കര്‍ക്കിടകമാസം ചെറുപയറിന്റെ നല്ല കാലം

Posted By:
Subscribe to Boldsky

കര്‍ക്കടകമാസം പഞ്ഞമാസമാണ് എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ സുഖചികിത്സയ്ക്കും സൗന്ദര്യസംരക്ഷണത്തിനും ഇത്രയേറെ പറ്റിയ മലയാള മാസം വേറെ ഇല്ലെന്നു തന്നെ പറയാം. ഇലവര്‍ഗ്ഗങ്ങളും കിഴങ്ങു വര്‍ഗ്ഗങ്ങളും എല്ലാം കഴിച്ച് ആരോഗ്യവും മനസ്സും ശരീരവും എല്ലാം ശുദ്ധീകരിക്കാന്‍ പറ്റുന്ന കാലം. നരച്ച മുടിയ്ക്ക് പരിഹാരം ഒരാഴ്ച കൊണ്ട്

സൗന്ദര്യസംരക്ഷണത്തില്‍ പ്രകൃതിദത്തമായ വഴികളാണ് എപ്പോഴും നമ്മള്‍ ആലോചിക്കാറുള്ളത്. അതുകൊണ്ട് തന്നെ ചെറുപയറിനും അത്രയേറെ പ്രാധാന്യം സൗന്ദര്യസംരക്ഷണത്തില്‍ ലഭിയ്ക്കുന്നത്. ചെറുപയര്‍ പൊടി കൊണ്ട് എന്തൊക്കെ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളാണ് ഉള്ളത് എന്നു നോക്കാം.സെക്‌സിനിടെ മരണപ്പെട്ടവര്‍

സോപ്പിനു പകരം

സോപ്പിനു പകരം

ചെറുപയര്‍ പൊടിച്ചതും ഉലുവ പൊടിച്ചതും സമം ചേര്‍ത്ത് സോപ്പിനു പകരമായി തേച്ചു കുളിയ്ക്കാന്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കവും വരള്‍ച്ചയും ഇല്ലാതാക്കുന്നു.

താരനും പേനും

താരനും പേനും

ചെറുപയര്‍ പൊടി തലയില്‍ തേച്ചു കുളിയ്ക്കുന്നത് പേന്‍ശല്യം ഇല്ലാതാക്കാനും താരനെ അകറ്റാനും സഹായിക്കുന്നു.

 ബ്ലാക്ക്‌ഹെഡ്‌സിനു പരിഹാരം

ബ്ലാക്ക്‌ഹെഡ്‌സിനു പരിഹാരം

ബ്ലാക്ക്‌ഹെഡ്‌സിനു പരിഹാരമാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി മുഖത്ത് തേച്ചു പിടിപ്പിച്ചതിനു ശേഷം ഉണങ്ങിക്കഴിയുമ്പോള്‍ തണുത്തവെള്ളത്തില്‍ കഴുകിക്കളയുക. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കുന്നു.

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

ചെറുപയര്‍ പൊടി കഞ്ഞിവെള്ളത്തില്‍ കലത്തി അതുകൊണ്ട് തല കഴുകുന്നത് മുടിയുടെ ആരോഗ്യത്തിനും തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ്.

സണ്‍ടാന്‍ ഇല്ലാതാക്കാന്‍

സണ്‍ടാന്‍ ഇല്ലാതാക്കാന്‍

ചെറുപയര്‍ പൊടി, തൈര്, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത മിശ്രിതം സണ്‍ടാന്‍ ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുന്നതും സണ്‍ടാന്‍ നീക്കാന്‍ സഹായകമാകും.

 ബദാമും ചെറുപയറും

ബദാമും ചെറുപയറും

ബദാംഓയില്‍ ദേഹത്ത് പുരട്ടി അത് ചെറുപയര്‍ പൊടി ഉപയോഗിച്ച് കഴുകിക്കളഞ്ഞാല്‍ മതി. ഇത് ശരീരത്തിന് തിളക്കം നല്‍കുന്നു.

ശരീരകാന്തി വര്‍ദ്ധിപ്പിക്കാന്‍

ശരീരകാന്തി വര്‍ദ്ധിപ്പിക്കാന്‍

ചെറുപയര്‍ പൊടിയും മഞ്ഞളും നാരങ്ങാ നീരും മിക്‌സ് ചെയ്ത് ദേഹത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞാല്‍ ഇത് ശരീരകാന്തി വര്‍ദ്ധിപ്പിക്കും.

കഴുത്തിലെ കറുപ്പ് നിറം മാറ്റാന്‍

കഴുത്തിലെ കറുപ്പ് നിറം മാറ്റാന്‍

കഴുത്തിലെ കറുപ്പ് നിറം മാറ്റാനും ചെറുപയര്‍ പൊടി സഹായിക്കുന്നു. പയറു പൊടിയില്‍ അല്‍പം നാരങ്ങാ നീര് ചേര്‍ത്ത് കഴുത്തിനു താഴെ നിന്നും മുകളിലേക്ക് മസ്സാജ് ചെയ്യുക. ഇത് കഴുത്തില കറുത്ത പാടുകള്‍ മാറ്റി നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.സെക്‌സിനിടെ മരണപ്പെട്ടവര്‍

English summary

Amazing beauty benefits of green gram in Ayurveda

Green gram or moong dal is a highly potent beauty ingredient. It not only has several health and beauty benefits.