നിറം നല്‍കും ആയുര്‍വേദ കൂട്ടുകള്‍

Posted By: Super Admin
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്‌ ആയുര്‍വേദ രീതികള്‍ക്ക്‌ പകരം വയ്‌ക്കാന്‍ മറ്റൊന്നില്ല,ഇത്‌ ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും വളരെ ഫലപ്രദമാണ്‌. ശരിയായ രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നു മാത്രം.

ആയുര്‍വേദ മരുന്നുകളില്‍ ധാരാളമായി ഉപയോഗിക്കുന്ന ചേരുവകള്‍ കൊണ്ടുള്ള പ്രകൃതിദത്ത മുഖലേപനങ്ങളുടെ പട്ടികയാണ്‌ ഇവടെ തരുന്നത്‌.

ചെറുപയര്‍ മുഖലേപനം

ചെറുപയര്‍ മുഖലേപനം

ഈ മുഖലേപനം നശിച്ച ചര്‍മ്മകോശങ്ങളെ നീക്കം ചെയ്‌ത്‌ ചര്‍മ്മത്തിന്‌ തെളിച്ചം നല്‍കും. ചെറുപയറില്‍ ധാരാളം വിറ്റാമിന്‍ എയും സിയും അടങ്ങിയിട്ടുണ്ട്‌. ഇത്‌ ചര്‍മ്മത്തെ മിനുസമാക്കും. മഞ്ഞള്‍ ചര്‍മ്മത്തിന്റെ മങ്ങിയ നിറം കുറച്ച്‌ പാടുകള്‍ അകറ്റും. 2 ടേബിള്‍ സ്‌പൂണ്‍ ചെറുപയര്‍ ( ഇതാദ്യം വെയിലത്ത്‌ വച്ച്‌ ഉണക്കുക) , അര ടേബിള്‍ സ്‌പൂണ്‍ മഞ്ഞള്‍, ഒരു ടേബിള്‍ സ്‌പൂണ്‍ അരിപ്പൊടി എന്നിവ എടുക്കുക. തേന്‍, തൈര്‌, അല്ലെങ്കില്‍ പാല്‌ ഏതാണോ നിങ്ങള്‍ക്ക്‌ ഇണങ്ങുന്നത്‌ അതുപയോഗിച്ച്‌ ഈ മിശ്രിതം കുഴമ്പ്‌ രൂപത്തിലാക്കുക. ഇത്‌ മുഖത്ത്‌ പുരട്ടി 20 മിനുട്ട്‌ നേരം കഴിഞ്ഞ്‌ കഴുകി കളയുക തിളങ്ങുന്ന മൃദുല ചര്‍മ്മം ലഭിക്കും.

ഔഷധ മുഖലേപനം

ഔഷധ മുഖലേപനം

രണ്ട്‌ ടീസ്‌പൂണ്‍ തുളസി പൊടി, 2 ടീസ്‌പൂണ്‍ വേപ്പ്‌ പൊടി, ഒരു ടീസ്‌പൂണ്‍ മുള്‍ട്ടാണി മിട്ടി , ഏതാനം തുള്ളി നാരങ്ങ നീര്‌ ,ഏതാനം തുള്ളി റോസ്‌ വാട്ടര്‍, ഏതാനം തുള്ളി ഒലീവ്‌ എണ്ണ എന്നിവയാണ്‌ ചേരുവകള്‍.

മേല്‍പറഞ്ഞ ചേരുവകള്‍ ചേര്‍ത്തിളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. ഫേസ്‌ വാഷ്‌ ഉപയോഗിച്ച്‌ മുഖം കഴുകി വൃത്തിയാക്കുക. മൂന്ന്‌ മിനുട്ട്‌ നേരം മുഖത്ത്‌ ആവിപിടിക്കുക. മുഖലേപനം പുരട്ടുന്നതിന്‌ മുമ്പ്‌ മുഖത്ത്‌ ആവി കൊള്ളിക്കുന്നത്‌ ഫലം ഇരട്ടിപ്പിക്കും. കാരണം ആവി കൊള്ളുമ്പോള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കുകയും ചേരുവകള്‍ ചര്‍മ്മത്തിലേക്ക്‌ ഇറങ്ങി ചെല്ലാന്‍ അനുവദിക്കുകയും ചെയ്യും. ചര്‍മ്മം തുടച്ചതിന്‌ ശേഷം കുഴമ്പ്‌ രൂപത്തിലാക്കിയ മിശ്രിതം വിരലുകൊണ്ടോ ബ്രഷ്‌ കൊണ്ടോ മുഖത്തും കഴുത്തിലും പുരട്ടുക. ഇതുണങ്ങാനായി 20 മിനുട്ട്‌ നേരം കാത്തിരിക്കുക. അതിന്‌ ശേഷം വിരലുകള്‍ നനച്ച്‌ മുഖത്ത്‌ കുറഞ്ഞത്‌ അഞ്ച്‌ മിനുട്ട്‌ നേരം വൃത്താകൃതിയില്‍ ഉരച്ച്‌ നശിച്ച ചര്‍മ്മ കോശങ്ങളും മാലിന്യങ്ങളും പൂര്‍ണമായി നീക്കം ചെയ്യുക.എന്നിട്ട്‌ തണുത്ത വൃത്തിയുള്ള വെള്ളം കൊണ്ട്‌ മുഖം കഴുകുക.

എളള്‌ & മഞ്ഞള്‍ മുഖലേപനം

എളള്‌ & മഞ്ഞള്‍ മുഖലേപനം

എള്ളില്‍ ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ഇ, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇത്‌ ചര്‍മ്മത്തെ മൃദുലവും നനവുള്ളതുമാക്കും കൂടാതെ മുഖക്കുരുവിന്റെ പാടുകള്‍ നീക്കം ചെയ്യുകയും ചെയ്യും. ബാക്ടീരിയകളെയും ഫംഗസുകളെയും എതിര്‍ക്കാനുള്ള ശേഷിയും ഇതിനുണ്ട്‌. കറുത്ത എള്ള്‌ ചര്‍മ്മ സംരക്ഷണത്തിനുള്ള നിരവധി ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കുന്നുണ്ട്‌. മുഖലേപനം തയ്യാറാക്കുന്നതിന്‌, എള്ളെണ്ണ എടുത്ത്‌ ഏതാനം തുള്ളി ആപ്പിള്‍ സിഡര്‍ വിനഗറും കുറച്ച്‌ വെള്ളവും ചേര്‍ത്തിളക്കുക. ഈ മിശ്രിതം മുഖത്ത്‌ പുരട്ടി പതിനഞ്ച്‌ മിനുട്ടുകള്‍ക്ക്‌ ശേഷം കഴുകി കളയുക. തിളങ്ങുന്ന ചര്‍മ്മം ലഭിക്കും.

ചന്ദനം& റോസ്‌ വാട്ടര്‍ മുഖലേപനം

ചന്ദനം& റോസ്‌ വാട്ടര്‍ മുഖലേപനം

ചര്‍മ്മ സംരക്ഷണത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ചേരുവയാണ്‌ ചന്ദനം. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഇവ ചര്‍മ്മത്തെ വളരെ വേഗം സുഖപ്പെടുത്തും. ചര്‍മ്മത്തില്‍ കുരുക്കള്‍ വരുന്നത്‌ തടയും. ചന്ദനം രക്തയോട്ടം മെച്ചപ്പെടുത്തും. മുഖക്കുരു, വരണ്ട ചര്‍മ്മം തുടങ്ങി വിവിധ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക്‌ ചന്ദനം പരിഹാരം നല്‍കും. തിളങ്ങുന്ന ചര്‍മ്മം ലഭിക്കുന്നതിന്‌ ചന്ദന മുഖലേപനം തയ്യാറാക്കാം. ചന്ദന പൊടി, മഞ്ഞള്‍, റോസ്‌ വാട്ടര്‍ എന്നിവയാണ്‌ ഇതിനാവശ്യം. മഞ്ഞള്‍ വേണ്ട എന്നുണ്ടെങ്കില്‍ മറ്റു രണ്ട്‌ ചേരുവകള്‍ മാത്രം ചേര്‍ത്തിളക്കുക. ഈ മുഖലേപനം ചര്‍മ്മത്തിന്റെ മങ്ങിയ നിറം അകറ്റുകയും അണുനാശിനിയായി പ്രവര്‍ത്തിക്കുകയും ചെയ്യും.

വേപ്പ്‌& തേന്‍ മുഖലേപനം

വേപ്പ്‌& തേന്‍ മുഖലേപനം

ഫംഗസ്‌, ബാക്ടീരിയ തുടങ്ങിയ സൂഷ്‌മ ജീവികളെ ചെറുക്കാനുള്ള ശേഷി വേപ്പിനുണ്ട്‌. മുഖക്കുരു അകറ്റാന്‍ ഇത്‌ വളരെ നല്ലതാണ്‌. മുഖക്കുരു ഇല്ലാത്ത ചര്‍മ്മത്തിനായി വേപ്പില, തേന്‍, മഞ്ഞള്‍ എന്നിവ ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കി മുഖലേപനം തയ്യാറാക്കുക.

ചെണ്ടുമല്ലി& റോസ്‌ മുഖലേപനം

ചെണ്ടുമല്ലി& റോസ്‌ മുഖലേപനം

ചെണ്ടുമല്ലിപ്പൂവിന്‌ ബാക്ടീരിയകളെയും അണുക്കളെയും അകറ്റാനുള്ള ശേഷി ഉണ്ട്‌. മുഖലേപനം തയ്യാറാക്കുന്നതിന്‌, പുതിയ ഇതളുകളോ ഉണങ്ങിയ ഇതളുകളോ ഉപയോഗിക്കാം. റോസ്‌ വാട്ടര്‍ ചേര്‍ത്തിളക്കി ഇവ മുഖത്ത്‌ പുരട്ടുക. ഈ മുഖലേപനം ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും കോശത്തെ പുനരുത്‌പാദിപ്പിക്കുകയും ചെയ്യും. ചെണ്ടുമല്ലിയും റോസപ്പൂ ഇതളുകളും ചേര്‍ത്ത്‌ മുഖലേപനം ഉണ്ടാക്കാം. ആന്റി ഓക്‌്‌സിഡന്റ്‌, ഫ്‌ളവനോയിഡ്‌ എന്നിവ അടങ്ങിയിട്ടുള്ള ചെണ്ടു മല്ലിപ്പൂവ്‌ ചര്‍മ്മം നശിക്കുന്നതില്‍ നിന്നും സംരക്ഷിക്കും.

മധുരനാരങ്ങ& റോസ്‌

മധുരനാരങ്ങ& റോസ്‌

മധുരനാരങ്ങയുടെ കാമ്പും തൊലിയും ചര്‍മ്മത്തിന്‌ വളരെ നല്ലതാണ്‌. ഇതില്‍ വിറ്റാമിന്‍ എ യും സിയും ധാരാളം അടങ്ങിയിട്ടുണ്ട്‌.ഇവ രക്തയോട്ടം മെച്ചപ്പെടുത്തുകയും കോശങ്ങളുടെ പുനരുജ്ജീവനത്തിന്‌ സഹായിക്കുകയും ചെയ്യും. അകാല വാര്‍ദ്ധക്യത്തെ തടുക്കുകയും ചെയ്യും.

പുതിന& മുള്‍ട്ടാണി മിട്ടി

പുതിന& മുള്‍ട്ടാണി മിട്ടി

മുഖക്കുരുവിനെ ചെറുക്കാനും ചര്‍മ്മം തണുപ്പിക്കാനും പുതിന വളരെ മികച്ചതാണ്‌. മുള്‍ട്ടാണി മിട്ടിയുമായി ചേര്‍ത്ത്‌ ഇവ ഉപയോഗിക്കുന്നത്‌ മുഖക്കുരുവിന്‌ സാധ്യത ഉള്ള ചര്‍മ്മത്തിനും എണ്ണമയമുള്ള ചര്‍മ്മത്തിനും നല്ലതാണ്‌. മുള്‍ട്ടാണി മിട്ടിയും പുതിനയും തുല്യ അളവില്‍ ചേര്‍ത്തിളക്കി മുഖത്ത്‌ പുരട്ടുക. 20 മിനുട്ടുകള്‍ക്ക്‌ ശേഷം കഴുകി കളയുക.

മാതള നാരങ്ങ & തേന്‍

മാതള നാരങ്ങ & തേന്‍

ചര്‍മ്മത്തില്‍ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ വരുന്നത്‌ തടയാനുള്ള ശേഷി മാതള നാരങ്ങയ്‌ക്ക്‌ ഉണ്ട്‌. കൂടാതെ ആന്റി ഓക്‌സിഡന്റിന്റെ ഗുണങ്ങളും. ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌. തിളങ്ങുന്ന മനോഹരമായ ചര്‍മ്മത്തിന്‌ മാതളനാരങ്ങയും തോനും ചേര്‍ത്ത മുഖലേപനം തയ്യാറാക്കുക.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Ayurvedic Facepacks For Fair Skin

Ayurveda is usually known for safe treatments. Here are some ayurvedic ways to deal with fairness,