വേനല്‍ക്കാലത്ത്‌ വെളിച്ചെണ്ണ.....

Posted By:
Subscribe to Boldsky

വേനല്‍ക്കാലത്ത്‌ എല്ലാവര്‍ക്കും ചര്‍മപ്രശ്‌നങ്ങള്‍ പതിവാണ്‌. ചൂടും പൊടിയും ജലനഷ്ടവും കാരണം ചര്‍മ വരളുന്നതുമെല്ലാം പതിവ്‌.

ചര്‍മത്തിനു മാത്രമല്ല, മുടിയ്‌ക്കും ഇത്‌ ആരോഗ്യകരമായ കാലമല്ല. പനനൊങ്കിന്റെ ആരോഗ്യഗുണങ്ങള്‍

ചര്‍മത്തിനും മുടിയ്‌ക്കുമുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്‌ നമ്മുടെ വെളിച്ചെണ്ണ. വെളിച്ചെണ്ണ ഏതെല്ലാം വിധത്തില്‍ ചര്‍മ, മുടി പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകുമെന്നറിയൂ,

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

വേനല്‍ക്കാലത്ത്‌ വെളിച്ചെണ്ണ തലയോടില്‍ പുരട്ടുന്നത്‌ മുടിവേരുകളെ ശക്തിപ്പെടുത്തും. ഇതുവഴി മുടികൊഴിച്ചില്‍ കുറയും.

മോയിസ്‌ചറൈസര്‍

മോയിസ്‌ചറൈസര്‍

വെളിച്ചെണ്ണ ചര്‍മത്തില്‍ പുരട്ടി മസാജ്‌ ചെയ്യുന്നത്‌ നല്ലൊരു മോയിസ്‌ചറൈസറിന്റെ ഗുണം നല്‍കും.

കണ്ണിനടിയില്‍ കറുപ്പും ക്ഷീണവും

കണ്ണിനടിയില്‍ കറുപ്പും ക്ഷീണവും

കണ്ണിനടിയില്‍ വേനല്‍ കറുപ്പും ക്ഷീണവും വരുത്തിയെങ്കില്‍ വെളിച്ചെണ്ണ പുരട്ടി നോക്കൂ, ഗുണമുണ്ടാകും. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ്‌ ചെയ്യുന്നതാണ്‌ നല്ലത്‌.

സ്‌ക്രബര്‍

സ്‌ക്രബര്‍

വെളിച്ചെണ്ണയില്‍ അല്‍പം പഞ്ചസാര ചേര്‍ത്താല്‍ നല്ലൊരു സ്‌ക്രബറാണിത്‌.

പല്ലിന്‌ നിറം

പല്ലിന്‌ നിറം

ടൂത്ത്‌പേസ്റ്റില്‍ ഒന്നോ രണ്ടോ തുള്ളി വെളിച്ചെണ്ണ ചേര്‍ത്തു പല്ലു തേയ്‌ക്കുന്നത്‌ പല്ലിന്‌ നിറം നല്‍കും.

മേയ്‌ക്കപ്പ്‌

മേയ്‌ക്കപ്പ്‌

വേനല്‍ക്കാലത്ത്‌ മേയ്‌ക്കപ്പ്‌ നീക്കാനുള്ള നല്ലൊരു പ്രകൃതിദത്ത വഴിയാണ്‌ വെളിച്ചെണ്ണ. കെമിക്കലുകളടങ്ങിയ മറ്റുള്ളവ ചര്‍മത്തിന്‌ ദോഷം വരുത്തും.

ഷേവിംഗ്‌ ക്രീമിന്‌ പകരം

ഷേവിംഗ്‌ ക്രീമിന്‌ പകരം

വേനല്‍ക്കാലത്ത്‌ ഇത്‌ ഷേവിംഗ്‌ ക്രീമിന്‌ പകരം ഉപയോഗിയ്‌ക്കാം. ചര്‍മം വരളുന്നതു തടയും.

ഉപ്പുറ്റി

ഉപ്പുറ്റി

വരണ്ട ചര്‍മം വേനല്‍ക്കാലത്ത്‌ ഉപ്പുറ്റി വിണ്ടുകീറാന്‍ ഇട വരുത്തും. ഇതിനുള്ള നല്ലൊരു പരിഹാരമാണ്‌ ഉപ്പുറ്റിയില്‍ വെളിച്ചെണ്ണ പുരട്ടുന്നത്‌.

ചര്‍മത്തിന്‌ തിളക്കം

ചര്‍മത്തിന്‌ തിളക്കം

വേനല്‍ക്കാലത്ത്‌ ചര്‍മത്തിന്റെ സ്വാഭാവിക മൃദുത്വവും തിളക്കവുമെല്ലാം കുറയും. ഇത്‌ സ്വാഭാവികമായി നില നിര്‍ത്താനുള്ള നല്ലൊരു വഴിയാണ്‌ വെളിച്ചെണ്ണ.

സണ്‍ടാന്‍

സണ്‍ടാന്‍

സണ്‍ടാന്‍ തടയാനുള്ള ഒരു സ്വാഭാവിക വഴിയാണിത്‌.

ചുണ്ടു വിണ്ടുപൊട്ടുന്നതിനുള്ള പരിഹാരം

ചുണ്ടു വിണ്ടുപൊട്ടുന്നതിനുള്ള പരിഹാരം

ചുണ്ടു വിണ്ടുപൊട്ടുന്നതിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്‌. ജോലിയ്ക്കു മൂഡ് നല്‍കും ഭക്ഷണങ്ങള്‍

English summary

Reasons To Use Coconut Oil In Summer

Summer is here and the sun tends to dry your skin up. Therefore this gives you one reason to use coconut oil for better looking skin in summer.
Story first published: Tuesday, March 24, 2015, 11:28 [IST]