ആസ്പിരിന്റെ നിങ്ങള്‍ക്കറിയാത്ത ഉപയോഗങ്ങള്‍

Posted By:
Subscribe to Boldsky

വേദന സംഹാരി എന്നതിലുപരി ആസ്പിരിന് വേറെ ചില കഴിവുകളുണ്ട്. സൗന്ദര്യസംരക്ഷണത്തിലും മറ്റ് ആലങ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാം ആസ്പിരിന്‍ ഉപയോഗിക്കാം എന്നതാണ് സത്യം. എന്നാല്‍ ഈ അടുത്ത കാലത്തായി ആസ്പിരിന്‍ ആരോഗ്യപരമായി ഉഫയോഗപ്രദമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ വേദനസംഹാരിയല്ലാതെ തന്നെ സൗന്ദര്യസംരക്ഷണത്തില്‍ ആസ്പിരിന്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്ക് എന്ന് വേണമെങ്കില്‍ ആസ്പിരിനെ പറയാം. അനാവശ്യ രോമം എന്നേന്നക്കുമായ് കളയാന്‍

 മുഖക്കുരു പാട് മാറ്റാന്‍

മുഖക്കുരു പാട് മാറ്റാന്‍

മുഖക്കുരു ഉണ്ടാകുന്നതിനേക്കാള്‍ പ്രയാസമാണ് മുഖക്കുരുവിന്റെ പാട് മാറാന്‍. എന്നാല്‍ ഇനി അല്‍പം ആസ്പിരിന്‍ എടുത്ത് പൊടിച്ച് വെള്ളത്തില്‍ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം ഇത് കഴുകിക്കളയാം. എന്നാല്‍ സോപ്പുപയോഗിച്ച് ഇത് കഴുകരുത്. രണ്ട് ദിവസം കൊണ്ട് തന്നെ മുഖക്കുരു പാട് മാറ്റാവുന്നതാണ്.

ചര്‍മ്മത്തിന് യുവത്വം

ചര്‍മ്മത്തിന് യുവത്വം

പ്രായമാകുന്നു എന്ന് പറഞ്ഞ് ഇനി വിഷമിക്കേണ്ട ആവശ്യമില്ല. കാരണം പ്രായാധാക്യം മൂലം ഉണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ആസ്പിരിന്‍ കാല്‍ ടീസ്പൂണ്‍ തേനില്‍ ചാലിച്ച് മുഖത്ത് തേച്ചാല്‍ മതി.

കാലിലെ ആണി മാറാന്‍

കാലിലെ ആണി മാറാന്‍

കാലില്‍ ആണി ഉണ്ടാവുന്നത് പലര്‍ക്കും സഹിക്കാനാവാത്ത വേദന നല്‍കുന്ന ഒന്നാണ്. എന്നാല്‍ കാലിലെ ആണി മാറ്റാന്‍ നാരങ്ങ നീരിലും തേനിലുമായി ആസ്പിരിന്‍ പൊടിച്ച് ചേര്‍ത്ത് കാലില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം.

താരനെ പ്രതിരോധിയ്ക്കാം

താരനെ പ്രതിരോധിയ്ക്കാം

താരനെ പ്രതിരോധിയ്ക്കാനുള്ള ബെസ്റ്റ് വഴി ഇനി ആസ്പിരിനില്‍ ഉണ്ട്. രണ്ട് ആസ്പിരിന്‍ പൊടിച്ച് അത് ഷാമ്പൂവില്‍ മിക്‌സ് ചെയ്ത് മുടി കഴുകാം. ഇത് താരന്റെ ശല്യം ഇല്ലാതാക്കുന്നു.

 മുടിയുടെ നിറം

മുടിയുടെ നിറം

മുടിയുടെ നിറം വീണ്ടെടുക്കാനും മുടി നരയ്ക്കുന്നതില്‍ നിന്ന് പരിഹാരം കാണാനും 8 ആസ്പിരിന്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ പൊടിച്ച് ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

മുഖത്തിന് നിറം

മുഖത്തിന് നിറം

മുഖത്തിന് നിറം നല്‍കുന്ന കാര്യത്തിലും ആസ്പിരിന്‍ മുന്നില്‍ തന്നെയാണ്. ആസ്പിരിന്‍ പൊടിച്ച് ചേര്‍ത്തതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഉണങ്ങുമ്പോള്‍ അല്‍പം നാരങ്ങ നീരും ഇതിനു മുകളില്‍ തേച്ച് പിടിപ്പിയ്ക്കാം. 10 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

English summary

Amazing Uses Of Aspirin That You have probably Never Heard Of

Amazing Uses Of Aspirin That You’ve Probably Never Heard Of, read to know more.
Story first published: Saturday, November 12, 2016, 9:00 [IST]
Subscribe Newsletter