ഉറക്കം കുറഞ്ഞാല്‍ മുഖത്തിനു സംഭവിയ്ക്കുന്നത്‌

Posted By:
Subscribe to Boldsky

ഉറക്കം ഒരു വ്യക്തിയ്ക്കു പല തരത്തിലും പ്രധാനമാണ്. ആരോഗ്യത്തിന്, ക്ഷീണം തീര്‍ക്കാന്‍, ഉന്മേഷത്തോടെയിരിയ്ക്കാന്‍, ശരിയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ എന്നിങ്ങനെ പോകുന്നു ഇത്.

ശരിയായ ഉറക്കം സൗന്ദര്യത്തിനും ഏറെ പ്രധാനമാണ്. ഉറക്കക്കുറവ് ചര്‍മസൗന്ദര്യത്തെ വിപരീതമായി ബാധിയ്ക്കും.

ഉറക്കക്കുറവ് ഏതെല്ലാം വിധത്തിലാണ് സൗന്ദര്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നറിയൂ,

മുഖക്കുരു

മുഖക്കുരു

മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഉറക്കക്കുറവ് കൂടുതല്‍ മുഖക്കുരുവിനു കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നതാണ് കാരണം.

കൊളാജന്‍ ഉല്‍പാദനം

കൊളാജന്‍ ഉല്‍പാദനം

ചര്‍മസൗന്ദര്യത്തിന് കൊളാജന്‍ എന്നൊരു വസ്തു സഹായിക്കുന്നുണ്ട്. ചര്‍മത്തെ ചുളിവുകളില്ലാതെ ചെറുപ്പമായിരിയ്ക്കാന്‍, ചര്‍മം അയയാതിരിയ്ക്കാന്‍ ഇത് പ്രധാനമാണ്. ഉറക്കക്കുറവ് കൊളാജന്‍ ഉല്‍പാദനം തകരാറിലാക്കും.

അലര്‍ജി

അലര്‍ജി

ഉറക്കക്കുറവ് പ്രതിരോധശക്തി കുറയ്ക്കും. ഇത് ചര്‍മപ്രശ്‌നങ്ങളും അലര്‍ജിയുമെല്ലാം കൂടുതല്‍ വരാന്‍ കാരണമാകും.

 കണ്ണുകള്‍

കണ്ണുകള്‍

കണ്ണിനു താഴെയുണ്ടാകുന്ന കറുപ്പും കണ്ണുകള്‍ തൂങ്ങുന്നതുമെല്ലാം ഉറക്കക്കുറവ് വരുത്തുന്ന ചില പ്രശ്‌നങ്ങളാണ്. കണ്ണിന്റെ ആകെയുള്ള സൗന്ദര്യത്തേയും ആരോഗ്യത്തേയും ബാധിയ്ക്കുന്ന ഒന്നാണിത്.

ചര്‍മകോശങ്ങളുടെ പ്രശ്‌നങ്ങള്‍

ചര്‍മകോശങ്ങളുടെ പ്രശ്‌നങ്ങള്‍

ഉറങ്ങുന്ന സമയത്താണ് ചര്‍മകോശങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെടുക. പ്രത്യേകിച്ച് രാത്രി. ഉറക്കക്കുറവ് ഇത്തരം പ്രശ്‌നങ്ങള്‍ അധികരിയ്ക്കാന്‍ ഇടയാക്കുന്നു.

ഇലാസ്റ്റിസിറ്റി

ഇലാസ്റ്റിസിറ്റി

ചര്‍മം വേഗത്തില്‍ അയഞ്ഞു തൂങ്ങുന്നതാണ് ഉറക്കക്കുറവ് വരുത്തുന്ന മറ്റൊരു പ്രശ്‌നം. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ ഉല്‍പാദനം കുറയുന്നതാണ് കാരണം.

ചര്‍മത്തില്‍ പാടുകളും വടുക്കളുമെല്ലാം

ചര്‍മത്തില്‍ പാടുകളും വടുക്കളുമെല്ലാം

ചര്‍മത്തില്‍ പാടുകളും വടുക്കളുമെല്ലാം ഉറക്കക്കുറവ് വരുത്തുന്ന ചില പ്രശനങ്ങളില്‍ പെടുന്നു. ചര്‍മകോശങ്ങള്‍ക്കു കേടുപാടുകള്‍ തീര്‍ക്കാന്‍ സാധിയ്ക്കുന്നത് ഉറക്കത്തിലാണ്. ഉറക്കം കുറയുന്നത് ചര്‍മകോശങ്ങളെ ഇതുകൊണ്ടുതന്നെ തകരാറിലാക്കാം.

ചര്‍മപ്രായം

ചര്‍മപ്രായം

ഉറക്കക്കുറവ് ചര്‍മപ്രായം അധികരിച്ചതായി തോന്നാന്‍ ഇടയാക്കുന്നു. ചര്‍മത്തില്‍ ചുളിവുകളും പാടുകളുമെല്ലാം വരും.

വേണ്ട രീതിയില്‍ ഉറങ്ങാത്തത്

വേണ്ട രീതിയില്‍ ഉറങ്ങാത്തത്

വേണ്ട രീതിയില്‍ ഉറങ്ങാത്തത് അമിതഭക്ഷണം കഴിയ്ക്കുന്നതിനും അസമയത്തു ഭക്ഷണം കഴിയ്ക്കുന്നതിനുമെല്ലൊം ഇടയാക്കും. ഇത് അമിതവണ്ണത്തിനും കാരണമാകും.

English summary

Effects Of Sleep Deprivation On Beauty

effects of sleep deprivation on skin. Effects on skin from less sleeping leads to skin problems. Lack of sleep affect your skin.
Story first published: Saturday, March 24, 2018, 23:04 [IST]