For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മത്തിന് ദോഷം ചെയ്യാത്ത ബ്ലീച്ച്

By Sruthi K M
|

നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ.. ഫേസ് ബ്ലീച്ച്. ബ്യൂട്ടിപാര്‍ലറുകളില്‍ പോകുന്ന മിക്കവരും ഇതായിരിക്കും ചെയ്യുന്നത്. എന്നാല്‍ കെമിക്കല്‍ കൂടിയ ഇവ ചര്‍മത്തിന് പല ദോഷങ്ങളും ഉണ്ടാക്കാം. അതുകൊണ്ടുതന്നെ ദോഷം വരാത്ത ഫേസ് ബ്ലീച്ച് നിങ്ങള്‍ക്ക് വീട്ടില്‍ നിന്നുതന്നെ ഉണ്ടാക്കാം.

സില്‍വര്‍ ഫേഷ്യല്‍ ചെയ്താല്‍..

സിട്രിക് ആസിഡ് ധാരാളമുള്ള ഏത് പഴവര്‍ഗവും ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കാം. രാസവസ്തുക്കള്‍ കലരാത്ത ബീച്ചുകള്‍ എങ്ങനെ വീട്ടില്‍ തന്നെ ഉണ്ടാക്കാമെന്ന് വായിച്ചറിയൂ..ഇനി സൗന്ദര്യം സംരക്ഷിക്കാം, സുരക്ഷിതമായി.

ഫേസ് ബ്ലീച്ച്

ഫേസ് ബ്ലീച്ച്

രണ്ട് ചെറുനാരങ്ങയുടെ നീരും, കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ചതും, നാല് സ്പൂണ്‍ കടലമാവും, ഏതെങ്കിലും സിട്രസ് പഴത്തിന്റെ ജ്യൂസും ചേര്‍ത്ത് ബ്ലീച്ച് ഉണ്ടാക്കാം.

ഫേസ് ബ്ലീച്ച്

ഫേസ് ബ്ലീച്ച്

ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം.

ഫേസ് ബ്ലീച്ച്

ഫേസ് ബ്ലീച്ച്

തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.

ഫേസ് ബ്ലീച്ച്

ഫേസ് ബ്ലീച്ച്

നാരങ്ങ നീരില്‍ അല്‍പം പാല്‍പ്പാട ചേര്‍ത്താല്‍ മികച്ച ബ്ലീച്ചിങ് ക്രീമായി. കറുത്ത പാടുകള്‍ മാറ്റി നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമം.

ഫേസ് ബ്ലീച്ച്

ഫേസ് ബ്ലീച്ച്

മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാല്‍ ചെറുചൂടുവെള്ള ത്തില്‍ കഴുകാം.

ഫേസ് ബ്ലീച്ച്

ഫേസ് ബ്ലീച്ച്

വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേര്‍ത്ത് പുരട്ടാം.

ഫേസ് ബ്ലീച്ച്

ഫേസ് ബ്ലീച്ച്

പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്താല്‍ മികച്ച ഫേസ് ബ്ലീച്ചാകും.

ഫേസ് ബ്ലീച്ച്

ഫേസ് ബ്ലീച്ച്

തക്കാളിയും, തൈരും, ഓട്‌സും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. 20 മിനിട്ട് മുഖത്ത് വയ്ക്കണം.

ഫേസ് ബ്ലീച്ച്

ഫേസ് ബ്ലീച്ച്

പാലും , തേനും, ചെറുനാരങ്ങനീരും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.

ഫേസ് ബ്ലീച്ച്

ഫേസ് ബ്ലീച്ച്

ഉരുളക്കിഴങ്ങ് പേസ്റ്റ് മികച്ച ബ്ലീച്ചാണ്. 20 മിനിട്ട് വച്ച് കഴുകിയാല്‍ നല്ല വൃത്തിയായികിട്ടും.

ഫേസ് ബ്ലീച്ച്

ഫേസ് ബ്ലീച്ച്

മുട്ടയുടെ വെള്ളയില്‍ ഒരു സ്പൂണ്‍ പഞ്ചസാര, അരടീസ്പൂണ്‍ ചോളപ്പൊടി എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കി മുഖം ക്ലീനാക്കും. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്യണം.

ഫേസ് ബ്ലീച്ച്

ഫേസ് ബ്ലീച്ച്

വെള്ളക്കടല പൊടിയും അല്‍പം പാലും അരടീസ്പൂണ്‍ മില്‍ക് ക്രീമും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.

ഫേസ് ബ്ലീച്ച്

ഫേസ് ബ്ലീച്ച്

അരകപ്പ് ഉണക്കിയ ആപ്രിക്കോട്ട് പഴവും, ഒരുടീസ്പൂണ്‍ തേനും ചേര്‍ത്ത് പേസ്റ്റാക്കുക. മികച്ച സ്‌ക്രബിങ് ക്രീമായിരിക്കും. 20 മിനിട്ട് കഴിഞ്ഞ് കഴുകാം.

English summary

how to make natural skin bleach at home

Making a natural skin bleach can be easy, however it will take a least a month for you to see a visible difference. It is great for getting rid of unwanted pigmentation from the sun.
Story first published: Wednesday, May 13, 2015, 13:37 [IST]
X
Desktop Bottom Promotion