണുന്ന വഴികളെല്ലാം പരീക്ഷിക്കുന്ന അവസ്ഥയിലേക്കാണ് പലപ്പോഴും പലരും എത്തുന്നത്. മുഖക്കുരു, മുഖക്കുരു കൊണ്ടുണ്ടാകുന്ന പാടുകള്‍ മുഖത്തെ കറുത്ത പാടുകള്‍ എന്നിവയെല്ലാം പലര്‍ക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. കഴുത്തിലേയും കൈമുട്ടിലേയും കറുപ്പകറ്റാം

എന്നാല്‍ ഇതിന്റെ പാട് എന്നന്നേക്കുമായി മാറ്റാന്‍ കിടിലന്‍ ഔഷധക്കൂട്ടാണ് ഉള്ളത്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ആയുര്‍വ്വേദക്കൂട്ടുകളാല്‍ സമ്പുഷ്ടവുമാണ് ഈ കൂട്ട്. എങ്ങിനെ സൗന്ദര്യ പ്രശ്‌നങ്ങളെ ഇതിലൂടെ ഇല്ലാതാക്കാം എന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

അഞ്ച് തണ്ട് കറിവേപ്പില, കസ്തൂരി മഞ്ഞള്‍ പൊടിച്ചത് അരക്കപ്പ്, ചെറുനാരങ്ങ എന്നിവയാണ് ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കറിവേപ്പില നല്ലതു പോലെ അരച്ച് പേസ്റ്റാക്കി ഇതിലേക്ക് കസ്തൂരി മഞ്ഞള്‍ ചേര്‍ക്കുക. ശേഷം അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്താല്‍ ഔഷധക്കൂട്ട് റെഡി. പുരുഷന്‍മാര്‍ മുടിയോട് ചെയ്യുന്ന ദ്രോഹങ്ങള്‍

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഈ മിശ്രിതം നല്ലതു പോലെ മുഖത്ത് തേച്ച് പിടിപ്പിക്കാം. രണ്ട് മണിക്കൂറെങ്കിലും ഇത് മുഖത്തുണ്ടാകണം. ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം.

എത്രദിവസം ചെയ്യണം

എത്രദിവസം ചെയ്യണം

50 ദിവസമെങ്കിലും തുടര്‍ച്ചയായി ഇത് ചെയ്യുക. ആദ്യത്തെ ആഴ്ച കഴിയുമ്പോള്‍ തന്നെ കൃത്യമായ ഫലം നിങ്ങള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങും.

 മുഖക്കുരു മാത്രമല്ല

മുഖക്കുരു മാത്രമല്ല

മുഖക്കുരു മാത്രമല്ല മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ ഇല്ലാതാക്കുന്നതിനും ചിക്കന്‍ പോക്‌സിന്റെ പാടുകള്‍ മായ്ക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു.

 കഴുത്തിലെ കറുത്തനിറം

കഴുത്തിലെ കറുത്തനിറം

കഴുത്തിലേയും കൈമുട്ടിലേയും കറുത്ത നിറം മാറാനും ഈ കൂട്ട് വളരെ സഹായകമാണ്. അധികം കഷ്ടപ്പെടാതെയും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ തന്നെ ഫലം കിട്ടും എന്നതാണ് സത്യം.

English summary

Ayurvedic Skin Care Tips for Fairness, Pimple and Glowing Face

Ayurvedic Skin Care Tips for Fairness, Pimple and Glowing Face, read to know more.
Story first published: Saturday, November 12, 2016, 14:39 [IST]
Please Wait while comments are loading...
Subscribe Newsletter