ബ്ലീച്ച് ചെയ്യുമ്പോള്‍ എന്തു സംഭവിയ്ക്കുന്നു ?

Posted By: Staff
Subscribe to Boldsky

ഇന്ത്യയിലെ സ്ത്രീകള്‍ വെളുത്ത നിറം ആഗ്രഹിക്കുന്നവരാണ്. അതിന് വേണ്ടി ഏറെപ്പേരും ചര്‍മ്മം ബ്ലീച്ച് ചെയ്യും. എന്നാല്‍ ബ്ലീച്ച് ചെയ്യുന്നത് ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കില്ല, മറിച്ച് ചര്‍മ്മത്തിലെ രോമത്തിന്‍റെ നിറം മങ്ങിപ്പിക്കുകയേ ഉള്ളൂവെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ബ്ലീച്ചിങ്ങ് ചര്‍മ്മത്തിലുള്ള രോമത്തിന്‍റെ നിറം കുറയ്ക്കാനുള്ള വേഗം ഫലം നല്കുന്ന മികച്ച ഒരു മാര്‍ഗ്ഗമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ മറ്റ് ചില കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ബ്ലീച്ച് ചെയ്യുന്നതിനുപയോഗിക്കുന്ന വീര്യമേറിയ രാസവസ്തുക്കള്‍ ചര്‍മ്മത്തില്‍ എന്ത് ചെയ്യുന്നു എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം.

1. ചര്‍മ്മം വരളുന്നു

1. ചര്‍മ്മം വരളുന്നു

ബ്ലീച്ച് ചെയ്യുന്നത് ചര്‍മ്മം വരളാനിടയാക്കും. ബ്ലീച്ചിലടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്.

2. ചര്‍മ്മത്തിലെ ചുളിവുകള്‍

2. ചര്‍മ്മത്തിലെ ചുളിവുകള്‍

പതിവായി ബ്ലീച്ച് ചെയ്യുന്നത് ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാക്കുകയും പ്രായാധിക്യം തോന്നിപ്പിക്കുകയും ചെയ്യും. ബ്ലീച്ചിങ്ങ് വസ്തുവിലെ ഘടകങ്ങള്‍ ചര്‍മ്മത്തിലെ സ്വഭാവിക എണ്ണകള്‍ വലിച്ചെടുക്കുകയും മുഖത്ത് ചുളിവുകള്‍ വീഴ്ത്തി പ്രായക്കൂടുതല്‍ തോന്നിപ്പിക്കുകയും ചെയ്യും.

3. ചര്‍മ്മത്തിലെ ക്യാന്‍സര്‍

3. ചര്‍മ്മത്തിലെ ക്യാന്‍സര്‍

ബ്ലീച്ച് ചെയ്യുന്നത് ക്യാന്‍സറിന് കാരണമാകുമെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ ചര്‍മ്മം സംവേദനത്വം കൂടിയതാണെങ്കില്‍ ബ്ലീച്ച് ചെയ്യുന്നത് തുടര്‍ന്നാല്‍ ചര്‍മ്മത്തിന്‍റെ മേല്‍പ്പാളിക്ക് തകരാറുണ്ടാക്കും. ഇത് ക്യാന്‍സറിന് ഇടയാക്കുന്നതാണ്.

4. ചര്‍മ്മത്തിലെ നിറവ്യതിയാനം

4. ചര്‍മ്മത്തിലെ നിറവ്യതിയാനം

ബ്ലീച്ച് ചെയ്യുന്നത് ചര്‍മ്മത്തില്‍ നിറം മാറ്റത്തിന് കാരണമാകാം. ബ്ലീച്ച് ചെയ്ത ഉടനേ സൂര്യപ്രകാശമേല്‍ക്കുന്നത് ചര്‍മ്മത്തില്‍ ചൊറിച്ചിലും നിറം മാറ്റവും ഉണ്ടാക്കും.

5. ചൊറിച്ചില്‍

5. ചൊറിച്ചില്‍

ചര്‍മ്മത്തില്‍ ബ്ലീച്ച് തേയ്ക്കുമ്പോള്‍ അത് ചെറിയ ചൊറിച്ചിലിനും എരിച്ചിലിനും ഇടയാക്കും. ഇത് സാധാരണമാണെങ്കിലും ആരോഗ്യകരമല്ല. ബ്ലീച്ചിങ്ങ് ഘടകം നിങ്ങളുടെ ചര്‍മ്മത്തെ ദ്രവിപ്പിക്കുന്നതിനാലാണ് എരിച്ചിലും ചൊറിച്ചിലും ഉണ്ടാകുന്നത്.

6. പൊള്ളല്‍

6. പൊള്ളല്‍

ദീര്‍ഘ സമയത്തേക്ക് തേച്ചിരുന്നാല്‍ ബ്ലീച്ച് മുഖ ചര്‍മ്മത്തില്‍ പൊള്ളലുണ്ടാക്കും.

7. മുഖക്കുരു

7. മുഖക്കുരു

നിങ്ങള്‍ക്ക് മുഖക്കുരുവുണ്ടെങ്കില്‍ ബ്ലീച്ച് ചെയ്യരുത്. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കാനിടയാക്കുന്നതാണ്.

English summary

What Happens When You Bleach Your Skin

Do you know what happens to your skin when you bleach it? Well, here are some of the things you should keep in mind the next time you want to use bleach.
Subscribe Newsletter