For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാര്‍ക്കും പറ്റും ചില വിഡ്ഡിത്തരങ്ങള്‍

|

ദിവസം ചെല്ലും തോറും മുഖക്കുരു വര്‍ദ്ധിച്ചു വരികയാണോ? മുഖത്തുണ്ടാകുന്ന പാടുകളും മറ്റും കാരണം ആരും ശ്രദ്ധിക്കുന്നില്ലെന്ന് പരാതിപ്പെട്ടിട്ട എന്താ കാര്യം. എന്നാല്‍ മുഖക്കുരുവിനെക്കുറിച്ച ചില മണ്ടന്‍ ധാരണകള്‍ ഉണ്ട്.

എല്ലാ കാര്യത്തിലും ഭയങ്കര ബുദ്ധിമാന്‍മാരാണെന്ന് അവകാശപ്പെടുന്നവരാണ് പുരുഷന്‍മാര്‍. ഒന്നിനും തോറ്റു കൊടുക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ അബദ്ധങ്ങള്‍ പറ്റുന്നതും ഇവര്‍ക്ക് തന്നെ. കല്ല്യാണച്ചെക്കന്‍മാര്‍ ശ്രദ്ധിക്കുക

സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ ഇന്ന് സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നവരാണ് പുരുഷന്‍മാര്‍. ഇതില്‍ വേണ്ടത്ര പരിഞ്ജാനമില്ലാത്തത് പലപ്പോഴും ഇവരെ കൂടുതല്‍ കുഴപ്പങ്ങളില്‍ ചെന്നു ചാടിപ്പിക്കുന്നു. പുരുഷചര്‍മ്മത്തെക്കുറിച്ച് ഏഴ് കാര്യങ്ങള്‍

പല ധാരണകളും ശരിയെന്ന് നമ്മള്‍ കരുതും പക്ഷേ അതൊന്നും ശരിയാവണമെന്നില്ല എന്നതാണ്. പല പുരുഷന്‍മാരും ധരിച്ചു വെച്ചിരിക്കുന്ന ചില വിഡ്ഡിത്തരങ്ങള്‍ ഉണ്ട് മുഖസൗന്ദര്യത്തെക്കുറിച്ച്. അവ ഏതൊക്കെ എന്നു നോക്കാം.

പുരുഷന്‍മാര്‍ക്കു മാത്രം എണ്ണമയമുള്ള ചര്‍മ്മം

പുരുഷന്‍മാര്‍ക്കു മാത്രം എണ്ണമയമുള്ള ചര്‍മ്മം

എണ്ണമയമുള്ള ചര്‍മ്മത്തില്‍ തീര്‍ച്ചയായും മുഖക്കുരു ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത്തരത്തിലുള്ള ചര്‍മ്മക്കാരില്‍ മാത്രമേ മുഖക്കുരു ഉണ്ടാവൂ എന്നു പറയുന്നത് കുറച്ച് കടുപ്പമല്ലേ.

എപ്പോഴും മുഖം കഴുകണോ?

എപ്പോഴും മുഖം കഴുകണോ?

മുഖം എപ്പോഴും ക്ലീന്‍ ആയിട്ടിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. എന്നാല്‍ പലപ്പോഴും മുഖം കഴുകുന്നത് മുഖക്കുരു വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ കാരണമാകൂ.

 മുഖക്കുരുവിന് പ്രതിവിധി ഇല്ല

മുഖക്കുരുവിന് പ്രതിവിധി ഇല്ല

മുഖക്കുരുവിന് പ്രതിവിധി ഇല്ല എന്നുള്ള ധാരണ ഉണ്ടെങ്കില്‍ അത് ഇപ്പോള്‍ തന്നെ തിരുത്തേണ്ടതാണ്. കാരണം എല്ലാത്തിനും പ്രതിവിധി ഉള്ളതു പോലെ മുഖക്കുരുവിനും പ്രതിവിധി ഉണ്ട് എന്നതാണ്.

ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിക്കുക

ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിക്കുക

മുഖക്കുരുവിന് സ്‌കിന്‍ ഡോക്ടറെ കണ്ടിട്ടുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിക്കുന്നത് നന്നായിരിക്കും. അതുകൊണ്ടു തന്നെ ഡോക്ടര്‍ പറയുന്നത് പുളുവാണെന്ന് നിങ്ങള്‍ക്ക് തോന്നേണ്ട ആവശ്യമില്ല.

 വെളുക്കാന്‍ തേച്ച് പാണ്ടാവുമോ?

വെളുക്കാന്‍ തേച്ച് പാണ്ടാവുമോ?

വെളുക്കാന്‍ തേച്ച് പാണ്ടാവാന്‍ എളുപ്പമാണ്. അങ്ങനെ ഒരു ചൊല്ല് പോലും ഉണ്ട് എന്നതാണ് സത്യം. കൂടുതല്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം എന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ് എന്നതാണ പറഞ്ഞു വരുന്നത്.

മുഖക്കുരുവിന് ടൂത്ത് പേസ്റ്റ്

മുഖക്കുരുവിന് ടൂത്ത് പേസ്റ്റ്

മുഖക്കുരുവിന് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് നല്ലതാണോ? മുഖക്കുരുവിനെ പ്രതിരോധിക്കാനുള്ള കാര്യങ്ങള് ടൂത്ത് പേസ്റ്റില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ എല്ലാം വെറുതേ.

ഭക്ഷണം കുറച്ചേക്കാം

ഭക്ഷണം കുറച്ചേക്കാം

ചോക്ലേറ്റ്, ജങ്ക് ഫുഡ് ഇവ രണ്ടും നിര്‍ത്താം എന്നാണോ തീരുമാനം. നല്ല തീരുമാനം തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇവ രണ്ടും മുഖക്കുരുവിന് കാരണമാകുന്നു എന്നൊരു മിഥ്യാധാരണ ഉണ്ട് അത് ശരിയല്ല.

താടിവളര്‍ച്ച മുഖക്കുരുവിനെ പ്രതിരോധിക്കും

താടിവളര്‍ച്ച മുഖക്കുരുവിനെ പ്രതിരോധിക്കും

ഇതൊരു തെറ്റായ ധാരണ ആണ്, എന്തുകൊണ്ടെന്നാല്‍ താടി ഉണ്ടെങ്കില്‍ മുഖക്കുരു കാണാതിരിക്കും പക്ഷേ മുഖക്കുരുവിനെ പ്രതിരോധിക്കും എന്ന് പറയുന്നത് ശരിയല്ല.

ഷേവിംഗ് മുഖക്കുരു ഉണ്ടാക്കും

ഷേവിംഗ് മുഖക്കുരു ഉണ്ടാക്കും

ഷേവിംഗ് മുഖക്കുരുവിന് കാരണമാകും എന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്. എന്നാല്‍ ഇതും ഒരു ശുദ്ധ അസംബന്ധമാണ്. അതുകൊണ്ടു തന്നെ പലരും താടി നീട്ടി വളര്‍ത്തുകയും ചെയ്യുന്നു.

English summary

9 Myths About Adult Acne

Your acne would go away when you grow up they said. Sadly your teenage life has been nothing but a big life.
Story first published: Thursday, September 3, 2015, 9:50 [IST]
X
Desktop Bottom Promotion