Latest Updates
-
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം!
പുരുഷന്മാര് മുടിയോട് ചെയ്യുന്ന ദ്രോഹങ്ങള്‍
പുരുഷനായാലും സ്ത്രീയായലും മുടി സംരക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇന്നത്തെ തലമുറയാകട്ടെ തിരക്കിന്റെ പിറകേ പോകുമ്പോള്‍ പലപ്പോഴും എന്തിന് സൗന്ദര്യസംരക്ഷണം എന്ന ചിന്തയാണ് പലര്‍ക്കും ഉള്ളത്.
എന്നാല്‍ സൗന്ദര്യ സംരക്ഷണമായാലും മുടി സംരക്ഷണമായാലും പുരുഷ കേസരികള്‍ സ്ഥിരം ചെയ്ത് കൂട്ടുന്ന ചില തെറ്റുകളുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം.

കാക്കക്കുളി തന്നെ പ്രശ്നം
കാക്കക്കുളിയാണ് ഏറ്റവും വലിയ പ്രശ്നം. ഏറ്റവും വേഗത്തില്‍ കുളിയ്ക്കുന്നു. സമയമെടുത്ത് കുളിയ്ക്കുന്നില്ല. ഷാമ്പൂ, സോപ്പ് തുടങ്ങിയവയൊന്നും വൃത്തിയായി ക്ലീന്‍ ആവില്ല എന്നതാണ് മറ്റൊരു കാര്യം.

ഹെയര്‍ഡ്രൈയര്‍
കുളിച്ച് കഴിഞ്ഞ് മുടി ഉണക്കാന്‍ ഹെയര്‍ഡ്രൈയര്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ് ഇന്ന് ഭൂരിപക്ഷം പേരും. കൃത്രിമമായി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ പലപ്പോഴും പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

കഷണ്ടി മറയ്ക്കുന്നു
കഷണ്ടി മറയ്ക്കാന്‍ നമ്മള് ചെയ്യുന്ന പല കൃത്രിമമായ കാര്യങ്ങളും പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതും നമ്മുടെ മുടി സംരക്ഷണത്തിലെ പ്രധാന പ്രശ്നമാണ് എന്നതാണ് സത്യം.

ലുക്കനുസരിച്ചല്ല ഹെയര്‍സ്റ്റൈല്‍
പലപ്പോഴും ലുക്കനുസരിച്ചല്ലാത്ത ഹെയര്‍സ്റ്റൈല്‍ ആയിരിക്കും പലരുടേയും ഇത് കൂടുതല്‍ വൃത്തികേട് ഉണ്ടാക്കാന്‍ കാരണമാകും.

ഹെയര്പ്രോഡക്ടിന്റെ അമിതോപയോഗം
പല തരത്തിലുള്ള ഹെയര്‍പ്രോഡക്ടുകള്‍ ഉപയോഗിക്കുമ്പോള്‍ അത് മുടിയ്ക്കുണ്ടാക്കുന്ന ദോഷഫലങ്ങള്‍ പലപ്പോഴും നമ്മളത്ര ഗൗനിയ്ക്കുന്നില്ല എന്നതാണ് സത്യം.

പല തവണ മുടി കഴുകല്‍
കുറച്ച് മുടിയല്ലേ ഉള്ളൂ എന്ന് കരുതി ദിവസവും രണ്ട് മൂന്ന് തവണ മുടി കഴുകുന്നവരാണ് പലരും. എന്നാല്‍ ഇത് മുടിയെ കൂടുതല്‍ പ്രശ്നത്തിലാക്കും എന്നതാണ് സത്യം.

തല മസ്സാജ് ചെയ്യുന്നത്
തല കഴുകിയ ഉടനേയുള്ള മസ്സാജ് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. ഈ തെറ്റാണ് പലപ്പോഴും മുടി കൊഴിച്ചിലിനും കഷണ്ടിയക്കും വഴി വെയ്ക്കുന്നത്.



Click it and Unblock the Notifications
