For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുത്തപാടുകള്‍ക്ക് വീട്ടിലുണ്ട് 10 പരിഹാരം

By Sruthi K M
|

മുഖത്ത് ഉണ്ടാകുന്ന കറുത്തപാടുകളാണ് ടീനേജിന്റെയും ജീവനക്കാരുടെയും പ്രധാന പ്രശ്‌നം. കൂടുതലായും സ്ത്രീകളുടെ ചര്‍മ്മത്തിലാണ് ബ്ലാക്ക്‌ഹെഡ്‌സ് കൂടുതലായി ഉണ്ടാകുന്നു. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നുണ്ടോ. എന്തിനാണ് വിഷമിക്കുന്നത്, ഇത് മാറ്റാന്‍ എളുപ്പമാര്‍ഗങ്ങള്‍ നിരവധിയാണ്. വീട്ടില്‍ നിന്നു കൊണ്ടു തന്നെ ഇതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം. മൂക്കിനും, കണ്ണിനും താടിക്കുമാണ് കൂടുതലായി ബ്ലാക്ക്‌ഹെഡ്‌സ് ഉണ്ടാകുന്നത്.

അഴുക്കും പൊടിയും നിറഞ്ഞ ജീവിതത്തില്‍ ഇത് വന്നില്ലെങ്കിലേ അതിശയമുള്ളൂ. ഇത് കൊണ്ടു നിങ്ങള്‍ തളരണ്ട കാര്യമൊന്നുമില്ല. അഴക്കും പൊടിയും നിറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. രോമകൂപം തുറക്കപ്പെടുകയും ഇതിനുള്ളില്‍ പൊടികള്‍ പ്രവേശിക്കുകയും ചെയ്യുന്നു. എണ്ണമയമുള്ള ചര്‍മ്മത്തില്‍ ഇവ പിന്നീട് കറുത്ത കുരുക്കളായും പാടുകളായും രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ വീട്ടില്‍ നിന്നു തന്നെ കണ്ടെത്താം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബ്ലേക്ക്‌ഹെഡ്‌സിനുള്ള ഉത്തമമായ പ്രതിവിധിയാണ് ബേക്കിംഗ് സോഡ. അല്‍പം വെള്ളത്തില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത മിശ്രിതം ബ്ലേക്ക് ഹെഡ്‌സുള്ള ഭാഗത്ത് പുരട്ടൂ.. ഇത് നിങ്ങളകുടെ ചര്‍മ്മത്തിലുള്ള അഴുക്കുകളെ കളയുന്നതിനും വൃത്തിയുള്ളതാക്കുന്നതിനും സഹായിക്കും.

കറുവാപ്പട്ട

കറുവാപ്പട്ട

കറുത്ത പാടുകളെ നീക്കം ചെയ്യാന്‍ കഴിയുന്ന മറ്റൊരു മാര്‍ഗമാണ് കറുവാപ്പട്ട പൊടി. തേനോ, ചെറുനാരങ്ങയുടെ നീരോ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കാം.

ചെറുനാരങ്ങ

ചെറുനാരങ്ങ

ബ്ലീച്ചിനൊക്കെ ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങയുടെ നീര് ബ്ലാക്ക്‌ഹെഡ്‌സ് കരിച്ചു കളയാന്‍ സഹായിക്കും. ഇത് നിങ്ങള്‍ക്ക് തിളങ്ങുന്ന ചര്‍മ്മം നല്‍കുന്നതാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സും തൈരും ബ്ലാക്ക്‌ഹെഡ്‌സ് നിര്‍ജ്ജീവമാക്കാന്‍ സഹായിക്കും. മുഖത്തിലുണ്ടാകുന്ന ചൊറിച്ചിലും ഇതുമൂലം മാറ്റാം. മുഖത്തിലെ എണ്ണമയവും കളയാന്‍ നല്ല ഒരു മാര്‍ഗമാണിത്.

തേന്‍

തേന്‍

തേന്‍ ചൂടാക്കി ചൂടോടെ തന്നെ ബ്ലാക്‌ഹെഡ്‌സിനു മുകളില്‍ തേക്കുക. പത്ത് മിനിട്ടിനുശേഷം ഇത് മൃദുവായ ഒരു ടവല്‍ കൊണ്ട് ഉരസുക. ഈ പ്രക്രിയ രണ്ടു മൂന്നു തവണ ചെയ്യാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കൊണ്ടു മുഖം കഴുകുന്നതും നിങ്ങള്‍ക്ക് നല്ല ഫലം ഉണ്ടാക്കി തരും.

പാല്‍

പാല്‍

പാല്‍ ഇതിനുള്ള മികച്ച വീട്ടു പരിഹാരമാണ്. നിങ്ങളുടെ മൃദുവായി മേനിയില്‍ പാലു കൊണ്ടു തടവാം.

മുട്ട

മുട്ട

മുട്ടയുടെ വെള്ള ബ്ലാക്ക്‌ഹെഡ്‌സ് കളയാനുള്ള ഉത്തമമായ മാര്‍ഗമാണ്. ഇത് ആവശ്യമില്ലാത്ത അഴുക്കിനെ നീക്കം ചെയ്യുന്നു.

വെള്ളം

വെള്ളം

വെള്ളം ആരോഗ്യകരമായ ഒരു മരുന്നാണ്. ഇടയ്ക്കിടെ മുഖം വെള്ളം ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്.

പഞ്ചസാര

പഞ്ചസാര

പഞ്ചസാരയില്‍ അല്‍പം ഒലിവ് ഓയിലോ ജൊജോബ ഓയിലോ ചേര്‍ത്ത മിശ്രിതം നിങ്ങള്‍ക്ക് മോയ്‌സ്റ്ററിംഗ് ക്രീമായി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ നനവുള്ളതായി മാറ്റുന്നു.

English summary

some great home remedies for blackheads.

Following a remedy becomes all the more important and simple home remedies for blackheads makes it even better.
Story first published: Tuesday, February 17, 2015, 12:35 [IST]
X
Desktop Bottom Promotion