For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോതിര വിരലടയാളം മാറ്റാനുള്ള ടിപ്‌സ്

By Sruthi K M
|

മിക്കവര്‍ക്കും ഉണ്ടാകുന്നതാണ് മോതിരം കുറേനാള്‍ ധരിച്ചാല്‍ എന്തെങ്കിലും തരത്തിലുള്ള പാടുകള്‍ ഉണ്ടാകുന്നത്. ചിലപ്പോള്‍ നല്ല ഫിറ്റായി നില്‍ക്കുന്നതു കൊണ്ടാകാം. അല്ലാതെയും വിരലടയാളം രൂപപ്പെടാം. ഇത് നിങ്ങളുടെ ചര്‍മകാന്തിക്ക് കോട്ടം തട്ടിക്കുന്നുണ്ടോ? വിവാഹ മോതിരം ഇട്ടാല്‍ അത് കൈയ്യില്‍ നിന്ന് ഊരാന്‍ ഇഷ്ടപ്പെടാത്തവരുമുണ്ട്. ഇത്തരക്കാര്‍ക്കാണ് വിരലടയാളം കൂടുതല്‍ ഉണ്ടാകുന്നത്.

<strong>കാല്‍പാദത്തിന് വീട്ടില്‍നിന്നും സ്‌ക്രബ്</strong>കാല്‍പാദത്തിന് വീട്ടില്‍നിന്നും സ്‌ക്രബ്

ഇത്തരം വിരലടയാളം എത്ര ശ്രമിച്ചിട്ടും മാറുന്നില്ല എന്നതാണോ നിങ്ങളുടെ പ്രശ്‌നം? ചര്‍മത്തിന് ഒരു പ്രശ്‌നവും ഉണ്ടാക്കാതെ ഈ പാടുകള്‍ മാറ്റിയെടുക്കാം. കൈ വിരലില്‍ മോതിരം ധരിച്ചാല്‍ അത് എത്ര വിലപ്പെട്ടതാണെങ്കിലും ഇടയ്ക്കിടെ ഊരി വീണ്ടും ഇടാന്‍ ശ്രമിക്കുക. ഇതാണ് നിങ്ങള്‍ ആദ്യം ചെയ്യേണ്ടത്. മോതിര വിരലടയാളം മാറ്റാനുള്ള ചില ടിപ്‌സുകള്‍ പറഞ്ഞു തരാം...

ഇടയ്ക്കിടെ മോതിരം ഊരുക

ഇടയ്ക്കിടെ മോതിരം ഊരുക

കൈ വിരലില്‍ ധരിച്ച മോതിരം ഇടയ്ക്കിടെ ഊരി വീണ്ടും ഇടുക. ഇത് ഇത്തരം വിരലടയാളം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

ആ ഭാഗം വൃത്തിയായി സൂക്ഷിക്കുക

ആ ഭാഗം വൃത്തിയായി സൂക്ഷിക്കുക

ഒരു മോതിരം തന്നെ വര്‍ഷങ്ങളായി ഉപയോഗിക്കുന്നവരാണെങ്കില്‍ എന്നും ശരീരം വൃത്തിയാക്കുന്ന കൂടെ ഈ ഭാഗവും നന്നായി വൃത്തിയാക്കുക. മോതിരം ഊരിവെച്ച് വേണം വൃത്തിയാക്കാന്‍. അങ്ങനെയാകുമെങ്കില്‍ അവിടുത്തെ കോശം നിര്‍ജ്ജീവമാകാതെ സൂക്ഷിക്കാം. കറുപ്പു നിറം ഉണ്ടാകില്ല.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

ശരീരത്തിലെ മറ്റ് ഭാഗങ്ങളില്‍ സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ കൈവിരല്‍ മറന്നു പോകരുത്. മോതിരം ഇട്ട ഭാഗങ്ങളിലും സണ്‍സ്‌ക്രീന്‍ പുരട്ടുക. ചിലപ്പോള്‍ ഈ ഭാഗങ്ങളില്‍ സൂര്യപ്രകാശം തട്ടുന്നതാവാം കറുപ്പ് നിറത്തിന് കാരണം.

ചെറുനാരങ്ങയും തേനും

ചെറുനാരങ്ങയും തേനും

ഒരു ടീസ്പൂണ്‍ ചെറുനാരങ്ങ നീരും ഒരു ടീസ്പൂണ്‍ തേനും നന്നായി യോജിപ്പിച്ച് മോതിര വിരലില്‍ നന്നായി മസാജ് ചെയ്യുക. 15 മിനിട്ട് വച്ചതിനുശേഷം കഴുകി കളയാം. ഇത് ഇത്തരം പാടുകള്‍ മാറ്റി തരും.

മോയിചറൈസര്‍

മോയിചറൈസര്‍

വിരലുകളില്‍ മോയിചറൈസിംഗ് ദിവസവും ചെയ്യുക. ഔഷധമാര്‍ന്ന മോയിചറേസര്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് വിരലടയാളം കറുപ്പ് പാടുകള്‍ എല്ലാം ഇല്ലാതാക്കി തരും.

മാനിക്യുര്‍

മാനിക്യുര്‍

ദിവസവും മാനിക്യുര്‍ ചികിത്സ ചെയ്യുന്നത് നല്ലതാണ്. വീട്ടില്‍ നിന്നു തന്നെ എളുപ്പം ചെയ്യാം. മാനിക്യുര്‍ മോതിര വിരലടയാളം മായ്ക്കാന്‍ മികച്ച ചികിത്സയാണ്.

English summary

how to get rid of ring marks on your finger

Wearing rings for a prolonged period of time causes ugly marks around your fingers. If ignored, those marks can become permanent.
Story first published: Wednesday, April 1, 2015, 16:16 [IST]
X
Desktop Bottom Promotion