For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂക്ക് കുത്തിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

By Sruthi K M
|

മൂക്ക് കുത്തുന്നത് ഇപ്പോള്‍ പാരമ്പരാഗതമായ ചടങ്ങ് അല്ല, അതൊരു ഫാഷന്‍ ആയി മാറിയിരിക്കുകയാണ്. ചില പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കാന്‍ ഇത്തരം ചില ഫാഷന് സാധിക്കുന്നുണ്ട്. യുവ തലമുറയുടെ ഇടയില്‍ മിക്കവര്‍ക്കും മൂക്കിന്റെ ഒരു ഭാഗത്ത് ചെറിയ മുത്തു പോലെ തിളങ്ങുന്നത് കാണാം. കാണാന്‍ ചിലത് നല്ല ഭംഗി തന്നെയാണ്.

മറ്റുള്ളവരില്‍ നല്ല ഭംഗിയായി കാണുമ്പോഴാണ് നമ്മളും അത് പരീക്ഷിക്കാന്‍ പോകുന്നത് അല്ലേ .. എന്നാല്‍ മൂക്കു കുത്തി കഴിഞ്ഞാല്‍ നിങ്ങളുടെ ചര്‍മത്തിന്റെ സംരക്ഷണം ശ്രദ്ധിക്കാറുണ്ടോ..? ചുമ്മാ പോയി ഒന്നു കുത്തിയിട്ട് വരാം എന്ന് ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇത് പല പ്രശ്‌നങ്ങള്‍ക്കും ഇടയുണ്ടാക്കും.

മൂക്കു കുത്തിയവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുറച്ചു നാള്‍ അതിന് നല്ല സംരക്ഷണം അത്യാവശ്യമാണ്. ഇത് പഴുപ്പിനും വേദനയ്ക്കും ഇതുമൂലം പല രോഗങ്ങള്‍ക്കും കാരണമായേക്കാം.. മൂക്കു കുത്തിയവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം..

ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും കളയണം

ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും കളയണം

മുഖത്തില്‍ ഉണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും. മൂക്കു കുത്തിയാല്‍ ആ ഭാഗത്ത് സ്‌ക്രബിംഗ് ചെയ്യാതിരിക്കും അല്ലേ..? എന്നാല്‍ മൂക്കുത്തി അഴിച്ചു വച്ചതിനുശേഷം ഈ ഭാഗത്തുള്ള ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും നിര്‍ജ്ജീവമായ കോശത്തെയും നീക്കം ചെയ്യേണ്ടതാണ്.

സൗന്ദര്യം സംരക്ഷിക്കാം

സൗന്ദര്യം സംരക്ഷിക്കാം

സൗന്ദര്യം സംരക്ഷിക്കാന്‍ നിങ്ങള്‍ ഫേഷ്യലുകള്‍ ഉപയോഗിക്കാറില്ലേ..? എന്നാല്‍ അത് ചെയ്യാനിരിക്കുന്നതിനുമുന്‍പ് മൂക്കുത്തി അഴിച്ചുവെക്കുക. അണുബാധ കയറാതെ സൂക്ഷിക്കണം.

മൂക്ക് വൃത്തിയാക്കുക

മൂക്ക് വൃത്തിയാക്കുക

നിങ്ങളുടെ മൂക്കിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ..? വരണ്ട മൂക്ക്, ചൊറിച്ചല്‍ അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. ഇതൊക്കെ നീക്കം ചെയ്തതിനുശേഷം മൂക്കുത്തി ധരിക്കുക.

ജലദോഷം വരാതെ നോക്കുക

ജലദോഷം വരാതെ നോക്കുക

മൂക്കൊലിപ്പ് ഉള്ള പ്രശ്‌നമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം മൂക്കില്‍ മൂക്കുത്തിയിരിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാക്കും. മൂക്കടപ്പ് പെട്ടെന്ന് മാറ്റുക.

മൂക്ക് കുത്തുന്നതിനുമുന്‍പ്

മൂക്ക് കുത്തുന്നതിനുമുന്‍പ്

മൂക്ക് കുത്തണമെന്ന ആഗ്രഹം തോന്നിയാല്‍ അതിനെ കുറിച്ച് ആദ്യം അറിയുക. മറ്റുള്ളവരുമായോ ഗവേഷണം നടത്തുകയോ ചെയ്യുക. ഡോക്ടറുടെ അടുത്ത് പോയി കുത്താവുന്നതാണ്. സാധാരണ ഷോപ്പില്‍ നിന്നും പാര്‍ലറില്‍ നിന്നും കുത്താതിരിക്കുക.

നേരിയ മൂക്കുത്തി ഉപയോഗിക്കുക

നേരിയ മൂക്കുത്തി ഉപയോഗിക്കുക

നേരിയ സ്വര്‍ണ്ണത്തിന്റെ മൂക്കുത്തി ഇടുന്നതായിരിക്കും നല്ലത്. ഇത് ഒരു അണുബാധയും ഇല്ലാതെ നോക്കിക്കോളും. നിങ്ങള്‍ക്ക് എളുപ്പം വൃത്തിയാക്കാനും കഴിയും.

വൃത്തിയോണോയെന്ന് പരിശോധിക്കുക

വൃത്തിയോണോയെന്ന് പരിശോധിക്കുക

ഒരു പ്രധാന കാര്യമാണ് അണുക്കള്‍ ഉണ്ടോയെന്ന് എപ്പോഴും ശ്രദ്ധിക്കണം. മൂക്കും മൂക്കുത്തിയും വൃത്തിയാക്കിവെക്കുക. അഴുക്കുകളും വെള്ളവും അടിഞ്ഞു കൂടാതെ നീക്കം ചെയ്യണം.

English summary

some tips for nose piercing

They may seem to be very basic but go a long way in helping you have a safe, secure, hygienic and trouble free nose pierce.
Story first published: Monday, March 9, 2015, 16:56 [IST]
X
Desktop Bottom Promotion