Latest Updates
-
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ
ജോലിയ്ക്കു മൂഡ് നല്‍കും ഭക്ഷണങ്ങള്‍
നല്ല മൂഡും ചീത്ത മൂഡുമെല്ലാം ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ്. നല്ല മൂഡുള്ളപ്പോള്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഒരു പ്രത്യേക താല്പര്യം തന്നെ തോന്നും. ചെയ്തുകൊണ്ടിരിയ്ക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ ഉന്മേഷത്തോടെ ചെയ്യാന്‍ തോന്നുകയും ചെയ്യും. ചീത്ത മൂഡാകട്ടെ, ഇതിനെല്ലാം വിപരീതമായ ഫലങ്ങളായിരിയ്ക്കും ഉണ്ടാക്കുക.
ഓഫീസ് ജോലിയുടെ കാര്യവും ഇതു തന്നെയാണ്. നല്ല മൂഡുണ്ടെങ്കില്‍ ജോലികളെല്ലാം തന്നെ വേഗത്തില്‍ ചെയ്തു തീര്‍ക്കാനും സാധിയ്ക്കും.
മുഡിനെ സ്വാധീനിയ്ക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. ഇവയിലൊന്നാണ് ഭക്ഷണം. ജോലിയില്‍ മടുപ്പു തോന്നുന്ന സമയത്ത് ഒരു കപ്പു കാപ്പി കുടിച്ചാല്‍ ഉന്മേഷം തോന്നുന്നതിന്റെ കാരണവും ഭക്ഷണവും മൂഡുമായുള്ള ബന്ധം തന്നെയാണ്.
ഓഫീസ് ജോലി ചെയ്യുമ്പോഴുള്ള മൂഡോഫ് അകറ്റുവാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

റസ്ക്
റസ്ക് ജോലി ചെയ്യുമ്പോള്‍ മൂഡു നന്നാക്കുവാന്‍ കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ്. ഇതില്‍ കൊഴുപ്പു കുറവാണ്. അതേ സമയം വിശപ്പു കുറയ്ക്കുകയും ചെയ്യും..

കാപ്പി
കാപ്പി ആരോഗ്യത്തിനു നല്ലതല്ലെന്നു പറയുമെങ്കിലും ഒരു കപ്പു കാപ്പി കൊണ്ട് ജോലി കൂടുതല്‍ ഉഷാറോടെ ചെയ്യാന്‍ സാധിയ്ക്കും.

ഗ്രീന്‍ ടീ
മൂഡു നന്നാക്കുവാനും അതേ സമയം ആരോഗ്യത്തിനും ഒരുപോലെ യോജിച്ച ഒന്നാണ് ഗ്രീന്‍ ടീ.

ചോക്കലേറ്റ്
ചോക്കലേറ്റ് നല്ല മൂഡ് നല്കുന്ന മറ്റൊരു ഭക്ഷണമാണ്. ആരോഗ്യത്തെക്കുറിച്ച് ചിന്തിയ്ക്കുന്നവര്ക്കാണെങ്കില് ഡാര്‍ക് ചോക്കലേറ്റ് തെരഞ്ഞടുക്കാവുന്നതേയുള്ളൂ. ഉച്ചഭക്ഷണത്തിനു ശേഷം ഒരു കഷ്ണം ചോക്കലേറ്റ് കഴിച്ചു നോക്കൂ, ഉറക്കത്തിന്റെ മൂഡ് മാറിക്കിട്ടും.

വെള്ളം
നല്ല മൂഡു തോന്നുവാന്‍ വെള്ളം കുടിയ്ക്കേണ്ടതും അത്യാവശ്യം. ശരീരത്തില്‍ ജലാംശം കുറയുന്നത് ശാരീരിക പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും.

വെജിറ്റേറിയന്‍ സാന്റ്വിച്ച്
വെജിറ്റേറിയന്‍ സാന്റ്വിച്ച് നല്ലൊരു ഭക്ഷണമാണ്. വിശപ്പു കുറയ്ക്കും, ഒപ്പം ആരോഗ്യവും നന്നാക്കും.

ബീറ്റ്റൂട്ട്
ഒരു കഷ്ണം വേവിയ്ക്കാത്ത ബീറ്റ്റൂട്ട് കഴിച്ചു നോക്കൂ, ഇത് നല്ല മൂഡുണ്ടാകുവാന് സഹായിക്കുക തന്നെ ചെയ്യും.

ക്യാരറ്റ്
ആരോഗ്യത്തിനും ഒപ്പം നല്ല മൂഡുണ്ടാക്കുവാനും ഒരു കഷ്ണം ക്യാരറ്റ് കഴിയ്ക്കുന്നതും നല്ലതു തന്നെയാണ്.

ചെറുനാരങ്ങാ ജ്യൂസ്
ഒരു ഗഌസ് ചെറുനാരങ്ങാ ജ്യൂസ് കുടിച്ചു നോക്കൂ. മൂഡു നന്നാകുന്നത് തിരിച്ചറിയാം.

ഡ്രൈ ഫ്രൂട്സ്
ഡ്രൈ ഫ്രൂട്സ് ആരോഗ്യത്തിനും ഒപ്പം മൂഡു നന്നാകുവാനും സഹായിക്കുന്ന ഒന്നാണ്.

നട്സ്
നട്സ് ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ്. ഇത് ശരീരത്തിലെ ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കും. ആരോഗ്യം നന്നാക്കും.

പഴം
പൊട്ടാസ്യം, പ്രോട്ടീനുകള്‍ എ്ന്നിവയടങ്ങിയ ഒന്നാണ് പഴം. ഇത് ശരീരത്തിന് ഊര്‍ജവും ഒപ്പം നല്ല മൂഡും നല്‍കും.

പരിപ്പ്
നല്ല മൂഡു നല്കാന് സഹായിക്കുന്ന ഭക്ഷ്യവിഭാഗത്തില്‍ പെടുന്ന ഒന്നാണ് പരിപ്പ്. ഇത് നല്ലപോലെ ജോലി ചെയ്യുവാനുള്ള മൂഡ് നല്‍കും.

ക്രാക്കേഴ്സ്
ക്രാക്കേഴ്സ് കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണമാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കഴിയ്ക്കാവുന്ന ഒന്ന്.

ചിപ്സ്
ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടാത്തവര്ക്ക് ചിപ്സ് കഴിയ്ക്കാം. ജോലിയിലെ മൂഡ് തിരിച്ചെടുക്കുവാന്‍ ഇതും സഹായിക്കും.



Click it and Unblock the Notifications